Image

നൈനയുടെ എട്ടാമത് ദ്വൈവാർഷിക കോൺഫ്രൻസ്  ന്യൂജേഴ്‌സിയിൽ ഒക്ടോബർ 7,8 തീയതികളിൽ

Published on 03 September, 2022
നൈനയുടെ എട്ടാമത് ദ്വൈവാർഷിക കോൺഫ്രൻസ്  ന്യൂജേഴ്‌സിയിൽ ഒക്ടോബർ 7,8 തീയതികളിൽ

ന്യൂജേഴ്‌സി: അമേരിക്കയിലെ ഇന്ത്യൻ നഴ്സുമാരുടെ ദേശീയ സംഘടനയായ നൈനായുടെ (നാഷണൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക) എട്ടാമത് ദേശീയ എഡ്യൂക്കേഷണൽ കോൺഫറൻസ് ഒക്ടോബര് 7, 8 തീയതികളിൽ (വെള്ളി, ശനി) ന്യൂജേഴ്‌സിയിൽ വച്ച് വിപുലമായ പരിപാടകളോടെ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നുവെന്ന് സംഘാടകർ  അറിയിച്ചു. എഡിസണിലുള്ള ക്രൗൺ പ്ലാസ ഹോട്ടലിലാണ്  ഈ കോൺഫറൻസിനു വേദി ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലുള്ള എല്ലാ ഇന്ത്യൻ നഴ്സ്മാരെയും നഴ്സിംഗ് വിദ്യാർത്ഥികളെയും ഒരു കുടകീഴിൽ കൊണ്ട് വരുവാനും അതോടൊപ്പം നഴ്സിംഗ് മേഖലയിയിലും ആരോഗ്യരംഗത്തും ഉണ്ടായിട്ടുമുള ശാസ്ത്രീയ നേട്ടങ്ങളും  വളര്ച്ചയും കാലാനുസൃ തമായി എല്ലാവരിലേക്കും പകർന്നു കൊടുക്കുവാനും ഈ കോൺഫ്രൻസ് മുൻതൂക്കം നൽകുന്നു.

കോവിഡ് കാലത്ത് ജീവൻ പോലും പണയപ്പെടുത്തി മുൻനിരയിൽ സേവനം ചെയ്ത ക് നഴ്‌സ്മാർക്ക് പരിഗണന നൽകേണ്ട ഏറ്റവും അനുയോജ്യമായ വിഷയമാണ് ഈ കോൺഫ്രൻസിന്റെ ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്.

"From Surviving to Thriving : Growth, Well being and Innovation". ആരോഗ്യ രംഗത്തും നഴ്സിംഗ് മേഖലയിലും പ്രവർത്തിക്കുന്ന അമേരിക്കയിലെയും ഇന്ത്യയിലെയും പ്രമുഖർ നിരവധി സെഷനുകളിൽ ക്ലാസ്സുകൾ എടുക്കുന്നുവെന്നത് ഈ കോൺഫ്രൻസിന്റെ സവിശേഷതയാണെന്ന് സംഘാടകർ അറിയിച്ചു.

അമേരിക്കൻ നഴ്സസ് അസോസിയേഷൻ (ANA) പ്രസിഡണ്ട് ഡോ.ഏണെസ്റ്റ് ഗ്രാന്റ്
മുഖ്യ പ്രഭാക്ഷണം നടത്തും. നൈന പ്രസിഡണ്ട് ഡോ.ലിഡിയ ആൽബുഖുർക്കിന്റെ മികവുറ്റ നേതൃപാടവത്തോടൊപ്പം നൈനയുടെ കോൺഫ്രൻസ് നാഷണൽ കൺവീനർമാരായ  നൈന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് അക്കാമ്മ കല്ലേൽ, അമേരിക്കൻ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസസ്‌  ന്യൂജേഴ്‌സി ചാപ്റ്റർ -2 (AAIN - NJ2) പ്രസിഡണ്ട് ഉമാ മഹേശ്വരി വേണുഗോപാൽ എന്നിവർക്കൊപ്പം നൈനയുടെയും  ആയിനിന്റെയും കമ്മിറ്റി അംഗങ്ങളും ഈ കോൺഫെറെൻസിന്റെ ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. അറിവ് പകർന്നു കൊടുക്കുന്ന  വേദിയെന്നതിനോടൊപ്പം കലാപരിപാടികളും ഡിന്നറും കോൺഫെറെൻസിനു മികവുറ്റതാക്കും.

കോൺഫെറെൻസിനോടനുമ്പന്ധിച്ച് സുവനീർ പ്രകാശനവും ഉണ്ടായിരിക്കും. ഓഗസ്റ്റ് പകുതിയോടുകൂടി കോൺഫെറെൻസിന്റെ രജിസ്‌ട്രേഷൻ പൂർത്തിയായിയെന്നും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വളരെയധികം അംഗങ്ങൾ മുൻ കൂട്ടി രജിസ്റ്റർ ചെയ്തു അവരുടെ പങ്കാളിത്തം ഉറപ്പാക്കിയെന്നതും ശ്രദ്ധേയമാണെന്ന്  സംഘാടകർ അറിയിച്ചു.അറിയിച്ചു.
   
കൂടുതൽ വിവരങ്ങൾക്ക് നൈനയുടെ വെബ്സൈറ്റ് സന്ദർശിക്കുക

www. nainausa.org

അമേരിക്കൻ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസസ്‌  ന്യൂജേഴ്‌സി ചാപ്റ്റർ -2 (AAIN - NJ2) വൈസ് പ്രസിഡണ്ട് മോളി ജേക്കബ് അറിയിച്ചിതാണിത്.

റിപ്പോർട്ട്: ജീമോൻ റാന്നി  

news summary: nainausa

Join WhatsApp News
JV Brigit 2022-09-04 04:01:42
Best wishes to NAINA! Though this prestigious professional organization of Indian Nurses in America has earned the reputation among the governmental entities and mainstream organizations, it is keeping a low profile among the Indian community. Considering the role its members played in the size and strength of Malayalee Americans and their contributions to Malayalee community in America and in Kerala, they are under appreciated. Most likely the reason for it is the female dominance in the nursing community and that they are busy with their professional practice and taking care of their families. The services - both educational and community health - NAINA does are selfless, not publicity thirsty, scholarly and in depth. I wish NAINA a successful national conference.
Nancy 2022-09-05 19:55:10
NANIA is a drop in the ocean of malayali nurses. Lot of politics by the old retired nurses. They chase out all young vibrant people. 99% of malayali nurses don't like dirty politics. They want to work hard and enjoy rest of their time with family.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക