തെന്നിന്ത്യൻ താരവും മുൻ കേന്ദ്രമന്ത്രിയുമായ നെപ്പോളിയൻ ഫോമാ കൺവൻഷൻ വേദിയിൽ നടത്തിയ പ്രസംഗം ഹൃദയഹാരിയായി
ഇങ്ങനൊരു അവസരം ലഭിച്ചത് എന്റെ ഭാഗ്യമായി കാണുന്നുവന്നു പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ,ഹോളിവുഡ് എന്നിങ്ങനെയാണ് ഏകദേശം 150 ചിത്രങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. എം.എൽ.എ, എംപി, മന്ത്രി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുമുണ്ട്. അന്നൊന്നും ലഭിക്കാതിരുന്ന ആദരവാണ് ഈ വേദിയിലൂടെ എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
എവിടെയോ ജനിച്ച്, എവിടെയോ വളർന്ന്, എവിടെയോ ജീവിക്കുകയാണ്. അമേരിക്കയിൽ സ്ഥിതരതാമസമാക്കിയപ്പോഴും മെക്സിക്കോയിൽ ഇങ്ങനൊരു ക്ഷണം പ്രതീക്ഷിച്ചതല്ല. ഇന്ത്യ, അമേരിക്ക, കാനഡ, മെക്സിക്കോ എന്നിങ്ങനെ നാലുരാജ്യങ്ങളുടെ ദേശീയത കലർന്ന ഒരു വേദി ഇതാദ്യമാണ്. എന്റെ ജീവിതത്തിൽ മറക്കാനാകാത്ത സന്ദർഭമായി ഇതിനെ വിശേഷിപ്പിക്കാം.
മുണ്ടയ്ക്കൽ ശേഖരൻ എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളികളായ നിങ്ങൾ ഓരോരുത്തരും എന്നെ ഹൃദയത്തിലേറ്റിയതിന് ഈ ആയുഷ്കാലം മുഴുവൻ ഞാൻ കടപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ ഏത് കോണിൽ പോയാലും ഒരു മലയാളിയെങ്കിലും എന്നെ നോക്കി 'ശേഖരേട്ടാ,സുഖമാണോ' എന്ന് ചോദിക്കാറുണ്ട്.
തമിഴനായ ഞാൻ എന്നും നിങ്ങളുടെ സഹോദരനായി നിന്ന് ആ സ്നേഹം തിരിച്ചുതരും. ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് ചേട്ടൻ ഒന്നര വർഷം മുൻപേ തന്നെ ഈ പരിപാടിയിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചിരുന്നു. വീട്ടിൽ ലഞ്ചിന് വന്നപ്പോൾ വെറുതെ പറഞ്ഞതായിരിക്കും എന്നേ കരുതിയിരുന്നുള്ളു. മാസങ്ങൾക്ക് ശേഷം വീണ്ടും വിളിച്ചപ്പോഴാണ് അത് വെറും ഫോർമാലിറ്റി ആയിരുന്നില്ലെന്ന് തിരിച്ചറിഞ്ഞത്.
എയർപോർട്ടിൽ ലഭിച്ച സ്വീകരണം മുതൽ ഈ കൺവൻഷന്റെ മുന്നോട്ടുള്ള ഓരോന്നും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഫോമാ ഇനിയും ഒരുപാട് വളരട്ടെ. തമിഴ്നാടും കേരളവും തമ്മിൽ വലിയ അന്തരമില്ല. ഞങ്ങളും മുണ്ടുടുക്കും, നിങ്ങളും മുണ്ടുടുക്കും. ഞങ്ങൾ കൈലി ധരിക്കും, നിങ്ങളും കൈലി ധരിക്കും. ഇരുകൂട്ടരും ഇഡലിയും ദോശയും കഴിക്കുന്നവരാണ്.
നമ്മൾ എല്ലാവരും ഒരുകുടുംബമാണ്.പരസ്പര സഹകരണത്തോടെ സഹായിച്ചുകൊണ്ട് മുന്നോട്ടുപോകണം. കുടുംബത്തിലെ പ്രധാനമായ ഒരു ചടങ്ങ് നീക്കിവച്ചാണ്, ഈ പരിപാടിയിൽ ഞാൻ പങ്കുചേർന്നത്. ഇപ്പോൾ അതിൽ സന്തോഷവും അഭിമാനവും തോന്നുന്നു. ഏഴുകടലുകൾ താണ്ടി ഇങ്ങനൊരിടത്തിൽ നമ്മൾ സഹോദരങ്ങൾ ഒത്തുചേർന്ന് സ്നേഹം പങ്കുവയ്ക്കുകയാണ്. ഏവർക്കും നന്ദിയോടൊപ്പം ഹൃദയം നിറഞ്ഞ ഓണാശംസകളും നേരുന്നു.
കാൻകുനിൽ വിസ്മയ വർണങ്ങളായി ഫോമാ ഘോഷയാത്ര; മെഗാ തിരുവാതിര മനം കവർന്നു
ഫോമ കണ്‍വന്‍ഷന്‍ (കൂടുതല്‍ ചിത്രങ്ങള്‍)
വനിതാ പ്രതിനിധി സ്ഥാനത്തേക്ക് മത്സരിച്ച 5 പേരും വിജയിച്ചു
ജേക്കബ് തോമസ് പാനൽ എല്ലാ സീറ്റും നേടി
ഫോമാ ലോകം മുഴുവൻ വളരട്ടെ: ദലീമ ജോജോ; കൺ വൻഷനു ഉജ്വല തുടക്കം
ജനഹൃദയം കവർന്ന് ഫോമായുടെ ദേശാന്തര ജൈത്രയാത്ര: പ്രസിഡന്റ് അനിയൻ ജോർജ്
ഷാജി എഡ്വേർഡും സിൽവിയയും മികച്ച ദമ്പതികൾ; ഷൈനിയും അബൂബക്കറും റണ്ണർ അപ്പ്
കാൻകുനിൽ ഉത്സവം തുടങ്ങി; മൂൺ പാലസ് മറ്റൊരു കേരളമായി