StateFarm

റവ.ഫാ.സുചിന്‍ വര്‍ഗീസ് മാപ്പിളയ്ക്ക് മെല്‍ബണില്‍ സ്വീകരണം

Published on 01 September, 2022
 റവ.ഫാ.സുചിന്‍ വര്‍ഗീസ് മാപ്പിളയ്ക്ക് മെല്‍ബണില്‍ സ്വീകരണം

 

മെല്‍ബണ്‍: മെല്‍ബണിലെ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ പുതിയ വികാരിയായി നിയമിതനായ റവ.ഫാ.സുചിന്‍ വര്‍ഗീസ് മാപ്പിളക്കും സഹധര്‍മ്മിണി ഹെലെനി കൊച്ചമ്മക്കും മെല്‍ബണ്‍ എയര്‍ പോര്‍ട്ടില്‍ സ്വീകരണം നല്കി.


26-ന് വൈകുന്നേരം എത്തിച്ചേര്‍ന്ന സുചിന്‍ അച്ചനേയും കുടുംബത്തേയും മെല്‍ബണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി റവ.ഫാ.അജികെ.വര്‍ഗീസ്, ക്ലയിറ്റണ്‍ സെന്റ് ഗ്രീഗോറിയോസ് പള്ളി വികാരി റവ.ഫാ.സാംബേബി, ട്രസ്റ്റി ഷെറിന്‍ മാത്യു, സെക്രട്ടറി ജോബി മാത്യൂ കമ്മറ്റി,കമ്മിറ്റി അംഗങ്ങള്‍ മറ്റു് ഇടവകാഗംങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.

എബി പൊയ്ക്കാട്ടില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക