Image

മാപ്പ്, ടി.എം.എസ്; മെട്രോ, സെൻട്രൽ റീജിയനുകളും വ്യക്തികളും ഫോമാ അവാർഡ്  നേടി 

Published on 05 September, 2022
മാപ്പ്, ടി.എം.എസ്; മെട്രോ, സെൻട്രൽ റീജിയനുകളും വ്യക്തികളും ഫോമാ അവാർഡ്  നേടി 

കാൻകൂണിലെ കൺവൻഷൻ വേദിയിൽ ഫോമാ അവാർഡ് ഫോർ എക്സലൻസ് 2022 വിതരണം ചെയ്തു. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ(മാപ്പ്)യും ടൊറന്റോ മലയാളി സമാജവും മികച്ച അസോസിയേഷനുള്ള അവാർഡ് നേടി. മാപ്പിന്റെ പ്രസിഡന്റ് തോമസ് ചാണ്ടി, മുൻ പ്രസിഡന്റ് ശാലു പുന്നൂസ്, അംഗങ്ങൾ എന്നിവർ അവാർഡ് സ്വീകരിച്ചു. ടൊറന്റോ മലയാളി സമാജത്തിന്റെ  പ്രസിഡന്റ് സന്തോഷ് ജേക്കബ്, സെക്രട്ടറി റോയ് ജോർജ്, തോമസ് തോമസ് തുടങ്ങിയവർ അവാർഡ് ഏറ്റു വാങ്ങി.

മികച്ച റീജിയനുള്ള അവാർഡ് പങ്കിട്ട ന്യൂയോർക്ക് മെട്രോയുടെ ആർവിപി ബിനോയി തോമസും സഹപ്രവർത്തരും അവാർഡ് ഏറ്റു വാങ്ങി. സെൻട്രൽ റീജിയനു വേണ്ടി ആർ.വി.പി. ജോൺ  പാട്ടപ്പതി,   നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോൺസൺ കണ്ണൂക്കാടൻ, ആന്റോ കവലക്കൽ, റോയി മുളകുന്നം, സ്റ്റീഫൻ കിഴക്കേക്കുറ്റ്  എന്നിവർ അവാർഡ് സ്വീകരിച്ചു.

ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമ്മൂടാണ് അവാർഡ് നൽകിയത്.

കാരുണ്യ പ്രവർത്തനങ്ങളിലൂടെ സാമൂഹിക പ്രതിബദ്ധത മുറുകെപിടിച്ച സംഘടന എന്ന നിലയിൽ കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടൺ KAW (സിയാറ്റിൽ) അവാർഡ് നേടി. പുതിയ ജനറൽ സെക്രട്ടറി ഓജസ് ജോൺ   അടക്കമുള്ളവർ ചേർന്ന് അവാർഡ് ഏറ്റു വാങ്ങി.

മികച്ച കമ്മ്യൂണിറ്റി ലീഡറിനുള്ള പുരസ്കാരം ഫോമാ നാഷണൽ കമ്മിറ്റി അംഗമായ ഡോ. മധുസൂധനൻ നമ്പ്യാരും ഷിക്കാഗോയിൽ നിന്നുള്ള പീറ്റർ കുളങ്ങരയും പ്രശസ്ത പിന്നണി ഗായകൻ എം.ജി.ശ്രീകുമാറിൽ നിന്ന് ഏറ്റുവാങ്ങി. 

തെന്നിന്ത്യൻ ചലച്ചിത്രതാരം നെപ്പോളിയൻ മികച്ച വുമൺ ലീഡർക്കുള്ള പുരസ്കാരം മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ പ്രസിഡന്റ് (മങ്ക) റെനി പൗലോസിന്    സമ്മാനിച്ചു. 

മികച്ച ആരോഗ്യ പരിപാലന ദാതാവിനുള്ള അവാർഡ് എലിസബത്ത് സുനിൽ സാം ഏറ്റുവാങ്ങി.
യുവജന വിഭാഗത്തിൽ കാർത്തിക് കൃഷ്ണ ജയറാമും  ജൂനിയർ കാറ്റഗറിയിൽ റിയാന ഡാനിഷും മികച്ച ഗായകർക്കുള്ള  അവാർഡ് എം.ജി.ശ്രീകുമാറിൽ നിന്ന് ഏറ്റുവാങ്ങി.

പ്രസിഡന്റ് അനിയൻ ജോർജ് വിതുമ്പി; അദൃശ്യ ശക്തി കൂടെ നിന്ന് തൊട്ടതെല്ലാം വിജയമാക്കി

ഐസിസ് പൗലോസ് മിസ് ഫോമാ; സിദ്ധാർത്ഥ് ശ്രീധർ മിസ്റ്റർ ഫോമാ

നാല്  ദേശീയഗാനങ്ങൾ പാടി ഉദ്‌ഘാടന സമ്മേളനം; ഫോമക്ക് നന്ദി അർപ്പിച്ചു മന്ത്രി റോഷി അഗസ്റ്റിൻ

ഈ സ്നേഹം അടുത്ത തലമുറയിലും കാണുമോ? ഡി.ജി.പി. ടോമിൻ തച്ചങ്കരി ഐപിഎസ് 

നിങ്ങൾ മുണ്ടുടുക്കും, ഇഡ്ഡലിയും ദോശയും തിന്നും, ഞങ്ങളും അങ്ങനെ തന്നെ: നെപ്പോളിയൻ 

കാൻകുനിൽ വിസ്മയ വർണങ്ങളായി ഫോമാ ഘോഷയാത്ര; മെഗാ തിരുവാതിര മനം കവർന്നു

ഫോമ കണ്‍വന്‍ഷന്‍ (കൂടുതല്‍ ചിത്രങ്ങള്‍)

വനിതാ പ്രതിനിധി   സ്ഥാനത്തേക്ക്  മത്സരിച്ച  5 പേരും  വിജയിച്ചു

ജേക്കബ് തോമസ് പാനൽ എല്ലാ സീറ്റും നേടി

ഫോമാ ലോകം മുഴുവൻ വളരട്ടെ: ദലീമ ജോജോ; കൺ വൻഷനു ഉജ്വല തുടക്കം 

ജനഹൃദയം കവർന്ന്  ഫോമായുടെ ദേശാന്തര  ജൈത്രയാത്ര: പ്രസിഡന്റ് അനിയൻ ജോർജ് 

ഷാജി എഡ്വേർഡും  സിൽവിയയും മികച്ച ദമ്പതികൾ;  ഷൈനിയും അബൂബക്കറും റണ്ണർ അപ്പ് 

കാൻകുനിൽ ഉത്സവം തുടങ്ങി; മൂൺ പാലസ് മറ്റൊരു കേരളമായി 

 

മാപ്പ്, ടി.എം.എസ്; മെട്രോ, സെൻട്രൽ റീജിയനുകളും വ്യക്തികളും ഫോമാ അവാർഡ്  നേടി മാപ്പ്, ടി.എം.എസ്; മെട്രോ, സെൻട്രൽ റീജിയനുകളും വ്യക്തികളും ഫോമാ അവാർഡ്  നേടി മാപ്പ്, ടി.എം.എസ്; മെട്രോ, സെൻട്രൽ റീജിയനുകളും വ്യക്തികളും ഫോമാ അവാർഡ്  നേടി മാപ്പ്, ടി.എം.എസ്; മെട്രോ, സെൻട്രൽ റീജിയനുകളും വ്യക്തികളും ഫോമാ അവാർഡ്  നേടി മാപ്പ്, ടി.എം.എസ്; മെട്രോ, സെൻട്രൽ റീജിയനുകളും വ്യക്തികളും ഫോമാ അവാർഡ്  നേടി മാപ്പ്, ടി.എം.എസ്; മെട്രോ, സെൻട്രൽ റീജിയനുകളും വ്യക്തികളും ഫോമാ അവാർഡ്  നേടി മാപ്പ്, ടി.എം.എസ്; മെട്രോ, സെൻട്രൽ റീജിയനുകളും വ്യക്തികളും ഫോമാ അവാർഡ്  നേടി മാപ്പ്, ടി.എം.എസ്; മെട്രോ, സെൻട്രൽ റീജിയനുകളും വ്യക്തികളും ഫോമാ അവാർഡ്  നേടി മാപ്പ്, ടി.എം.എസ്; മെട്രോ, സെൻട്രൽ റീജിയനുകളും വ്യക്തികളും ഫോമാ അവാർഡ്  നേടി മാപ്പ്, ടി.എം.എസ്; മെട്രോ, സെൻട്രൽ റീജിയനുകളും വ്യക്തികളും ഫോമാ അവാർഡ്  നേടി മാപ്പ്, ടി.എം.എസ്; മെട്രോ, സെൻട്രൽ റീജിയനുകളും വ്യക്തികളും ഫോമാ അവാർഡ്  നേടി മാപ്പ്, ടി.എം.എസ്; മെട്രോ, സെൻട്രൽ റീജിയനുകളും വ്യക്തികളും ഫോമാ അവാർഡ്  നേടി മാപ്പ്, ടി.എം.എസ്; മെട്രോ, സെൻട്രൽ റീജിയനുകളും വ്യക്തികളും ഫോമാ അവാർഡ്  നേടി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക