Image

മാസ് ദേശീയ വടംവലി മല്‍സരത്തില്‍ എക്‌സിറ്റര്‍ മലയാളി അസോസിയേഷന്‍ ജേതാക്കളായി

Published on 06 September, 2022
 മാസ് ദേശീയ വടംവലി മല്‍സരത്തില്‍ എക്‌സിറ്റര്‍ മലയാളി അസോസിയേഷന്‍ ജേതാക്കളായി

 

സണ്ടര്‍ലാന്‍ഡ്: മാസിന്റെ ഈ വര്‍ഷത്തെ മറ്റൊരു മെഗാ ഇവന്റായ കായികമേളയും വടംവലി മല്‍സരവും, ഓഗസ്റ്റ് 13 ശനിയാഴ്ച സണ്ടര്‍ലാന്‍ഡിലെ സില്‍ക്‌സ്വര്‍ത്ത് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വിജയകരമായി നടന്നു. മാസ് പ്രസിഡന്റ് റജി തോമസ്, സെക്രട്ടറി വിപിന്‍ വര്‍ഗീസ്, ട്രഷറര്‍ അരുണ്‍ ജോളി, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ഷാജി ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മാസിന്റെ വലിയൊരു കൂട്ടായ്മയാണ് ഈ മേളയെ വന്‍വിജയത്തിലേക്കെത്തിച്ചത്.


വാശിയേറിയ വടംവലി മല്‍സരങ്ങളില്‍ മികവും കരുത്തുറ്റതുമായ പ്രകടനത്തോടെ കാണികളെ കോരിത്തരിപ്പിച്ചു കൊണ്ട് എക്‌സിറ്റര്‍ മലയാളി അസോസിയേഷന്‍ (ഇമ) നാഷണല്‍ വടംവലി ചാന്പ്യന്‍ പട്ടം മാസിന്റെ പ്രസിഡന്റ് റജി തോമസില്‍ നിന്നും ഏറ്റുവാങ്ങി. ഇമയുടെ വിജയത്തില്‍ മുഖ്യ പങ്കുവഹിച്ചത് ജെഫ്രി തോമസ് - കോച്ച്, ജോബി തോമസ് - ക്യാപ്റ്റിയന്‍, റോബി വര്‍ഗീസ് - ടീം മാനേജര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനമാണ്.

 

ജിജോ ജോയിയുടെ പരിശീലനത്തിലും ക്യാപ്റ്റന്‍സിയിലുമുള്ള ന്യൂ സ്റ്റാര്‍ ന്യൂകാസില്‍ റണ്ണര്‍ അപ്പ് ആയി. മൂന്നാം സ്ഥാനം ഇന്‍ഡോ യുകെ ദുര്‍ഹം നേടിയപ്പോള്‍ നാലാം സ്ഥാനം മലയാളി അസോസിയേഷന്‍ സണ്ടര്‍ലാന്‍ണ്ടും കരസ്ഥമാക്കി.

വടംവലിയില്‍ കേരള ചാന്പ്യന്‍മാരായ പറവൂരിന്റെ സ്വന്തം ഡിയോള്‍ റജിനും, മാസിന്റെ തോമസ് മാത്യു, ഫെലിക്‌സ് തറപ്പേല്‍, ജെയ്‌സ് മാത്യു തുടങ്ങിവയരും ചേര്‍ന്നാണ് വടം വലി മല്‍സരങ്ങള്‍ നിയന്ത്രിച്ചത്.

ദേശീയ കായികമേളയില്‍ മലയാളി അസോസിയേഷന്‍ സണ്ടര്‍ലാന്‍ഡ് ട്രാക്ക് & ഫീല്‍ഡ് ഇനങ്ങളില്‍ ഏറ്റവുമധിയം പോയിന്റുകള്‍ കരസ്ഥമാക്കികൊണ്ട് ഓവറോള്‍ ചാന്പ്യന്‍ പട്ടമണിഞ്ഞു.
വിവിധ ഗ്രൂപ്പിനങ്ങളില്‍ ആവേശകരമായ മല്‍സരങ്ങള്‍ കാഴ്ചവച്ചു കൊണ്ട് ഡേവിഡ് ജോണ്‍ ഡിയോള്‍ - ഹാരോ ഗേറ്റ് (സബ് ജൂനിയര്‍ ബോയ്‌സ്), ജൊവാന സെബി - മാസ് (സബ് ജൂനിയര്‍ ഗേള്‍സ്), സിയോണ്‍ ജസ്റ്റിന്‍ - മാസ് (ജൂനിയര്‍ ബോയ്‌സ്), ക്രിസ്റ്റല്‍ മരിയ തോമസ് - മാസ് (ജൂനിയര്‍ ഗേള്‍സ്), സ്റ്റീവ് ജസ്റ്റിന്‍ - മാസ് (സബ് സീനിയര്‍ ബോയ്‌സ്), ജോസ് മാനുവല്‍ - മാസ് (സീനിയര്‍ ബോയ്‌സ്), രോഷിനി റജി - മാസ് (സീനിയര്‍ ഗേള്‍സ്), ഡിയോള്‍ റജിന്‍ - ഹാരോഗേറ്റ് (അഡള്‍ട്ട് മെന്‍), ജുണ ബിജു - മാസ് (അഡള്‍ട്ട് വുമണ്‍), ബിജു വര്‍ഗ്ഗീസ് - മാസ് ( സൂപ്പര്‍ സീനിയര്‍ മെന്‍), ഡോ. സിസിലിയ മാത്യൂ - മാസ് ( സൂപ്പര്‍ സീനിയര്‍ വുമണ്‍) എന്നിവര്‍ വ്യക്തിഗത ചാന്പ്യന്‍ പട്ടമണിഞ്ഞു കായിക മേളയില്‍ കരുത്തു തെളിയിച്ചു.

രജിസ്‌ട്രേഷന്‍ കൗണ്ടര്‍ നൂതന സാങ്കേതിക വിദ്യകളുടെ മികവോടെ വിദഗ്ദമായി കൈകാര്യം ചെയ്തു. ഫുഡ് കൗണ്ടര്‍ മേളയുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. രുചിയൂറും നാടന്‍ വിഭവങ്ങള്‍ തത്സമയം പാചകം ചെയ്ത് മല്‍സരാര്‍ഥികള്‍ക്കും, കാണികള്‍ക്കും നല്‍കിക്കൊണ്ട് മാസ് തട്ടുകട മേളക്ക് വേറിട്ടൊരനുഭൂതിയാണ് സമ്മാനിച്ചത്.

രാവിലെ 400 മീറ്റര്‍ ഓട്ടമല്‍സരത്തോടു കൂടി മാസ് പ്രസിഡന്റ് റജി തോമസ് കായിയമേള ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഉച്ചയോടു കൂടി വടംവലി മല്‍സങ്ങള്‍ ആരംഭിച്ചിച്ച് വൈകുന്നേരം മല്‍സര വിജയികള്‍ക്ക് സമ്മാനദാന ചടങ്ങുകളോടു കൂടി മേള സമാപിച്ചു. മേളയില്‍ സിഗ്‌ന കെയര്‍ ഗ്രൂപ്പിന്റെ സാരഥികളായ ബൈജു ഫ്രാന്‍സിസും, ടെസ്സി ബൈജുവും മുഖ്യ അതിധികളായിരുന്നു. ഈ മേളയുടെ മുഖ്യ സാന്പത്തിക സഹായി സിഗ്‌ന കെയര്‍ ഗ്രൂപ്പും, സഹ സഹായികള്‍ ബിഗ് ഹോണ്‍ (യുകെ) ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ലഷ്‌കിറ്റന്‍ ബ്രാന്‍ഡ്, എവരിവണ്‍ ആക്ടീവ് ക്ലബ്ബ്, ജോണ്‍ എന്റര്‍ പ്രൈസസുമായിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക