Image

ഉത്സവമേളമൊരുക്കി 'സ്മാര്‍ട്ട് ഫിന്‍ ഗാലനൈറ്റ് ' സംഗീത നൃത്തനിശ സെപ്റ്റംബര്‍ 24ന്

Published on 28 August, 2022
 ഉത്സവമേളമൊരുക്കി 'സ്മാര്‍ട്ട് ഫിന്‍ ഗാലനൈറ്റ് ' സംഗീത നൃത്തനിശ സെപ്റ്റംബര്‍ 24ന്

സിഡ്‌നി: സിഎസ്‌ഐ ചര്‍ച്ച് സിഡ്‌നിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സംഗീത നൃത്ത നിശ Smart Finn Advisors GALA NITE സെപ്റ്റംബര്‍ 24 ശനിയാഴ്ച മരയോംഗ് ജോണ്‍ പോള്‍-II ഹാളില്‍ നടക്കും .

മലയാളം , തമിഴ്, ഹിന്ദി ഭാഷ കളിലെ ഹിറ്റ് ചലച്ചിത്ര ഗാനങ്ങള്‍ കോര്‍ത്തിണക്കി ലൈവ് ഓര്‍ക്കസ്ട്രയുടെ അകന്പടിയോടെ സിഡ്‌നിയിലെ പ്രമുഖ ഗായകര്‍ നയിക്കുന്ന ഗാനമേളയാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം. കൂടാതെ വിവിധ നൃത്ത ശില്പങ്ങളും പരിപാടിയുടെ ഭാഗമായി അരങ്ങേറും.

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകളുമായി ഫ്യൂഷന്‍ കോര്‍ണര്‍, സ്‌മോക്കിംഗ് ഗ്രില്‍, ബ്ലൂമൂണ്‍ റസ്റ്ററന്റ് എന്നിവര്‍ ഒരുക്കുന്ന ഭക്ഷണശാലകളാണ് പരിപാടിയുടെ മറ്റൊരാകര്‍ഷണം. ഇതു കൂടാതെ മിലി ദക്ഷിണ്‍ ഖുഷി ദക്ഷിണ്‍ സഹോദരിമാര്‍ സംഗീതത്തോടൊപ്പം ലൈവ് പെയിന്റിംഗ് സംഘടിപ്പിക്കുന്നതോടൊപ്പം തന്നെ അത് ലേലം ചെയ്യുകയും ചെയ്യും. ഒപ്പം വിവിധ വസ്തുക്കളുടെ ലേലവും ആകര്‍ഷണീയമായ സമ്മാനങ്ങളുമായി റാഫിള്‍ ഡ്രോയും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.മെട്രോ മലയാളം ഓസ്‌ട്രേലിയ മലയാളീ പത്രം എന്നിവര്‍ മീഡിയ പാര്‍ട്ണര്‍മാര്‍ ആയി പ്രവര്‍ത്തിക്കുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ക്കും 0403677259 എന്ന നന്പരില്‍ ബന്ധപ്പെടുക .
ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ല്‍ https://indriappam.com/event/gala-nite-22/ ലഭ്യമാണ്യ

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക