പതിനേഴുകാരന്‍ പൈലറ്റായി ഒറ്റയ്ക്ക് ലോകം ചുറ്റി റെക്കോര്‍ഡിട്ടു

Published on 31 August, 2022
 പതിനേഴുകാരന്‍ പൈലറ്റായി ഒറ്റയ്ക്ക് ലോകം ചുറ്റി റെക്കോര്‍ഡിട്ടു

സോഫിയ: 17 വയസുകാരനായ ബ്രിട്ടീഷ്-ബെല്‍ജിയന്‍ പൈലറ്റ്, ഒറ്റയ്ക്ക് ലോകം ചുറ്റിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി റെക്കോര്‍ഡിട്ടു.

ചെറുവിമാനത്തില്‍ ഒറ്റയ്ക്ക് ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി കൗമാരക്കാരനായ പൈലറ്റ്. 17 കാരനായ മാക്ക് റൂഥര്‍ഫോര്‍ഡ് 52 രാജ്യങ്ങളിലൂടെയുള്ള അഞ്ച് മാസത്തെ യാത്രയ്ക്ക്‌ശേഷം ബള്‍ഗേറിയയിലെ സോഫിയയില്‍ ഇറങ്ങി.

ബ്രിട്ടീഷ് മാതാപിതാക്കള്‍ക്ക് ജനിച്ചതും എന്നാല്‍ ബെല്‍ജിയത്തില്‍ വളര്‍ന്നതുമായ മാക്ക്, യാത്രക്കിടയില്‍ സുഡാനില്‍ മണല്‍ക്കാറ്റുകള്‍ നേരിടുകയും ജനവാസമില്ലാത്ത ഒരു പസഫിക് ദ്വീപില്‍ രാത്രി ചെലവഴിക്കുകയും ചെയ്തു

ജോസ് കുന്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക