Image

ഈ സ്നേഹം അടുത്ത തലമുറയിലും കാണുമോ? ഡി.ജി.പി. ടോമിൻ തച്ചങ്കരി ഐപിഎസ് 

Published on 04 September, 2022
ഈ സ്നേഹം അടുത്ത തലമുറയിലും കാണുമോ? ഡി.ജി.പി. ടോമിൻ തച്ചങ്കരി ഐപിഎസ് 

കാൻകുൻ: ഫോമാ കൺവൻഷന്റെ ഉദ്ഘാടനസമ്മേളനത്തിൽ ഡി.ജി.പി.  ടോമിൻ ജെ തച്ചങ്കരി ഐ.പി.എസ് അടുത്ത തലമുറയും ഇത്തരം ആഘോഷങ്ങൾ തുടരുമോ   എന്ന ആശങ്ക പങ്കു വച്ചു.  

സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവച്ചാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. 'വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ മലയോര ജില്ലയായ ഇടുക്കിയിലെ ഒരു കൊച്ചുഗ്രാമത്തിൽ ഒരു രാത്രിയിൽ ഒരു ബാലൻ പിറന്നു. ആരായിരുന്നു ആ ബാലൻ?മറ്റാരുമല്ല, ഞാൻ തന്നെയായിരുന്നു ആ ബാലൻ.

ഒരു സാധാരണ കുടുംബത്തിൽ ജനിച്ച എനിക്ക് ഇന്ന് ഫോമാ എന്ന ബൃഹത് സംഘടനയുടെ ഏഴാമത് കൺവൻഷനിൽ ഇവിടൊരു അതിഥിയായി എത്താനും സംസാരിക്കാനും അവസരം ലഭിച്ചിരിക്കുന്നു. ഇവിടിരിക്കുന്ന ഭൂരിഭാഗം പ്രവാസികളും ഇതുപോലെ, സാധാരണ നിലയിൽ നിന്നും അധ്വാനം കൊണ്ടും ഭാഗ്യം കൊണ്ടും ദൈവാധീനം കൊണ്ടും വലിയ നിലയിൽ എത്തിയവരാണ്. 

ധനികനായ ഒരാൾ, ധനികനായ തന്നെ തുടരുന്നതിൽ ഒരു സുഖവുമില്ല. സാധാരണതയിൽ നിന്ന് അസാധാരണതയിലേക്ക് വരുന്നതിലാണ് മഹത്വമിരിക്കുന്നത്. വെറും 13 മണിക്കൂറുകൾക്ക് മുൻപ് മാത്രമാണ് എനിക്കിവിടെ എത്തിച്ചേരാൻ സാധിച്ചത്. വന്നപ്പോൾ തന്നെ, കണ്ടവരും പരിചയപ്പെട്ടവരും സംഗീതത്തെക്കുറിച്ചും കെഎസ്ആർടിസി യെക്കുറിച്ചും ഡിജിപി ആയിരിക്കെ നേരിടേണ്ടിവന്ന പ്രയാസങ്ങളെക്കുറിച്ചും സംസാരിച്ചു.

എത്രയെത്ര വിശേഷങ്ങളാണ് മലയാളികളായ നമുക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ പങ്കുവയ്ക്കാനുള്ളത്?പക്ഷേ, ഇന്നേക്ക് ഇരുപതോ മുപ്പതോ വർഷങ്ങൾക്ക് ശേഷം ഇതുപോലൊരു ചടങ്ങ് നടത്തുകയാണെങ്കിൽ, നമ്മുടെ അടുത്ത തലമുറയിലെ എത്രപേർ അതിൽ പങ്കെടുക്കും? 

എന്റെ രണ്ട് സഹോദരിമാർ ന്യൂസീലാൻഡിലാണ്.അവർക്കവിടെ പൗരത്വമുണ്ട്. മക്കളെല്ലാം ഇന്ത്യയിലാണ് ജനിച്ചതെങ്കിലും ന്യൂസീലാൻഡിലേക്ക് പോയി. ന്യൂസീലാൻഡും ഇന്ത്യയും തമ്മിലുള്ള മാച്ച് നടക്കുമ്പോൾ, എന്റെ സഹോദരിമാർ ഇന്ത്യ ജയിക്കണമെന്നാണ് പ്രാർത്ഥിക്കുന്നത്. പക്ഷേ, മക്കൾ ന്യൂസീലാൻഡ് ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. 

ഓരോ മലയാളിയുടെ ഉള്ളിലും നാടിനോടുള്ള സ്നേഹത്തിന്റെ തീക്ഷ്ണതയുണ്ടാകും. വള്ളത്തോൾ പാടിയതുപോലെ 'കേരളമെന്ന് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം,
മലയാളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളിൽ'. 

അടുത്ത തലമുറയിൽ നാടിനോടുള്ള ഈ സ്നേഹം ഉണ്ടായിരിക്കുമോ?

ഇനി വരാനിരിക്കുന്ന സാരഥികൾ, ഫോമാ എന്ന സംഘടനയെ ഇനിയും ഉയരത്തിലേക്ക് കൈപിടിച്ചുകയറ്റട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിർത്തട്ടെ.

നിങ്ങൾ മുണ്ടുടുക്കും, ഇഡ്ഡലിയും ദോശയും തിന്നും, ഞങ്ങളും അങ്ങനെ തന്നെ: നെപ്പോളിയൻ 

കാൻകുനിൽ വിസ്മയ വർണങ്ങളായി ഫോമാ ഘോഷയാത്ര; മെഗാ തിരുവാതിര മനം കവർന്നു

ഫോമ കണ്‍വന്‍ഷന്‍ (കൂടുതല്‍ ചിത്രങ്ങള്‍)

വനിതാ പ്രതിനിധി   സ്ഥാനത്തേക്ക്  മത്സരിച്ച  5 പേരും  വിജയിച്ചു

ജേക്കബ് തോമസ് പാനൽ എല്ലാ സീറ്റും നേടി

ഫോമാ ലോകം മുഴുവൻ വളരട്ടെ: ദലീമ ജോജോ; കൺ വൻഷനു ഉജ്വല തുടക്കം 

ജനഹൃദയം കവർന്ന്  ഫോമായുടെ ദേശാന്തര  ജൈത്രയാത്ര: പ്രസിഡന്റ് അനിയൻ ജോർജ് 

ഷാജി എഡ്വേർഡും  സിൽവിയയും മികച്ച ദമ്പതികൾ;  ഷൈനിയും അബൂബക്കറും റണ്ണർ അപ്പ് 

കാൻകുനിൽ ഉത്സവം തുടങ്ങി; മൂൺ പാലസ് മറ്റൊരു കേരളമായി 

 

ഈ സ്നേഹം അടുത്ത തലമുറയിലും കാണുമോ? ഡി.ജി.പി. ടോമിൻ തച്ചങ്കരി ഐപിഎസ് 
Join WhatsApp News
ശേഖരേട്ടൻ 2022-09-04 23:30:43
അടുത്ത തലമുറയിലും സ്നേഹമില്ലേലുംഅഴിമതിക്ക് ഒരു കുറവുമുണ്ടാകില്ല. വഴികാട്ടികളാണല്ലോ എല്ലാരും !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക