വനിതാ പ്രതിനിധി സ്ഥാനത്തേക്ക് മത്സരിച്ച 5 പേരും വിജയിച്ചു. മൂന്നു സ്ഥാനത്തേക്ക് വേണ്ടി അഞ്ചു പേരാണ് പത്രിക നൽകിയിരുന്നത്. എന്നാൽ പുതിയ ഭരണഘടനയിൽ ആറു വനിതാ പ്രതിനിധികളുള്ള സാഹചര്യത്തിൽ ഇപ്രാവശ്യം തന്നെ ആ നിയമം പ്രാബല്യത്തിലാക്കണമെന്ന് അഞ്ചു പേരും സയുക്ത പ്രമേയത്തിലൂടെ രാവിലെ നടന്ന ജനറൽ ബോഡിയിൽ അഭ്യർത്ഥിച്ചു. ജനറൽ ബോഡി അത് അംഗീകരിച്ചു.
രേഷ്‌മ രഞ്ജൻ ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു.
എങ്കിലും ബാലറ്റിൽ പേര് ഉണ്ടായിരുന്നതിനാൽ ഇലക്ഷൻ നടക്കുകയായിരുന്നു.
അമ്പിളി സജിമോൻ 393 (24.3%)
രേഷ്മ രഞ്ജൻ 387 (23.9%)
മേഴ്‌സി സാമുവൽ 355 (22.0%)
സുനിത പിള്ള 276 (17.1%)
ശുഭ അഗസ്റ്റിൻ 206 (12.7%)