MediaAppUSA

മതം മാറ്റം, തിന്മയുടെ കടന്നു കയറ്റം (സി. ആന്‍ഡുസ്)

Published on 31 August, 2022
മതം മാറ്റം, തിന്മയുടെ കടന്നു കയറ്റം (സി. ആന്‍ഡുസ്)

ഈ ഭൂമിയില്‍ ജനിച്ചുവീഴുന്ന ഓരോ മനുഷ്യക്കുഞ്ഞും ദൈവത്തിന്റെ ദാനമാണെന്ന് വിശ്വസിക്കുന്ന മനുഷ്യന്‍ തന്നെ ആ കുഞ്ഞുണ്ടാകാന്‍ സ്ര്തീ പുരുഷന്മാര്‍ ഏര്‍പ്പേടേണ്ട കര്‍മ്മത്തെ പാപമായി കാണുന്നു. എന്തൊരു വിരോധാഭാസം!. മനുഷ്യന്‍ സെക്‌സ് എന്ന പാപം ചെയ്ത് പറുദീസ് നഷ്ടപ്പെടുത്തി എന്നാല്‍ കുഞ്ഞുങ്ങളെ സ്വന്തമാക്കി. യാതൊരു അടിസ്ഥാനവുമില്ലാത്ത അന്ധവിശ്വാസങ്ങളുടെ ഇരയായി, കൂപമണ്ഡുകമായി കഴിഞ്ഞ മനുഷ്യരില്‍ നിന്നും ഇന്ന് അവന്‍ അറിവും വിദ്യയും നേടിയെങ്കിലും ആ പഴയ ഇരുണ്ടകാലത്തേക്ക് നോക്കിയിരുന്ന് പിച്ചും പേയും പറയുകയും സഹജീവികളെ താടി വച്ച തമ്പുരാനു (സാക്ഷാല്‍ ദൈവത്തിനു) വേണ്ടി കൊല്ലുകയും ചെയ്യുന്നു. ദൈവത്തിനു വേണ്ടി പാവം മ്രുഗങ്ങളെ കൊന്നിരുന്നു മനുഷ്യന്‍. നരബലിയും നടത്തിയിരുന്നു. ആ കാലത്തിലേക്ക് വീണ്ടും അവന്‍ തിരിച്ചുപോകുന്ന അവസ്ഥയാണു നമ്മള്‍ കാണുന്നത്.

ബലം പ്രയോഗിച്ച് മതം മാറ്റുന്നതും, മാറിയ മതത്തില്‍ നിന്നും വീണ്ടും പൂര്‍വ്വ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതും പാപമാണു്. കാരണം മതം ഒരു 'കച്ചവടമാണു്'' അവിടെ തല്‍പ്പരകക്ഷികള്‍ സമ്പാദ്യങ്ങള്‍ വാരികൂട്ടുന്നു. മതത്തിന്റെ ചങ്ങലയില്ലാതെ മനുഷ്യനു ജീവിക്കാന്‍ കഴിയണം. അതിനു അവന്‍ അവനെ തന്നെ തിരിച്ചറിയണം. ആകാശത്തിലോ അല്ലെങ്കില്‍ അദ്രുശ്യനായി ഭൂമിയിലോ കഴിയുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ദൈവത്തിനെ അന്വേഷിക്കുന്നതിനെക്കാള്‍ എത്രയോ നല്ലതാണു സ്വയം അന്വേഷിക്കുകയും കണ്മുന്നില്‍ കാണുന്നതു വിശസിക്കുകയും ചെയ്യുന്നത്. 
പ്രസംഗവീരന്മാര്‍ പടച്ചുവിടുന്ന നുണയുടെ ഹിമാലയത്തില്‍ കുടുങ്ങി വിറച്ച് വിറച്ച് ചാവുന്ന മനുഷ്യനെ അവന്‍ വിശ്വസിക്കുന്ന ദൈവം പോലും രക്ഷിക്കയില്ല.

അന്ധവിശ്വാസികളായ ക്രുസ്താനികള്‍ വിശുദ്ധ പോള്‍ എന്നു വിളിക്കുന്ന പുണ്യാളനു ദൈവികമായ യാതൊരു ഗുണങ്ങളും ഉണ്ടായിരുന്നില്ല. അദ്ദേഹം മതഭ്രാന്തനായിരുന്നു. ഭ്രാന്ത് മനസ്സിന്റെ സമനില നഷ്ടപ്പെടുന്ന അവസ്ഥയാണു്. ഈ സമനില സ്വന്തം കാര്യങ്ങള്‍ നേടാന്‍ മാത്രമായി നഷ്ടപ്പെടുമ്പോള്‍ ഭൂമി തകിടം മറിയും. യേശുവിനെ തള്ളിപ്പറഞ്ഞ് നടന്ന ഈ അവസരവാദി തന്റെ മനസ്സാക്ഷി കുത്ത് മാറ്റാന്‍ പില്‍ക്കാലത്ത് അതിഭീകര മതഭ്രാന്തനായി മാറുകയാണുണ്ടായത്. യേശുവിനെ തള്ളിപ്പറഞ്ഞ് നടന്നതില്‍ നിന്നും വലിയ ദുരന്തമാണു അദ്ദേഹം വരുത്തിവച്ചത്. യേശുവിനു സ്വാര്‍ഥമോഹങ്ങള്‍ ഇല്ലായിരുന്നു. തന്റെ കീശ നിറയ്ക്കുക എന്ന ആശ ഉണ്ടാകുമ്പോഴാണു ദൈവം കച്ചവട ചരക്കായി ചന്തസ്ഥലങ്ങളില്‍ വിലപേശി വില്‍ക്കപ്പെടുന്നത്. 

ബഹുമാന്യ മാത്തുള്ള അവര്‍കളും ശ്രീ അന്തപ്പനും തമ്മില്‍ ഇ-മലയാളിയില്‍ നടക്കുന്ന വാക്‌പോരാട്ടങ്ങള്‍ വളരെപേരൊന്നും ശ്രദ്ധിക്കുന്നില്ലെന്നുള്ളത് ഒരു വലിയ സത്യത്തെ വെളിപ്പെടുത്തുന്നു. അടിത്തറയില്ലാതെ കെട്ടിപ്പൊക്കിയ മതഭ്രാന്തിന്റെ ചീട്ടുകൊട്ടാരത്തില്‍ നിന്നും സത്യാന്വേഷികളായ വിദ്യാധരന്‍ മാസ്റ്റരും, അന്തപ്പനും അകലം പാലിച്ച് മിതമായി കാര്യങ്ങള്‍ അപഗ്രഥനം ചെയ്യുകയാണു. ശ്രീ മാത്തുള്ള അദ്ദേഹത്തിന്റെ വിശ്വാസം ശരിയെന്ന് വിശ്വസിക്കുകയും അതില്‍ ബന്ധിതനായി മറ്റുള്ളവരേയും ആ കുടുക്കില്‍പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.. അദ്ദേഹത്തോട് നമുക്ക് സഹതപിക്കാം. കാരണം അദ്ദേഹം വിശ്വസിക്കുന്നത് നൂറുശതമാനം ശരിയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മറിച്ച് വിദ്യാധരന്‍ മാസ്റ്റരും, അന്തപ്പനും പര്‍വ്വതത്തിനു മുകളില്‍ പറക്കുന്ന പരുന്തിനെപോലെയാണു. അവര്‍ എല്ലാം കാണുന്നു, കാണുന്നതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. മരുഭൂമിയില്‍ മരുപ്പച്ച കാണുന്നത് ശരിയെന്ന് ധരിച്ച് അതിന്റെ പുറകെപോയി കൊടുംചൂടില്‍ ചത്തുവീണ പാവങ്ങളെ ഓര്‍ക്കുക. മതം ദൈവത്തിന്റെ സ്രുഷ്ടിയല്ല. മലയാളികളുടെ പ്രിയങ്കരനായ വയലാര്‍ പാടി : മനുഷ്യന്‍ മതങ്ങളെ സ്രുഷ്ടിച്ചു., മതങ്ങള്‍ ദൈവങ്ങളെ സ്രുഷ്ടിച്ചു...'

ഭൂമിയില്‍ യാഥര്‍ത്ഥ്യബോധമുള്ള മനുഷ്യന്‍ അവനു ചുറ്റും സ്വര്‍ഗ്ഗം സ്രുഷ്ടിക്കുന്നു. ഈ ഭൂമി എത്രയോ സുന്ദരമാണു്. ഇനിയും മനുഷ്യനു കണ്ടുപിടിക്കാന്‍ കഴിയാത്ത എത്രയോ ദുരൂഹതകള്‍ ഈ പ്രപഞ്ചത്തില്‍ തിങ്ങിനില്‍ക്കുന്നു. ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞ ശാസ്ര്തജ്ഞനെ കൊന്ന് കളഞ്ഞവരാണു് നമ്മുടെ പൂര്‍വ്വികര്‍. ഇന്ന് കാലം എത്രയോ മുന്നോട്ട് നീങ്ങി.

ധാര്‍മ്മികമൂല്യങ്ങള്‍ അനുസരിച്ച് സത്യസന്ധമായ ജീവിതം അനുഷ്ഠിക്കുന്നവര്‍ക്ക് മതത്തേയും അത് നല്‍കുന്ന ആനന്ദത്തേയും പറ്റി ചിന്തിച്ച് കളയാന്‍ സമയമില്ല. പ്രായോഗികതയുടെ പ്രകാശത്തില്‍ അന്ധവിശ്വാസം ഉരുകിപോകണം. പകരം കയ്യിലുള്ള വിളക്ക് കത്തിക്കാതെ ഇരുട്ടില്‍ തപ്പിതടയുകയും അപരന്റെ വെളിച്ചം കെടുത്തി തങ്ങളെപോലെ ഇരുട്ടില്‍ കഷ്ടപ്പെടുത്തുകയും ചെയ്യുന്ന മതപ്രസംഗകന്മാര്‍ ലോകത്തിന്റെ ശാപമാണു്. അവര്‍ മതം മാറ്റുന്നു. മതം മാറിയാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന  വ്യാമോഹത്തില്‍ അത് ചെയ്യുന്നവര്‍ നിരാശയുടെ അഗാധഗര്‍ത്തങ്ങളില്‍ പതിക്കുന്നു. ആ പടുക്കുഴിയില്‍ കിടന്നു ഗതികിട്ടാപ്രേതങ്ങളായി അലറുകയും കയ്യടിച്ച് പാടുകയും ചെയ്യുന്നു. ചിലര്‍ അതില്‍ നിന്നും രക്ഷപ്പെട്ട് വീണ്ടും പഴയ മതത്തിലേക്ക് ചാടുന്നു.

ഭൂമിയില്‍ സ്വര്‍ഗ്ഗം സ്രുഷ്ടിക്കുന്നവരെ, സ്രുഷ്ടിക്കാന്‍ നോക്കുന്നവരെ (വിദ്യാധരന്‍/അന്തപ്പന്‍) പഴിച്ച് കൊണ്ട് കുറുനരി നിലാവ് കണ്ട് ഓളിയിടുന്ന പോലെ മതഭ്രാന്തന്മാര്‍ പുലമ്പുന്നു. ഏതൊ ഇരുണ്ട താഴ്‌വരയില്‍ ഒട്ടിയ വയറുമായി ഓളിയിടുന്ന കുറുനരിയൂടെ പാഴ്‌വേലകൊണ്ട് നിലാവിന്റെ സൗന്ദര്യത്തിനോ, രാത്രിയുടെ മനോഹാരിതക്കോ കോട്ടം തട്ടുന്നില്ല. വിശുദ്ധ പോളിനെ കുറിച്ച് കൂടുതലായി പറയുകയാണെങ്കില്‍ അദ്ദേഹം യേശുവിനെ കണ്ടിട്ടില്ല. യേശുവിന്റെ സിദ്ധാന്തങ്ങളെ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ യേശുവിനെ ഉപയോഗിച്ച് തന്റെ ജല്‍പ്പനങ്ങളെ ജന മനസ്സില്‍ നിറക്കുക എന്ന ദൗത്യം അദ്ദേഹം പൂര്‍ത്തീകരിച്ചു. യേശു പ്രസ്ഥാനങ്ങളുടെ നേതാക്കളായ ജെയിംസ്, പീറ്റര്‍, ബര്‍ണബാസ്, ജോണ്‍ എന്നിവരുമായി അദ്ദേഹം സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ടു. പീറ്ററിന്റെ പുറകെ നടന്ന് അന്തോക്യ വരെ പോയി അദ്ദേഹത്തെ ഭള്ള് പറഞ്ഞു. ജെറുശലേം സ്തംബങ്ങള്‍  എന്നറിയപ്പെടുന്ന ജോണ്‍, പീറ്റര്‍, ജെയിംസ്മായി അദ്ദേഹത്തിനു നിത്യശത്രുതയുണ്ടായിരുന്നു. എന്നാല്‍ പില്‍ക്കാല ക്രുസ്ത്യന്‍ ലഘുലേഖകളില്‍ അവരുമായി സുഹ്രുബന്ധം വിശുദ്ധ പോളിനുണ്ടായിരുന്നതായി കാണുന്നു. അത് ഒരു നുണയാണു. കാരണം ഗലാത്രുകര്‍ക്കുള്ള കത്തുകള്‍ അത് വ്യക്തമായി പറയുന്നു.

കപടമായി കെട്ടിച്ചമച്ചുണ്ടാക്കിയ ഒന്നാണു അപ്പൊസ്തലനമാരുടെ പ്രവര്‍ത്തികള്‍,. ക്രുസ്തു മതത്തിനു ഒരു അടിസ്ഥാനമുണ്ടാക്കാന്‍ കരുതികൂട്ടി ചമച്ചതാണിത്. വായനക്കാരെ വിഡ്ഢികളാക്കാന്‍ വേണ്ടി അവ കാലക്രമത്തില്‍ എഴുതിയിരിക്കുന്നു. എന്നാല്‍ പോളിന്റേയും പത്രോസ്സിന്റേയും മരണത്തിനു 160 വര്‍ഷങ്ങള്‍ക്ക് ശേഷം എഴുതിയതാണിത്. മുഴുവന്‍ ബൈബിളും ഒരു കെട്ടുകഥയാണു. ഒരു നോവല്‍ പോലെ വായിക്കാന്‍ രസം പകരുന്ന ക്രുതി. അത് വിശുദ്ധമാണെന്ന് വിശ്വസിക്കുമ്പോള്‍ നിങ്ങള്‍ നിരാശപ്പേടുന്നു. മറ്റ് മതങ്ങളില്‍ നിന്നും ക്രുസ്തുമതത്തിലേക്ക് മാറിയവര്‍ ഭാരതത്തില്‍ വീണ്ടും പഴയ ജാതിയിലേക്ക് തിരിച്ച് പോകുന്നു എന്നത് ബൈബിള്‍ ആരൊ പറഞ്ഞ് വച്ച് കെട്ടുകഥയാണെന്ന എന്റെ അഭിപ്രായത്തെ ബലപ്പെടുത്തുന്നു. തലമുറകളോളം മാറിയ മതത്തില്‍ കഴിഞ്ഞിട്ടും പൂര്‍വ്വമതത്തിലേക്ക് ഒരാള്‍ തിരിച്ച് പോകുന്നത് എന്തു കൊണ്ട്. ക്രുസ്തുമതം സ്വീകരിച്ചാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന നുണ പൊളിയുന്നു എന്നത് തന്നെ. സ്വര്‍ഗ്ഗം ഇവിടേയാണു. പരസ്പര സ്‌നേഹം, കരുതല്‍, കരുണ ഇതൊക്കെ ഉണ്ടായില്ലെങ്കില്‍ ഉച്ചത്തില്‍ ഹലേലൂയ്യ എന്ന് അലറിയിട്ട് എന്ത് കാര്യം. ഈ ലോകത്തില്‍ ഭീകരപ്രവര്‍ത്തനത്തിനു പോഷണം നല്‍കിയത് ബൈബിളാണു്. അത് ലോകത്തിലെ മൂന്നു പ്രമുഖ മതങ്ങള്‍ക്ക് ജന്മം നല്‍കി. ഒന്നിനും ശാന്തിയും വിശുദ്ധിയും അവകാശപ്പെടാന്‍ യോഗ്യതയില്ല.

ഭീകരാന്തരീക്ഷം സ്രുഷ്ടിച്ച്‌കൊണ്ട് പ്രസ്തുത മതങ്ങള്‍ മതപരിവര്‍ത്തനം നടത്തി. ചരിത്രം പഠിക്കുമ്പോള്‍ നാം എന്താണറിയുന്നത്, ഈ ലോകത്തിലെ എല്ലാ തിന്മകളുടേയും ഉറവിടം ബൈബിളുമായി ബന്ധപ്പെട്ട മതങ്ങളില്‍ നിന്നുണ്ടായിയെന്നാണു്. ഇസ്ലാം തീവ്രവാദികളെ മാത്രം കുറ്റപ്പെടുത്തരുത്. എല്ലാറ്റിന്റേയും മൂല കാരണം ബൈബിളാണു്. നിര്‍ബന്ധിത മതപരിവര്‍ത്തനം ബൈബിള്‍ നടത്തി. ആധുനിക സാങ്കേതിക പുരോഗമനം, അച്ചടി മാദ്ധ്യമങ്ങളുടെ വളര്‍ച്ച കൊളോണിയല്‍ അധികാരത്തിനു ബൈബിള്‍ ലോകം മുഴുവന്‍ വിതരണം ചെയ്യാന്‍ അവസരം ലഭിച്ചു. അവര്‍ ബൈബിള്‍ കക്ഷത്തില്‍ വച്ച് തോക്കിലൂടെ, വാളിലൂടെ യേശുവിന്റെ സമാധാന സന്ദേശങ്ങള്‍ പരത്തി. യേശു വെറും പേരു മാത്രമായി. ആഢംഭര വസ്ര്തങ്ങള്‍ അണിഞ്ഞവര്‍ നിയമങ്ങള്‍ എഴുതി വച്ചു. ഒരു മേമ്പൊടി പോലെ അതില്‍ യേശുവിന്റെ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു.ഇന്നീ ലോകത്തില്‍ ഒരു മതവും നല്ലതാണെന്ന് തെളിഞ്ഞിട്ടില്ല. പിന്നെ എന്തിനു വെറുതെ മതം മാറാനും പിന്നെ തിരിച്ച് പോകാനും പോകുന്നു. ഒരു മനുഷ്യായുസ്സില്‍ എത്രയോ നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതില്‍ മനസ്സ് വയ്ക്കുകയല്ലേ്‌ള മനുഷ്യര്‍ ചെയ്യേണ്ടത്..

നിരീശ്വരൻ 2022-08-31 14:19:52
മതം തന്നെ തിന്മയുടെ ഒരു ഭാഗമാണ് . മതം മാറ്റം എന്നു പറയുന്നത് തിന്മയിൽ നിന്നും തിന്മയിലേക്കുള്ള ഒരു പ്രയാണമാണ് , “Religion is regarded by the common people as true, by the wise as false, and by rulers as useful.” ― Seneca
thomas kalathoor 2022-08-31 16:06:18
പണ്ട് പണ്ടൊരിക്കൽ, ഇൻസ്ട്രക്ടർ പട്ടാളക്കാർക്ക് അടിസ്ഥാന വിദ്യാഭ്യാസം പഠിപ്പിക്കുകയായിരുന്നു. ഭൂമി ഉരുണ്ടതാണെന്നു ഉദാഹരണങ്ങളും തെളിവുകളും നിരത്തിയിട്ടും ഒരുവൻ സമ്മതിക്കില്ല. അവന്റെ വാദം അവൻ പലയിടത്തും സഞ്ചരിച്ചിട്ടും ഉരുണ്ട ഭൂമീ ഭാഗം കണ്ടിട്ടില്ല എന്നാണ്, ക്ലാസ് മുന്നോട്ടു കൊണ്ടുപോകാനായി ഇൻസ്‌ട്രുക്ടർ പറഞ്ഞു, " ഭൂമി ഉരുണ്ടതാണ്. ഇത് മേജർ സാബിന്റെ ഓർഡർ ആകുന്നു." എന്ന്. പട്ടാളക്കാരൻ ചാടി എണീറ്റ് സല്യൂട്ട് ചെയ്തു കൊണ്ട് വിളിച്ചു പറഞ്ഞു, " ഭൂമി ഉരുണ്ടതാകുന്നു". ... Read more at: https://emalayalee.com/vartha/271266...
ആട് വിശ്വാസി 2022-08-31 17:11:19
ആടുതോമ എന്ന് കേട്ടിട്ടില്ലേ! അതുപോലെ ആട് വിശ്വാസിയും ഉണ്ട്: വെറുതെ ഇരിക്കുവാണെങ്കിൽ, വളരെ സിംപിളായിട്ടു പാടി പഠിക്കാൻ പറ്റുന്ന ഒരു കവിത ... ആദ്യം പാടാൻ ശ്രമിക്കൂ!; സാധിക്കുന്നില്ല എങ്കിൽ എടുത്തു കുപ്പയിൽ എറിയു. *നൃത്യദ്ധൂർജ്ജടികരഗതഡമരുകഡുമുഡുമുപടുരവപരിപന്ഥിന്യഃ* *കല്പക്ഷ്മാരുഹവികസിതകുസുമജമധുരസമധുരിമസഹചാരിണ്യഃ* *മന്ഥക്ഷ്മാധരവിമഥിതജലനിധിഘുമുഘുമുഘനരവമദമന്ഥിന്യഃ* *ശൈലാബ്ധീശ്വരനൃപവര! വിദധതു ബുധസുഖമയി തവ വചസാം ശ്രേണ്യഃ* മതവും ദൈവവും ഇതുപോലെയാണ്. അർത്ഥ ശൂന്യമായ ജല്പനങ്ങളും മന്ത്രങ്ങളും ഒക്കെ കൂട്ടി ഇണക്കി പുരോഹിതർ വല്ലതുമൊക്കെ വിളിച്ചുകൂവും, പെന്തക്കോസ്തുകാരുടെ മറുഭാഷ പോലെ. ദിവസങ്ങൾ പ്രാക്ടീസ് ചെയ്താണ് ഇതുപോലെ രോഗ ശാന്തി എന്ന തട്ടിപ്പും നടത്തുന്നത്. അറവുകാരൻ കാട്ടുന്ന പ്ലാവിലയുടെ പുറകെ പോകുന്ന ആടിനെപ്പോലെ വിശ്വസി!
അടിമ വിശ്വാസി 2022-08-31 17:23:36
സത്യം നമ്മൾ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ പിന്നെ പുരോഹിതൻ വെറും ഒരു കോമാളി മാത്രമാണ്. കൂന്തൻ തൊപ്പിയും, അംശവടിയും, അരപ്പട്ടയും, അധികാര മോതിരവും പിന്നൊന്നും പോരാത്തതിന് രാജാപ്പാർട്ട് വസ്ത്രാലങ്കാരവും. പിന്നെ ഇവരെ കാണുമ്പോഴെല്ലാം കൈമുത്താൻ ക്യൂ നിൽക്കുന്ന കുറേ കഴുതകളും... ആ തിരിച്ചറിവ് നമ്മൾക്ക് ജീവിതത്തിൽ നൽകുന്ന സന്തോഷം, സമാധാനം, ആത്മവിശ്വാസം അവർണ്ണനീയമാണ്. ഒരു മനുഷ്യന് ആ തിരിച്ചറിവ് ഉണ്ടായി, പൗരോഹിത്യ ചൂഷണങ്ങൾക്കെതിരെ അവൻ നിർഭയം പ്രതികരിക്കാൻ തുടങ്ങി എന്ന് കാണുമ്പോൾ അടിമ വിശ്വാസികളുടെ ഭാഗത്തുനിന്നും ഒരു അവഗണനയുണ്ട്. അതാണ് ഞാൻ പേഴ്സണലി ഏറ്റവും കൂടുതൽ ആസ്വദിച്ചത്. ഇവന്മാർ അവഗണിച്ചാൽ നമ്മൾക്ക് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്ന് നമ്മൾക്കല്ലേ അറിയൂ. നമ്മൾ നരകത്തിലെ വിറകുകൊള്ളി ആകാൻ നിയോഗിക്കപ്പെട്ടവന്മാർ ആണെന്ന ഭാവത്തിൽ പൗരോഹിത്യ അടിമകൾ പ്രകടിപ്പിക്കുന്ന ആ പുച്ഛം ഞാനിന്ന് മനസ്സ് നിറഞ്ഞ് ആസ്വദിക്കാറുണ്ട്. ആകെയുള്ള ഒരു ജീവിതം പൗരോഹിത്യത്തിന് അടിയറ വെച്ച്, സ്വന്തം അധ്വാനവും സമ്പാദ്യവും അതിലുപരി സമയവും പുരോഹിതനെ തീറ്റിപ്പോറ്റാൻ മാത്രം ചിലവഴിച്ച് ഒരിക്കലും കിട്ടാൻ പോകുന്നില്ലാത്ത പുരോഹിത വാഗ്ദാനം മാത്രമായ സ്വർഗ്ഗത്തിനു വേണ്ടി ഈ ഭൂമിയിലെ ജീവിതം നരക തുല്യം ജീവിച്ചു തീർക്കുന്ന അടിമകളെ ഓർക്കുമ്പോൾ നമ്മളൊക്കെ ഏതു ഭാവമാണ് ഇവരോട് പ്രകടിപ്പിക്കേണ്ടത്? സഹതാപം... അല്ലാതെ വേറെന്താണ്? അതേ ഇവരോട് സഹതാപം മാത്രമേ ഉള്ളൂ. 🙏
Sukumaran 2022-08-31 17:35:25
പ്രളയകാലത്തു മനുഷരെ രക്ഷിക്കുന്ന ഏതെങ്കിലും ദൈവത്തെ കണ്ടിട്ടുണ്ടോ?. പക്ഷെ ദൈവങ്ങളെ ഒക്കെ രക്ഷിക്കുന്ന അനേകം മനുഷരെ നമുക്ക് കാണാം. പ്രളയം കഴിഞ്ഞു വീണ്ടും അതെ മനുഷർ അവർ രക്ഷിച്ച ദൈവങ്ങളെ വണങ്ങും. അതാണ് വിശ്വാസി.
Sudhir Panikkaveetil 2022-08-31 17:40:49
ശ്രീ ആൻഡ്രസ്സിന്റെ ലേഖനങ്ങൾ സശ്രദ്ധം വായിക്കുന്നവർക്ക് അന്ധവിശ്വാസങ്ങളിൽ നിന്ന് രക്ഷനേടാൻ കഴിയും. ശ്രീനാരായണ ഗുരുവിനോട് ഒരു ഭക്തൻ ചോദിച്ചു "ദൈവം ഉണ്ടോ" ഗുരു പറഞ്ഞു. നീ ചോദിക്കുന്നതൊക്കെ യഥേഷ്ടം നൽകാൻ മുകളിൽ ഇരിക്കുന്ന ഒരാളാണ് ദൈവമെന്നു നീ വിശ്വസിക്കുന്നെങ്കിൽ അങ്ങനെ ഒരാളില്ല .അങ്ങനെ ഒരാളില്ലെന്നു ജനം മനസ്സിലാക്കിയിട്ടും വീണ്ടും അവർ വഞ്ചിക്കപ്പെടുന്നു.
Alex Joseph chy, 2022-08-31 17:50:51
ആർടെമിസ്-1 ------------------------- ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ എത്തിക്കുന്ന ദൗത്യമായ ആർടെമിസിന് ഇന്നു തുടക്കം. പരമ്പരയിലെ ആദ്യ ദൗത്യമായ ആർടെമിസ് 1 ഇന്ന് വൈകിട്ട് 6.04ന് ഫ്ലോറിഡയിലെ കേപ് കാനവറലിൽ നിന്ന് കുതിച്ചുയരും. 2012-ൽ നാസ എക്‌സ്‌പ്ലോറേഷൻ മിഷൻ'-1 (EM-1) എന്ന പേരിൽ ഉദ്ദേശിച്ച ദൗത്യമാണ് ഇപ്പോൾ ആർടെമിസ്-1 എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നത്. ഓറിയോൺ പേടകത്തിന്റെയും എസ്എൽഎസ് റോക്കറ്റിന്റേയും പ്രവർത്തന ക്ഷമത വിലയിരുത്തുകയാണ് ആർടെമിസ് 1 വിക്ഷേപണത്തിന്റെ പ്രധാന ലക്ഷ്യം. ഈ ദൗത്യത്തിൽ ആളുകളെ കൊണ്ടുപോകില്ലെങ്കിലും,എസ്എൽഎസ് റോക്കറ്റ് പൂർണ്ണമായും ശൂന്യമായിരിക്കില്ല. റോക്കറ്റിനെ ഓറിയോണുമായി ബന്ധിപ്പിക്കുന്ന അഞ്ചടി ഉയരമുള്ള ഓറിയോൺസ്റ്റേജ് അഡാപ്റ്ററിൽ സെക്കൻഡറി പേലോഡായി 10ക്യൂബ്സാറ്റുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. അവ സ്വന്തമായി ഡാറ്റ ശേഖരിക്കാൻ കഴിവുള്ള ചെറിയ ഉപഗ്രഹങ്ങളാണ്. ചന്ദ്രനിലേക്കുള്ള പാതയിൽ ഓറിയോൺ ബഹിരാകാശ പേടകം SLS റോക്കറ്റിൽ നിന്ന് വേർപെട്ടതിന് ശേഷം ഓറിയോൺസ്റ്റേജ് അഡാപ്റ്ററിൽ നിന്ന് ഷൂബോക്സ് വലിപ്പമുള്ള ഈ പേലോഡുകൾ ഓരോന്നായി ബഹിരാകാശത്തേക്ക് വിക്ഷേപിക്കപ്പെടും. ചന്ദ്രൻ മുതൽ ഛിന്നഗ്രഹങ്ങൾ വരെ ആഴത്തിലുള്ള ബഹിരാകാശ വികിരണ അന്തരീക്ഷം മുൾപ്പടെ നിരവധി കാര്യങ്ങളെ കുറിച്ച് പഠിക്കുന്നതിനായാണ് ഈ ക്യൂബ്സാറ്റുകളെ പ്രയോജനപ്പെടുത്തുന്നത്. ഈ ക്യൂബ് സാറ്റുകളിലൊന്ന് ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി ( ജാക്‌സ )യുടേതാണ്. ഒമോട്ടേനാഷി എന്ന ഈ പേടകം ചന്ദ്രോപരിതലത്തിലേക്ക് നേരിട്ട് ഇറങ്ങുകയും അതിന് ഏതാനും നൂറ് മീറ്റർ മുകളിൽ ഒരു ചെറിയ എയർബാഗ്-കുഷ്യൻ പേടകം വിന്യസിക്കുകയും ചെയ്യും. സ്വതന്ത്ര വീഴ്ചയിൽ നിലത്തു പതിച്ച ശേഷം, പേടകം ഭൂമിയുമായി ബന്ധപ്പെടാനും റേഡിയേഷൻ പരിതസ്ഥിതി വിലയിരുത്താനും ശ്രമിക്കും. 700 ഗ്രാം മാത്രമായിരിക്കും ഈ ലാന്റിന്റെ ഭാരം ഇത് ലോകത്തിലെ ഏറ്റവും ചെറിയ മൂൺ ലാൻഡറായിരിക്കും. ഈ ഗ്രൂപ്പിലെ ഉപഗ്രഹ പേലോഡുകളുടെ കൂട്ടത്തിൽ ജീവനുള്ള സൂക്ഷ്മാണുക്കൾ അടങ്ങിയിരിക്കുന്ന ഒരു CubeSat കൂടിയുണ്ട്- BioSentinel. ബയോസെന്റിനലിന്റെ പ്രാഥമിക ലക്ഷ്യം ജീവജാലങ്ങളിൽ ബഹിരാകാശ വികിരണത്തിന്റെ സ്വാധീനം കണ്ടെത്തുകയും അളക്കുകയും ചെയ്യുക എന്നതാണ്. വിവിധ ആഴത്തിലുള്ള ബഹിരാകാശ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചേരുന്നതിന് ഓരോ ക്യൂബ്സാറ്റിലും അതിന്റേതായ പ്രൊപ്പൽഷനും നാവിഗേഷനും അടങ്ങിയിരികുന്നു. ആർടെമിസ് 1 ൽ ഓറിയൺ പേടകത്തിനകത്ത് മനുഷ്യയാത്രികരുണ്ടാവില്ലെങ്കിലും 3 പാവകളെ ക്രൂ മൊഡ്യൂളിനകത്ത് സ്ഥാപിച്ചിട്ടുണ്ട്. കമാൻഡർ മൂൺക്വിൻ കാംപോസാണു പ്രധാന പാവ. ഹെൽഗ, സോഹർ എന്ന് മറ്റ് 2 പാവയാത്രികർ കൂടിയുണ്ട്. അപകടാവസ്ഥയിലേക്കു പോയ അപ്പോളോ 13 ദൗത്യത്തെ രക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നാസ എൻജിനീയറായ ആർതുറോ കാംപോസിന്റെ പേരാണ് പ്രധാനപാവയ്ക്കു കൊടുത്തിരിക്കുന്നത്. പാവകൾ അണിഞ്ഞിരിക്കുന്ന സ്‌പേസ് സ്യൂട്ട്, തിരിച്ചെത്തിയ ശേഷം നാസ പരിശോധിക്കും. ഇവ ഏൽക്കുന്ന ബഹിരാകാശ വികിരണങ്ങളുടെ തോതും തീവ്രതയും വിവിധ പഠനങ്ങളിലൂടെ വിലയിരുത്തും. ഓറിയോൺ ബഹിരാകാശ പേടകത്തിന്റെ ക്രൂ കമ്പാർട്ട്‌മെന്റിൽ പ്രെമറി പേലോഡുകളായി വേറേയും നിരവതി പരീക്ഷണ ഉപകരണങ്ങളുണ്ട്. ആമസോണിന്‍റെ വെർച്വൽ അസിസ്റ്റന്‍റായ 'അലക്സയും ഇതിൽ ഉണ്ടായിരിക്കും. വെബെക്സ്​ വിഡിയോ കൊളാബെറാറേഷൻ സംവിധാനവും അലക്സയോടൊപ്പം ചന്ദ്രനിലേക്ക്​ പോകും. ആദ്യമായാണ്​ ഈ രണ്ട്​ ടെക്​നോളജി സംവിധാനങ്ങളും ബഹിരാകാശത്തേക്ക്​ പറക്കുന്നത്. ഓറിയോണിലെയും മറ്റ് ബഹിരാകാശവാഹനങ്ങളിലെയും ബഹിരാകാശ സഞ്ചാരികൾക്ക് ഡാറ്റ വിശകലനം ചെയ്യുന്നതിനും സിസ്റ്റങ്ങൾ നിയന്ത്രിക്കുന്നതിനും ഗ്രൗണ്ടിലെ ടീമുകളുമായി സംവദിക്കുന്നതിനും ആമസോണിന്റെ അലക്‌സാ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കും. ഭൂമിയിലുള്ള മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നും യാത്രികരോട് ടാബ് ലെറ്റ് വഴി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നതിനാണ് സിസ്‌കോയുടെ വെബെക്സ്​ വീഡിയോ കോണ്‍ഫറന്‍സിങ് സോഫ്റ്റ്​വെയര്‍ ഉപയോഗിക്കുക. അനേകം വര്ഷങ്ങൾ ഹബിൾ ടെലസ്കോപ്പ് നമ്മൾ ഒരിക്കലും കാണാൻ അവസരം ലഭിക്കാത്ത ബഹിരാകാശം തുറന്നു. ഇന്ന് ജെയിമ്സ് വെബ് ടെലിസ്കോപ്പും അതുപോലെ നമുക്ക് വിസ്ത്രീതമായ പ്രപഞ്ചത്തെ തുറന്നു. ഇതൊക്കെയാണ് ഇന്നത്തെ ശാസ്ത്രം. എന്നാൽ മതവും ദൈവവും നമ്മെ മുവായിരം വർഷം പുറകോട്ട് ആട്ടി പായിക്കുന്നു.
6ആം സുവിശേഷം 2022-08-31 21:44:38
ലിലിത്തിൻ്റെ ആറാം സുവിശേഷത്തിൽ നിന്നും.. *** **** **** *** ഞാൻ മിഖാൾ യിസ്രായേലിൻ്റെ ആദ്യ രാജാ ഭിഷിക്തൻ്റെ,ആദ്യ രാജാവിൻ്റെ,ആദ്യ രാജാവായ പ്രവാചകൻ്റെ രണ്ടാമത്തെ പെൺപുത്രി.അതേ ഞാൻ മിഖാൾ... ശൗലിൻ്റെ പുത്രി. യിസ്രയേലിൻ്റെ രണ്ടാമത്തെ രാജാ ഭിക്ഷിക്തൻ്റെ ആദ്യ ഭാര്യ. ഞാൻ നൂറിനു പകരം ഇരുന്നൂറ് ഫെലിസ്ത്യ യോദ്ധാക്കളുടെ ആഗചർമ്മം കൊണ്ട് വിലക്കെടുക്കപ്പെട്ടവൾ. ഞാൻ ദൈവത്തിൻ്റെ വിശ്വസ്തനായ ഉപാസകൻ ദാവീദ് രാജാവിൻ്റെ ആദ്യത്തെ സ്ത്രി. അവൻ ആദ്യമായി പരിഗ്രഹിച്ച അവൻ്റെ ആദ്യ ഭാര്യ. അവൻ്റെ ജീവനെ ശൗലിൻ്റെ വാൾത്തലയിൽ നിന്നും രക്ഷിച്ച് കളിവാതിലിലൂടെ അവനെ ഭൂമിയുടെ വിസ്തൃതിയിലേക്ക് തുറന്ന് വിട്ടവൾ. പകരം ഞാൻ രക്ഷിച്ച് വിട്ടവൻ എന്നോട് ചെയ്തതെന്ത്? അവൻചെയ്തതിലെ ന്യായം തിരഞ്ഞിറങ്ങിയാൽ... നീയതിനു കൂട്ടുനിന്നത് ഓർത്താൽ...എൻ്റെ ദൈവമെ നിന്നെയല്ലാതെ വേറോരു ദൈവത്തെ ഞാനറിയാതെ പോയല്ലോ? നിന്നെയല്ലാതെ ഒരു പെൺദൈവമെനിക്കില്ലാതേ പേയല്ലോ?... ഞാനതിൽ ലജ്ജിക്കുന്നു. എനിക്ക് നീ എൻ്റെ ദൈവമല്ലാതാക്കുന്നത് അന്നാണ്... എന്നെ ...എൻ്റെ അഞ്ചു മക്കളെ എന്നിൽ നിന്നകറ്റി എന്നോടനുവാദമൊന്നും ചോദിക്കാതെ അവൻ നിൻ്റെ രാജാ ഭിഷിക്തൻ ദാവീദ് അവൻ്റെ അനേക ഭാര്യമാരിൽ ഒരുവളാക്കി വീണ്ടുമെന്നെ അവൻ്റെ അരമനയിലേക്ക് ബലമായി പിടിച്ച് കൊണ്ടു പോകുമ്പോൾ.... അന്നവൻ എന്നോട് ചെയ്തത് ഞാൻ രക്ഷിച്ച അവൻ്റെ ജീവൻ്റെ പ്രത്യുപകാരമായിരുന്നോ?.അതോ എന്നോട് ഇനിയും ഉറവ പൊട്ടിയ അവൻ്റെ സ്നേഹമെന്ന് കരുതണമോ? അത് പകയായിരുന്നു എൻ്റെ അപ്പനോടുള്ള അവൻ്റെ ആൺപക... അവസാനം എൻ്റെ അഞ്ചു മക്കളും ശൗലിൻ്റെ പിൻഗാമികളെന്ന് മുദ്ര ചാർത്തപെട്ട് കഴുമരത്തിൽ തൂങ്ങിയപ്പോൾ ആരുടെ രക്തപാതകത്തിൻ്റെ പ്രതികാരമാണ് നിൻ്റെ മുമ്പിൽ നിവൃത്തിയായത്?. ആരുടെ ജീവൻ ബലി നേടിയിട്ടാണ് നീ അവനെ...ദാവീദിനെ അധികാരത്തിൽ അനുഗ്രഹിച്ചത് ? അവൻ... ദാവീദ് അവൻ്റെ രാജ സിംഹാസനം ഞാൻ പെറ്റ എൻ്റെ മക്കളുടെ ജീവൻ ചതിച്ചെടുത്ത് നേടിയത്...അതിൽ പ്രസാദിച്ച നീiii അതിൽ പ്രതികാര പൂർത്തികരണം നിവൃത്തിച്ചതായ് അവനെ അനുഗ്രഹിച്ച നീ... ഒരു കഴുമരത്തിലും ഒതുങ്ങാത്ത രക്തപാതകി.... നിൻ്റെ നിമിത്തം ഈ ഭൂമി ലജ്ജിക്കുന്നൊരുക്കാലവും ഞാൻ കാണും
ലിലിത്തിൻ്റെ 6th സുവിശേഷത്തിൽ നിന്നും 2022-08-31 23:06:12
ലിലിത്തിൻ്റെ ആറാം സുവിശേഷത്തിൽ നിന്നും... *** **** *** ശൗൽ തന്നെ രാജാവായി തിരഞ്ഞെടുത്ത ശമൂവേലിൻ്റെ ദൈവമായ നിന്നെ മാത്രം പരമമായ ദൈവമെന്നറിഞ്ഞവനായിരുന്നു. നീ ശമൂവേൽ മുഖാന്തിരം അറിയിക്കുന്ന തൊക്കെയും നിനക്ക് വേണ്ടി ഭൂമിയിൽ ചെയ്യുന്നവനായ നിൻ്റെ അഭിഷിക്തനായിരു അവൻ. എന്നിട്ടും നിന്നോടുള്ള വിധേയത്വത്തിൻ്റെ നിൻ്റെ അനുസരണകളുടെ പരീക്ഷണങ്ങളിൽ അവൻ രണ്ട് വട്ടം പരാജയപെട്ടു. കാരണം അവൻ പച്ചയായ മനുഷ്യനായിരുന്നു. ഒരു തവണ ഒരു ശരിയുടെ മാനദണ്ഡവും പിന്നൊരു തവണ വേറെ അളവുകോലു മായെത്തുന്ന നിൻ്റെ വിധേയത്വത്തിൻ്റെ അനുസരണയുടെ നീതിസാരം ഒരിക്കലും അവന് വഴങ്ങിയില്ല. നീ തിരഞ്ഞെടുത്തതിൽ പിന്നെ ആശങ്കകളുടെ നൂൽപാലത്തിലൂടെ മാത്രമായിരുന്നു അയാളുടെ ജീവിതം. അവൻ്റെ സ്വന്തം കൈ കൊണ്ട് നിനക്കായി യാഗമർപ്പിച്ച കുറ്റത്തിന് നീ അവൻ്റെ രാജത്വമെടുത്ത് മറ്റൊരുവന് നൽകി. എങ്കിലും അവൻ നിന്നോട് മത്സരിക്കുവാൻ തീരുമാനിച്ചു.പരാചയം അവന് തന്നെയായിരിക്കും എന്നറിയാമായിരുന്നിട്ടും ഭൂമിയിലെ ആ യുദ്ധവിരൻ നിന്നോടും അങ്കം കുറിച്ചു. അവൻ്റെ ദൈവത്തിനോട് മത്സരിക്കാനുറച്ചു. നിന്നോട് മത്സരിക്കാനുറച്ച കുറ്റത്തിന് നിയവനെ ദുരാത്മാവ്മ്പാധിച്ചവനാക്കി. അവനെ ഭ്രാന്തനാക്കി നഗ്നനാക്കി നിൻ്റെ പ്രവാചകന് മുന്നിൽ ഒരു രാവ് പുലരുവോളം ജ്വരം ബാധിച്ചവനായി മയക്കിക്കിടത്തി. എങ്കിലും അവൻ നിന്നോട് സന്ധി ചെയ്തില്ല. പിന്നീടൊരുന്നാൾ മരണത്തെ മുന്നിൽ കണ്ടപ്പോൾ നിൻ്റെ വെളിപാടിനായി കാത്തു നിന്ന അവന് മുന്നിൽ നീ സ്വപ്നമായും പ്രവചനമായും ദർശനമരുളാത്തൊരുനാൾ... അവൻ പുറപ്പെട്ടു പോയി നിൻ്റെ പ്രവാചകൻ ശമൂവേലിൻ്റെ ആത്മാവിനെ തന്നെ പ്രവചന പലകയിലാവാഹിച്ചു... നിൻ്റെ അരുളപാട് നേടി... അവന് നിന്നെക്കുറിച്ചും നിൻ്റെ മറുപക്ഷത്തെക്കുറിച്ചും അറിയാമായിരുന്നു. ആ അറിവാണ് അവനെ പ്രവാചകനാക്കിയത്. അവനെ ഭ്രാന്തനാക്കിയതും ഇതേ അറിവാണ്. 🖤
ദേവി ദക്ഷിണ കാളി 2022-08-31 23:54:26
വാക്കുകളുടെ മാന്ത്രികാധിപയ്ക്ക് മഹാവിദ്യകളുടെ രാജ്ഞിക്ക്... *** *** *** *** വിദ്യാരാജ്ഞി മഹാ- മന്ത്രാധിപതേ ദേവി ദക്ഷിണ കാളി മഹാശൂന്യത്രയാധിപതേ ദേവി മഹാകാളി. മഹാകാലചക്ര സാക്ഷി... അനാത്യ കാല സഞ്ചാലിനി മഹാകാല ബിന്ദു. മഹാത്രിപുര മഹാതാര മഹാ ശൂന്യ മഹാതമസാ സ്വരൂപി... ദക്ഷിണ ദിശാ - നാഥാതിപതേ ദേവി ദക്ഷിണ കാളി... അറിവിൻ്റെ ആനന്ദ - ലഹരികൾക്കപ്പുറം യമനേയും ജയിച്ചെന്നെ തിരഞ്ഞെത്തുന്ന ആത്മാവിൻ്റെ ശൂന്യതയിൽ തിരിച്ചറിവുകളെ മഹാ തമസാൽ നിഗ്രഹിച്ചു അറിവുകളെ ജയിച്ച ജീവൻ്റെ നിസഹായതയിൽ - മാത്രമുണരുന്ന ഉൺമാദത്തിൻ്റെ- സ്വാതന്ത്ര്യത്തിൻ്റെ സൗന്ദര്യ ലഹരിയേ ദേവി ദക്ഷിണ കാളി കാലകാലേശ്വരി കാലാധി പതേ മഹാ സാക്ഷി... ദേവി ... പ്രണാമം.
Ninan Mathullah 2022-09-01 00:48:18
'ധാര്മ്മികമൂല്യങ്ങള് അനുസരിച്ച് സത്യസന്ധമായ ജീവിതം അനുഷ്ഠിക്കുന്നവര്ക്ക് മതത്തേയും അത് നല്കുന്ന അത് ആനന്ദത്തേയും പറ്റി ചിന്തിച്ച് കളയാന് സമയമില്ല'. This is a quote from the article by andew. 'പണ്ടെങ്ങോ നടന്ന കഥകൾ ദൈവത്തിൻറ്റെ അത്ഭുത പ്രവർത്തികൾ ആണെന്ന് തെളിയിക്കാൻ വൃഥാ സമയം പാഴാക്കുമ്പോൾ, യാതൊരു പ്രയോജനവും ഇല്ലാത്ത പ്രതിമകൾ ഉണ്ടാക്കുമ്പോൾ, കഷ്ടത സഹിക്കുന്ന മനുഷരെ സഹായിക്കുക. അതാണ് ധാർമ്മികത. -ആൻഡ്രു'. This is a quote from his comment on ''dharmikatha or morals and ethics under a different article. Without religion there is no moral and ethics as science has nothing to say about morals and ethics or the purpose of life. For atheists, Science is their god. Science has nothing to say about moral and ethics, or 'dharmikatha' or purpose of life. So atheists talk about 'dharmikatha' but they don't do anything. Their self interest is their purpose in life and they mislead readers with their writings and comments. Naturally, people who do most charitable work are religious institutions and people with God in their life. If I am wrong prove it by bringing statistics on money spent on charity by atheists or atheist organizations. People like Ravindran claimed as liberated mind and atheists just talk but not walk the talk. Again bring statistics if I am wrong Catholic church and other religious organizations are the one practicing 'dharmikatha'. But they just do it and waste no time in the comment column or for propaganda. If you do a survey of the prison population all over the world, you will find that people who do more harm to the society are those who have no religion or any faith in God.
JV Brigit 2022-09-01 02:16:33
The writer of this article writes his logics without the support of science or philosophical fundamentals. He also superficially judges without the support of facts. I read it and now regret that I wasted my time.
Prof. of Logic 2022-09-01 12:09:34
Some don't know what is Logic, Science or evolution; but still, they ask for proof. For them; the Proof is their own way of thinking. The statements they say -they never gave any proof. It is simply their belief.
Vidhyadharan Master 2022-09-01 13:35:03
അൽജിബ്ര പ്രോബ്ലം: നിങ്ങള്ക്ക് ചില കാര്യങ്ങൾ മനസ്സിലാകുന്നില്ല എങ്കിൽ പറയുന്നവരെ അക്രമിച്ചിട്ടു കാര്യം ഇല്ല. നിങ്ങളുടെ അറിവ് അത്രയുമേ ഉള്ളു എന്ന് മറ്റുള്ളവർ മനസ്സിലാക്കും, അത്രയുമേ ഉള്ളു. മൂന്നാം ക്‌ളാസിൽ പഠിക്കുന്നവനു ഗുണന പട്ടിക അറിയാം. പക്ഷേ അൽജിബ്ര എനിക്ക് മനസ്സിലാകുന്നില്ല അതിനാൽ പ്രൂഫ് വേണം എന്ന് ആവശ്യപ്പെടുന്നതുപോലെ. എന്നും വായിക്കണം, കൂടുതൽ കൂടുതൽ. അപ്പോൾ അറിവ് വർദ്ധിക്കും. അപ്പോൾ പ്രൂഫ് ചോദിക്കുകയില്ല.നിങ്ങളുടെ അറിവുകൾ ചിലപ്പോൾ ഇരുപതോ നൂറോ വർഷം പഴകിയതു ആവാം. അതാണ് ആനുകാലിക കാര്യങ്ങൾ മനസ്സിലാകാത്തതും പ്രൂഫ് ചോദിക്കുന്നതും. ഹൈ സ്‌കൂളിൽ ചെല്ലുമ്പോൾ അൽജിബ്ര മനസ്സിലാകും. നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങളുടേത് മാത്രമാണ്; അൽജിബ്ര പുസ്തകം തുറന്നാൽ അതിൽ നിറയെ പ്രോബ്ലെംസ് കാണാം. അവ അല്ഗജിബ്രാക്ക് അല്ല പ്രോബ്ലം. അല്ഗജിബ്ര മനസ്സിലാക്കനുള്ള പ്രോബ്ലംസ് ആണ് അത്. നിങ്ങൾ പ്രോബ്ലംസിനു പരിഹാരം അല്ല എങ്കിൽ നിങ്ങൾ ആണ് പ്രോബ്ലം. നിങ്ങളുടെ പേര് വേണമെങ്കിൽ അൽജിബ്ര എന്ന് മാറ്റിക്കോളൂ. വായിക്കുംതോറും വളരും എന്ന് കുഞ്ഞുണ്ണി മാസ്റ്റർ!!!
ചിന്താവിപ്ലവം 2022-09-01 14:00:43
മനുഷ്യ ചരിത്രത്തിലെ ഒരു വലിയ വിപ്ലവമായിരുന്നു ചിന്താവിപ്ലവം(Cognitive revolution). മനുഷ്യൻറെ കൺമുമ്പിൽ കാണുന്ന കാര്യങ്ങൾ എന്തുകൊണ്ട് എന്ന ചോദ്യത്തിലേക്ക് കൊണ്ടുവന്നു എന്നതാണ് ഈ വിപ്ലവത്തിൻറെ തുടക്കം. മനുഷ്യ ചരിത്രത്തിലെ അടുത്ത വിപ്ലവം ശാസ്ത്ര വിപ്ലവമായിരുന്നു(Scientific revolution). കിട്ടിയ ഉത്തരത്തിന് തെളിവുണ്ടോ എന്നുള്ള അന്വേഷണമായിരുന്നു ശാസ്ത്ര വിപ്ലവത്തിന്റെ തുടക്കം. അതെ, തെളിവുകൾ അന്വേഷിച്ചുള്ള ചിന്താരീതിയാണ് മനുഷ്യനെ ആധുനിക മനുഷ്യൻ ആക്കിയത്. 'തെളിവുകൾ നയിക്കട്ടെ!'-Naradhan
Ninan Mathullah 2022-09-01 14:26:44
Take these reply comments as damage control by the propaganda machinery in comment column.
Anthappan 2022-09-01 14:37:37
Isn't it the same thing Andrews is trying to prove JV Brigit? I think you are unnecessarily dragging science into it. Science is not trying to prove whether there is a god or not. It is trying to unravel the complexity of the creation by diving deep into it. In that process, like Galileo challenged the religious leaders of his time, the religion and the people those who benefit out of it get challenged. Science and its advancements are a threat for religions. Even though it is not the intentions scientists, the religious cowards get intimidated by them. They sometimes falsely quote Einstein and Newton to support their claim that there is a god. Enstien in fact said, ' When the solution is simple, God is answering '. Here you can apply the logic and find out exactly what he was trying to say. For example, Science has a tough time to believe that Jesus is born by holy spirit. It cannot be proved logically or applying the fundamentals of philosophy. It is proved beyond doubt that a male and female have to have coitus (in olden days there was no proof of artificial insemination) to produce the child. In that case Mary had an illicit relationship with someone and poor Joseph was hired to be the fake father. Just like the catholic priest in Trichure tried to bribe the father of the girl to take the responsibility of the pregnancy for which the priest was responsible for. Any person with little science background would never accept this nonsense story of Jesus's birth. So, it is absolutely irrational that you are challenging Andrews based on your lack of scientific and philosophical knowledge. As I understand, Andrews is trying to unravel the truth for the readers so they can be free of all these religious frauds and enjoy the short life on earth. Anyhow I don't have any plan to go to heaven where these morons planning to go. Enough is enough. By the by, don't give 1/10 to any religious organization rather give to someone who you know is in need.
വിദ്യാധരൻ 2022-09-01 17:35:16
മതമെന്ന ചെകുത്താന്റെ വായിൽപെട്ട് പിടയുന്ന നിർഭാഗ്യ ജനതതിയെ. സത്യത്തിൻ പ്രകാശം കണ്ടിടുമ്പോൾ അനുഗമിക്കുകതിനെ മടിച്ചിടാതെ. എത്രനാൾ കിടക്കും നിങ്ങളീ തടവറയിൽ മതങ്ങൾ തീർത്ത കൂരിരുട്ടിൽ ? പുറത്തേക്ക് വന്നിടു വൈകിടാതെ അവിടെ ജ്ഞാനസൂര്യൻ ഉദിച്ചു നിൽപ്പൂ പൊള്ളുമാദ്യം ഒരല്പം ഒക്കെ, പക്ഷെ ഉള്ളും തുറക്കും കുളിർകാറ്റുള്ളിൽ വരും അതിനായി ക്ഷണിക്കുന്നു അന്ദ്രൂസ് അജ്ഞതയുടെ പുകമറയ്ക്ക് തീ കൊളുത്തി. ജ്ഞാനമെന്ന പന്തം കൊളുത്തി ഓടിക്കൂ അജ്ഞതയുടെ ചെകുത്താനെ. നിങ്ങളുടെ രക്തം കുടിച്ചു ചീർക്കുന്നവർ ചെന്നു നോക്കൂ കാണ്ണാടിയിൽ സ്വയം. മതമെന്ന ചെകുത്താന്റെ വായിൽപെട്ട് പിടയുന്ന നിർഭാഗ്യ ജനതതിയെ. സത്യത്തിൻ പ്രകാശം കണ്ടിടുമ്പോൾ അനുഗമിക്കുകതിനെ മടിച്ചിടാതെ. വിദ്യാധരൻ
Ninan Mathullah 2022-09-02 01:37:51
Everybody knows who in the comment column and in India have intolerance towards മതം മാറ്റം. I don't understand why andrew has a problem with മതം മാറ്റം. He never had an issue with മതം മാറ്റം. Looks like somebody inspired him to touch on മതം മാറ്റം. It must be the same propaganda machinery in the comment column working for RSS racial and religion politics who can't tolerate മതം മാറ്റം (khar vaapassi is ok) that always take andrew to the third heaven with flattery that he is a liberated mind or an 'aana or koona' to fill him with megalomania. Hope everybody will come down to earth or level ground.
Jesus 2022-09-02 02:31:09
When Mathulla is subjected to pressure, he will be possessed by Devil. This is defeating my teachings. You should be tolerant to any attack directed to you and even willing to get crucified for that. You have hidden sins in you and pray to me like David did " Forgive my hidden faults' (Psalm 19 - 12-14).
Ninan Mathullah 2022-09-02 10:23:25
മതം literally means 'abhiprayam' or opinion or idea etc. It is the faith or understanding of the person. It can be true or not true. When we learn new things in school or learn by reading news paper or listening to others it is മതം മാറ്റം. When ignorance is removed from mind and light or enlightenment comes to mind as in Buddha's experience, it is മതം മാറ്റം. Then how paradoxical it is that andrew is writing against മതം മാറ്റം? He wants everybody to change to atheist and it is a type of മതം മാറ്റം- change from one മതം to another മതം. The propaganda machinery here in 'emalayalee also will be excited about 'khar vaapassi' (converting to their religion as Prime Minister Modi said it) and it is not മതം മാറ്റം for them. Andrew admits in his article that changing back to the old religion (khar vaapassi) is a sin. Nobody notice that as the title is മതം മാറ്റം. Changing from their religion to another religion is only considered മതം മാറ്റം for them. Because they think they will lose political power with that. People staying in ignorance or darkness and 'andhavisvasam' or idol worship is not an issue with them. Here andrew has joined their efforts. How misleading are comments and articles from such people. They mislead readers with their liberated mind and expertise. They are all writing in their self interest to propagate their മതം or religion. Every now and then we see them quoting from their religious texts as if it is universal truth. They write about their religious texts in positive light. What we call it? Just Hypocrisy! No doubt. Then they will use every opportunity to criticize other religions and their books, priests and bishops. Please stop this practice and try to educate the readers impartially.
Raju Thomas 2022-09-02 17:59:47
Surely Rev. M has an axe to grind, but he should not grind it on us. I should think Andrews is more saved than those that sell salvation! Still I agree with the reverend on the psychology of മതംമാറ്റം. After all, മതംമാറ്റം=മനംമാറ്റം. Yes, surely. So one could/might shift their religious allegiance.
Zacharia Kiriyaattil 2022-09-02 23:35:16
മരിച്ചുചെല്ലുമ്പോൾ കൊടുക്കാൻ ചുവന്ന പരവതാനിയും, മുന്തിരിത്തോപ്പുകളും, വീഞ്ഞൊഴുകുന്ന പുഴകളും, സുന്ദരിമാരും ഒക്കെ ഒരുക്കിവയ്ക്കുന്ന ഒരു ദൈവത്തിന് ഭൂമിയിലെ മനുഷ്യനു ഒരു നേരം ആഹാരത്തിനു വക കൊടുക്കാൻ കഴിവില്ലെന്നുള്ളത് അവിശ്വസനീയം. അപ്പോൾ അങ്ങനെ ഒരു ദൈവം ഇല്ലെന്നു ജനം വിശ്വസിക്കും. ചില പാവം മനുഷ്യർ ഇതൊക്കെ വിശ്വസിക്കുന്നു. അത്ഭുത സിദ്ധി കാണിച്ചാൽ ഒരു കോടി പ്രതിഫലം തരാമെന്നു പറഞ്ഞപ്പോൾ രോഗങ്ങൾ മാറ്റുന്നവർ, ചത്തവരെ ജീവിപ്പി ക്കുന്നവർ ഓടിയൊളിച്ചു. വിഢികളായ മനുഷ്യരെ നിങ്ങളുടെ അധ്വാനത്തിന്റെ ഫലം ഈ കള്ളന്മാർക്ക് കൊടുക്കാതെ ഏതെങ്കിലും സാധുക്കൾക്ക് കൊടുക്കുക. ശ്രീ ആൻഡ്രുസ് എഴുതുന്ന ലേഖനങ്ങൾ ജനങ്ങൾക്ക് രക്ഷയുടെ മാർഗം കാണിച്ചുകൊടുക്കുന്നു. എഴുതു സാർ, എഴുതിക്കൊണ്ടിരിക്കു. റെവ മാത്തുള്ള സാറും അദ്ദേഹത്തിന്റെ ഭാഗം പറയട്ടെ. അദ്ദേഹത്തെയും ദൈവം രക്ഷിക്കട്ടെ.
മുസ്‌ലിം X ക്രിസ്ത്യൻ സ്വർഗം. 2022-09-03 03:56:41
മുസ്‌ലിം X ക്രിസ്ത്യൻ സ്വർഗം. : പുരുഷൻമ്മാർ മരിച്ചു സ്വർഗത്തിൽ പോകാൻ ആഗ്രഹിക്കുന്നവർ മുസ്‌ലിം സ്വർഗത്തിൽ തന്നെ പോവണം. 72 സുന്ദരി ഹൂറികൾ ചുറ്റും നിന്ന് അവിടെയും ഇവിടെയും തൊടും തലോടും- കൻകൂണില് കൺവെൻഷന് പോയ മലയാളിയെപ്പോലെ. പിന്നെ പല വിധ ജാക്ക് ഡാനിയേൽ, ഓൾഡ് മങ്ക്, ജോണി വാക്കർ, ഹെന്നസ്സി, രാവിലെ പത്തിരി +താറാവ് മപ്പാസ് , ഉച്ചക്ക് മട്ടൻ ബിരിയാണി, വൈകിട്ട് പെറോട്ട +ബീഫ് റോസ്റ്റ്. എന്നാൽ കൃത്യയാനിയുടെ സ്വർഗത്തിൽ, ർ സ് സ് , ബി ജെ പി, പ്രൂഫ് ഉണ്ടോ, എത്തിസ്റ്റ് എന്ന് ഇപ്പോഴും പിറുപിറുക്കുന്ന വിശ്വാസികൾ, 3, 13,15,25, 50= 106 ദിവസങ്ങളിൽ നോമ്പ്, +ഞാറ്റുവേല, ഏകാദിശി, ഞ്യായർ ദിവസങ്ങൾ ബ്രാമണ / യഹൂദ ക്രിസ്തിയാനിക്കു നോമ്പ്. കൂടാതെ ഹൈസ്‌കൂൾ ഹെഡ് മാസ്റ്ററെപ്പോലെ ദൈവം. കണക്കുസാറിനെപ്പോലെ ചൂരവടിയുമായി കറങ്ങുന്ന മാലാഖമാർ. ഹല്ലെലുയ്യ, സ്തോത്രം എന്ന് എപ്പോഴും ചുറ്റുംനിന്ന് പാടുന്ന യെരുശലേം പുത്രിമാർ!!! വേണ്ട വേണ്ട അയ്യോ വേണ്ട എങ്കിക്കു ഇസ്ലാമിന്റെ സ്വർഗം മതി-നാരദൻ
G.George 2022-09-03 10:02:07
പടച്ചോന് നിങ്ങളെ ഒണ്ടാക്കി നേരെ സ്വർഗത്തിലോട്ട് തുറന്നുവിട്ടാൽ പോരെ. Mathulle?. എന്തിനാഡോ മറ്റുള്ളവരെ കഷ്ടപ്പെടുത്താനും ശല്യപ്പെടുത്താനും നിങ്ങളെയൊക്കെ ഈ ഭൂമിയിലേക്ക് വിട്ടിരിക്കുന്നത്-G.George
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക