Image

മധുരിക്കുന്ന ഓർമ്മകൾ ബാക്കിയായി; ഫോമാ മഹോത്സവത്തിന് ഉജ്വല സമാപ്‌തി

Published on 06 September, 2022
മധുരിക്കുന്ന ഓർമ്മകൾ ബാക്കിയായി; ഫോമാ മഹോത്സവത്തിന് ഉജ്വല സമാപ്‌തി

കാന്‍കൂന്‍, മെക്‌സിക്കോ: മലയാളത്തിന്റെ പെരുമ മെക്‌സിക്കോയിലുമെത്തിച്ച് ഫോമ ഏഴാമത് കണ്‍വന്‍ഷന്‍ കൊടിയിറങ്ങി.  മധുരിക്കുന്ന ഓർമ്മകൾ ബാക്കിയായി .

തിക്കി നിറച്ച പ്രോഗ്രാമുകളോ നാട്ടില്‍ നിന്നുള്ള അതിഥികളുടെ അതിപ്രസരമോ ഇല്ലാതെ ആഹ്ലാദവും ഉല്ലാസവും പകര്‍ന്നു നല്‍കിയ മൂന്നു ദിനരാത്രങ്ങള്‍ വിടപറഞ്ഞപ്പോള്‍, നല്ല കാര്യങ്ങളെല്ലാം പെട്ടെന്ന് തീരുമെന്ന പഴമൊഴി അന്വര്‍ത്ഥമായ പ്രതീതി. മികച്ച വിനോദകേന്ദ്രത്തില്‍ കണ്‍വന്‍ഷന്‍ ഒരുക്കിയ ഭാരവാഹികള്‍ക്ക് നമോവാകം. കാന്‍കൂന്‍ കാണാത്തവര്‍ ഒരിക്കലെങ്കിലും അവിടെ പോയി താമസിക്കണം.

യാതൊരുവിധ ഒച്ചപ്പാടുകളോ അലങ്കോലമോ ഉണ്ടാകാതെ സമ്മേളനം കൊടിയിറങ്ങിയെന്നതില്‍ ഭാരവാഹികള്‍ക്ക് അഭിമാനിക്കാം. വാശിയേറിയ ഇലക്ഷന്‍ നടന്നിട്ടും ഒരു ഒച്ചപ്പാടും ഉണ്ടായില്ല. ആകെ ഉണ്ടായ ഒച്ചപ്പാട് സ്റ്റേജിലെ പരിപാടികള്‍ക്ക് ഒപ്പം ചുവടുവച്ചവരുടെ പാട്ടും ആര്‍പ്പുവിളികളുമായിരുന്നു. അത് വേണ്ടതുമാണല്ലോ.

ജനപ്രവാഹം കണ്ടും പാട്ടിന്റെ ശബ്ദം കേട്ടും ഹോട്ടലിലെ ഒട്ടേറെ വിദേശ താമസക്കാരും കാഴ്ചക്കാരായി എത്തി. കേരളം വരെ പോകാതെ കേരളത്തിന്റെ അന്തരീക്ഷം അവര്‍ ഒപ്പിയെടുത്തു.

പ്രസംഗങ്ങള്‍ ഏറ്റവും കുറവായിരുന്നുവെന്നത് അത്യന്തം ശ്രദ്ധേയം. ഭാരവാഹികള്‍ മിതത്വം പാലിച്ചപ്പോള്‍ ഗസ്റ്റുകളുടെ ആവര്‍ത്തന പ്രസംഗങ്ങളും ഇല്ലായിരുന്നു.

സ്റ്റേജില്‍ നിറഞ്ഞുനിന്നത് പ്രസിഡന്റ് അനിയന്‍ ജോര്‍ജ് ആയിരുന്നു. കൂടെ തന്നെ സെക്രട്ടറി ടി. ഉണ്ണികൃഷ്ണനും, ട്രഷറര്‍ തോമസ് ടി. ഉമ്മനും ഉണ്ടായിരുന്നു. ഈ ത്രിമൂര്‍ത്തികളുടെ യോജിച്ചുള്ള പ്രവര്‍ത്തനം പരക്കെ ആദരിക്കപ്പെട്ടു. എം.സിയായും പ്രാസംഗികനായും ജോ. സെക്രട്ടറി ജോസ് മണക്കാട്ട്, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോ. ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവരും ശ്രദ്ധ പിടിച്ചുപറ്റി. സമ്മേളനത്തില്‍ വച്ച് ബിജു തോണിക്കടവില്‍ ജോ. ട്രഷററില്‍ നിന്ന് ട്രഷററായി പ്രമോഷന്‍ നേടി ഇലക്ഷനില്‍ വിജയിക്കുകയും ചെയ്തു.

പൊന്നാട അണിയിക്കലും വിവിധ കമ്മിറ്റികളെ ആദരിക്കലുമൊക്കെ കൂടിപ്പോയെങ്കിലും തങ്ങളെ അവഗണിച്ചുവെന്ന പരാതി ഒഴിവാക്കാന്‍ അത് ഉപകരിച്ചു.

തികച്ചും അര്‍ഹരായ വ്യക്തികളിലേക്കാണ് അധികാരം കൈമാറുന്നതെന്നതും ശ്രദ്ധേയമായി. എന്നാല്‍ തോറ്റവര്‍ നിസാരക്കാരല്ലെന്നും അര്‍ഹമായ ബഹുമാനം അവര്‍ക്കും നല്‍കണമെന്നും ആശംസാ പ്രസംഗത്തില്‍ സംവിധായകന്‍ കെ. മധു പറഞ്ഞതും നല്ല  ഉപദേശമായി.

അഡൈ്വസറി കൗണ്‍സില്‍ ചെയറായി സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍ പരാജയപ്പെട്ടത് ഖേദകരമായി. എന്നാല്‍ യുവ തലമുറയ്ക്കാണ് അത് കൈമാറ്റപ്പെടുന്നുവെന്നതെന്ന നല്ല കാര്യവും ഉണ്ടായി.

കാര്യമായ പ്രശ്‌നങ്ങളില്ലാതെ ഇലക്ഷന്‍ നടത്താന്‍ മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ ജോണ്‍ ടൈറ്റസ്, കമ്മീഷണര്‍മാരായ തോമസ് കോശി, വിന്‍സെന്റ് പാലത്തിങ്കല്‍ എന്നിവര്‍ക്കായി. എല്ലാ സ്ഥാനത്തേക്കും വോട്ട് ചെയ്തിരിക്കണം എന്ന വോട്ടിംഗ് യന്ത്രത്തിലെ സെറ്റിംഗ്‌സില്‍ പലരും എതിരഭിപ്രായം പ്രകടിപ്പിച്ചു. അടുത്ത തവണ അത് മാറ്റണം. 

നല്ല കാഴ്ചപ്പാടുകളുള്ള നേതാക്കളാണ് പുതിയ ഭാരവാഹികളെന്ന്  പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോണ്‍ എന്നിവരുടെ ഹ്രസ്വ പ്രസംഗങ്ങൾ  തെളിയിച്ചു. ട്രഷറര്‍ ബിജു തോണിക്കടവില്‍, ജോയിന്റ് സെക്രട്ടറി ഡോ. ജയ്‌മോള്‍ ശ്രീധര്‍, ജോ. ട്രഷറര്‍ ജയിംസ് ജോര്‍ജ് എന്നിവരും ഹര്‍ഷാരവങ്ങള്‍ ഏറ്റുവാങ്ങി. ഒരു വനിത ജോ. സെക്രട്ടറിയായതും അഭിനന്ദിക്കപ്പെട്ടു.

ബാങ്ക്വറ്റില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, ഡിജിപി ടോമിന്‍ തച്ചങ്കരി, ദലീമ ജോജോ എം.എല്‍.എ, എം.ജി ശ്രീകുമാര്‍, നെപ്പോളിയന്‍, സംവിധായകന്‍ കെ. മധു തുടങ്ങിയവരൊക്കെ ഉണ്ടായിരുന്നുവെങ്കിലും പ്രസംഗങ്ങള്‍ ഉണ്ടാവാതിരുന്നതും ശ്രദ്ധേയമായി.

പൊതുവില്‍ ആഹ്ലാദകരമായ മൂന്നു ദിനരാത്രങ്ങള്‍ സമ്മാനിച്ച അനിയന്‍ ജോര്‍ജ്- ടി. ഉണ്ണികൃഷ്ണന്‍- തോമസ് ടി. ഉമ്മന്‍ ടീമിന് നന്ദി.

രാപകലില്ലാതെ ഭക്ഷണവും പാനീയങ്ങളും (എല്ലാ തരവും!) ഒരുക്കിയ മൂണ്‍പാലസിലെ താമസവും വേറിട്ടതായി. ധാരാളം പേര്‍ പൂളുകളില്‍ സമയം ചെലവിട്ടു. നാനൂറോളം വരുന്ന യുവതലമുറ അവരുടെ സ്വന്തം പാര്‍ട്ടി പൂള്‍ സൈഡുകളിലെ ഫെസിലിറ്റികളിൽ നടത്തി. 

അര്മാദിക്കാൻ ഒരവസരമാണ് ഫോമാ ഒതുക്കിയത്. ഫോമയ്ക്കു നന്ദി.

സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ

ബാങ്ക്‌വറ്റിൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു. 'വളരെ വിജയമായി കൺവെൻഷൻ നടത്താൻ സാധിച്ചു . ഇന്ന് നമ്മുടെ നാട്ടിൽ നിന്ന്  ഒരുപാട് കലാകാരന്മാർ  എത്തിയിട്ടുണ്ട് .നമ്മുടെ ഈ സമാപന സമ്മേളനത്തിന് മുഖ്യാതിഥി ആയി എത്തിയിരിക്കുന്നത് നമ്മുടെ ബഹുമാനപ്പെട്ട കേരള ജലസേചന  മന്ത്രി റോഷി അഗസ്റ്റിൻ സാറാണ്. അദ്ദേഹത്തെ സ്വാഗതം ചെയ്തു കൊള്ളുന്നു.  ബഹുമാനപ്പെട്ട അരൂർ എംഎൽഎ ദിലീമാജിയെ ഒരേ സ്വാഗതം ചെയ്തു കൊള്ളുന്നു .നെപ്പോളിയൻ സാറിനെ സ്വാഗതം ചെയ്യുന്നു. കേരളത്തിലെ ഡിജിപി ടോമിൻ തച്ചങ്കരി ഐപിഎസ്, സ്നേഹത്തോടെ ശ്രീക്കുട്ടൻ എന്ന് വിളിക്കുന്ന  എം ജി ശ്രീകുമാർ, അദ്ദേഹത്തിൻറെ പത്നി ലേഖ  ശ്രീകുമാർ , സുരാജ് വെഞ്ഞാറമൂട്, ഡയറക്ടർ കെ മധു, അഖില ആനന്ദ് എല്ലാവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു.

കഴിഞ്ഞ രണ്ടു കൊല്ലം ആയിട്ട് ഞങ്ങളോടൊപ്പം നിന്ന് ശക്തമായി മുന്നോട്ടു നയച്ചുകൊണ്ടിരുന്നു  കൗൺസിൽ ചെയർമാൻമാരെയും  കൗൺസിൽ മെമ്പേഴ്സിനും ,നാഷണൽ കമ്മിറ്റി മെമ്പേഴ്സ്, എല്ലാ സബ്കമ്മിറ്റി മെമ്പേഴ്‌സിനെയും  ഫോമയുടെ പേരിൽ സ്വാഗതം ചെയ്തു കൊള്ളുന്നു 

ഫോമയെ ഇന്ന് ലോക മലയാളികൾക്കിടയിൽ എത്തിച്ച എല്ലാ മുൻ ഭാരവാഹികൾക്കും 
സ്വാഗതം. 

 ഈ സമ്മേളനം  മെക്സിക്കോയിൽ നടക്കുമ്പോൾ അത് എത്രത്തോളം വിജയകരം ആകും എന്ന് നമുക്ക് അറിയുമായിരുന്നില്ല.   ഇത്രത്തോളം പബ്ലിസിറ്റി കൊടുത്ത് വൻ വിജയമാക്കി തന്ന ഇവന്റ് മാനേജ്‌മെന്റ്,  പബ്ലിസിറ്റി ലോകം മുഴുവൻ എത്തിച്ച പ്രവാസി ചാനൽ, ഇ- മലയാളി, ഏഷ്യാനെറ്റ്, ഫ്ലവേഴ്സ് ടിവി, 24  ന്യുസ് , കൈരളി ടിവി അങ്ങനെ അമേരിക്കയിൽ  പ്രവർത്തിക്കുന്ന എല്ലാ മീഡിയ സ്ഥാപനങ്ങളെയും  അവരുടെ പ്രവർത്തകരെയും  സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു. അടുത്തതായി  നമ്മുടെ സ്പോൺസേഴ്‌സ്.   അവരുടെ പിന്തുണ  ഇല്ലായിരുന്നെങ്കിൽ ഇത്ര ചെലവുള്ള  സമ്മേളനം നമുക്ക് നടത്തുവാൻ    കഴിയുമായിരുന്നില്ല.   

പ്രസിഡന്റ്   അനിയൻ ജോർജ്  

അതിർവരമ്പുകൾ ഇല്ലാത്ത വലിയ സ്നേഹത്തോടെ ഫോമയെ  സ്വീകരിച്ച വടക്കേ അമേരിക്കയിലും കേരളത്തിലും  മറ്റു രാജ്യങ്ങളിലുമുള്ള  മലയാളി സുഹൃത്തുക്കളെ അഭിസംബോധന ചെയ്താണ്  പ്രസിഡന്റ്   അനിയൻ ജോർജ്  അധ്യക്ഷ പ്രസംഗം തുടങ്ങിയത്. 

വലിയ തിരമാലകൾ ആഞ്ഞടിച്ചപ്പോൾ കൊടുങ്കാറ്റ് അടിച്ചപ്പോൾ പേമാരി വന്ന്  കടലിനെ  പ്രക്ഷുബ്ധമാക്കിയപ്പോൾ ഫോമ എന്ന  കപ്പലിനെ  താങ്ങി നിർത്തിയ   സഹപ്രവർത്തകരായ  നാഷണൽ കമ്മിറ്റി അംഗങ്ങളെയും  കൗൺസിൽ അംഗങ്ങളെയും   യൂത്ത് ഫോറം, വനിതാഫോറം  പ്രവർത്തകരെയും   മുൻ പ്രസിഡൻറുമാരെയും   84 അസോസിയേഷനിലെ ഭാരവാഹികളെയും ഉൾപ്പെടുത്തി ഒരു  തീരത്തെത്തി ഇരിക്കുകയാണ് .ഞാൻ  ക്യാപ്റ്റനെന്ന പദവി   മറ്റൊരാൾക്ക് ഏതാനും നിമിഷങ്ങൾക്കുള്ളിൽ കൈമാറുകയാണ്. തീർച്ചയായും അഭിമാനത്തോടുകൂടി തന്നെയാണ് ഞാൻ ഇന്ന് ഞാൻ ഇവിടെ  നിൽക്കുന്നത്.  കാരണം നിങ്ങൾ ഞങ്ങൾക്ക് തന്ന സ്നേഹത്തിന്, നേരത്തെ പറഞ്ഞ പോലെ അതിർവരമ്പുകളില്ലാത്ത സ്നേഹത്തിന് ഈ അവസരത്തിൽ  ഹൃദയത്തിൻറെ ഭാഷയിൽ, സ്നേഹത്തിൻറെ ഭാഷയിൽ നിങ്ങളോരോരുത്തരും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പേരിൽ നാഷണൽ കമ്മിറ്റിയുടെ പേരിൽ ഞാൻ നന്ദി പറയുകയാണ് 

സമയത്തിൻറെ കുറവു കൊണ്ട് മാത്രം എല്ലാവർക്കും സ്നേഹത്തോടെ കൂപ്പുകൈ സമർപ്പിച്ചുകൊണ്ട് നിർത്തുന്നു 

ട്രഷറർ തോമസ് ടി. ഉമ്മൻ 

ഏഴാമത്  ഫോമയുടെ അന്തർദേശീയ കുടുംബ കൂട്ടായ്മ ഈ ചന്ടാങ്ങോടെ  അവസാനിക്കുകയാണ്.  ലോക മലയാളി സമൂഹത്തിന് ഒരിക്കലും മറക്കുവാനോ മായ്ക്കുവാനോ  സാധ്യമല്ലാത്ത  ഈടുറ്റ  ചരിത്രമാണ്  മെക്സിക്കോയുടെ മണ്ണിൽ കൺ കൂണിൽ  കഴിഞ്ഞ ഏതാനും ദിവസങ്ങളായി അരങ്ങേറിയത് .

നമുക്ക് വളരെ പ്രിയങ്കരരായിട്ടുള്ള  ആയിട്ടുള്ള അതിഥികൾ കേരളത്തിൽ നിന്നും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ ചടങ്ങ് കൊഴിപ്പിക്കുവാനായി  കടന്നു വന്നു എന്ന് നിങ്ങൾക്ക് അറിയാം .  കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങൾ ആയിട്ട് അവരുടെ സന്ദേശങ്ങൾ അവരുടെ പ്രസംഗങ്ങൾ അവരുമായിട്ടുള്ള ഇൻട്രാറാക്ഷൻ   ഒക്കെ നമ്മൾ എൻജോയ് ചെയ്തു.  എനിക്ക് അവരോട് എൻറെ ഹൃദയത്തിൽ നിന്ന് ഈ സംഘടനയുടെ നാമത്തില് അമേരിക്കൻ മലയാളി സമൂഹത്തിന് പേരിൽ അവരോട് നന്ദി പറയുകയാണ് 

സംഘടനയെ കൂടുതൽ  ഉന്നതങ്ങളിൽ എത്തിക്കുവാൻ  പുതിയ ഒരു ടീം വന്നു, അവരോടും  കൂടി ചേർന്ന് പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.   ഈ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അല്പം പ്രായം കൂടിയ വ്യക്തി ആണ് ഞാൻ.  എല്ലാവരും എന്നെ ചിലപ്പോൾ ചേട്ടൻ എന്ന് വിളിക്കും അല്ലെങ്കിൽ  അച്ചായാ എന്ന് വിളിക്കും. മറ്റൊന്നും  വിളിച്ചിട്ടില്ല ഇതുവരെ! 

ആ ഒരു രീതിയിൽ  പറയുമ്പോൾ റോഷി അഗസ്റ്റിൻ എന്ന മന്ത്രി ഫോമയുടെ ചങ്കാണ്.    ഏതു സഅവസരത്തിൽ കേരളത്തിൽ പോയാലും  സഹായവുമായി അദ്ദേഹമുണ്ടാകും.   റോഷി അഗസ്റ്റിൻ നമ്മുടെ ക്ഷണം സ്വീകരിച്ച് പല തടസങ്ങളും പ്രയാസങ്ങളും പ്രതികൂലസാഹചര്യങ്ങൾ ഒക്കെ ഉണ്ടായിട്ടും കൺ കൂണിൽ  വന്നു. ഈ  കൺവെൻഷന്റെ  ആദ്യം മുതൽ അവസാനം വരെ നമ്മോട് ഒത്ത സമയം ചെലവഴിച്ചു അദ്ദേഹത്തിന്   ഞാൻ ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു.

 നമ്മുടെ പ്രിയങ്കരിയായ എംഎൽഎ അരൂരിന്റെ മുത്താണ് ദെലീമാ ജോജോ. അവരും ഭർത്താവ്  ജോണ് ജോസഫ് എന്ന ജോജോയും  നമ്മളൊടൊപ്പം  ദിവസങ്ങൾ ചെലവഴിക്കുകയുണ്ടായി. ഫോമയുടെ എല്ലാകാര്യത്തിലും നമ്മളോടെപ്പോഴും ചേർന്ന നിന്ന് പ്രവർത്തിക്കുന്ന കേരളത്തിലെ  മുഖ്യമന്ത്രിയോടും   ഫോമയുടെ  വിശേഷങ്ങളും പ്രവർത്തനങ്ങളും ഒക്കെ പങ്കുവെക്കുന്ന ദിലീമാ  ജോജോയോട് എല്ലാവർക്കുമായി നന്ദി രേഖപ്പെടുത്തുന്നു .

പ്രിയപ്പെട്ട നെപ്പോളിയൻ തമിഴിൽ ആണെങ്കിലും ഏത് ഏതു ഭാഷയിൽ ആണെങ്കിലും സരസമായി ആധികാരികമായ ഏത് വിഷയത്തെക്കുറിച്ചുംപ്രഭാഷണം ചെയ്യുവാൻ അതിസമർത്ഥനായ  മുൻമന്ത്രി. നമ്മുടെ പ്രിയപ്പെട്ട സുഹൃത്ത്   നമ്മോടൊപ്പം ഈ ദിവസങ്ങൾ  ചെലവഴിക്കാൻ കടന്നുവന്നു
നന്ദി രേഖപ്പെടുത്തുന്നു .

നമ്മുടെ പ്രിയങ്കരനായ ടോമിൻ തച്ചങ്കരി ഐപിഎസ് നോടും നന്ദി രേഖപ്പെടുത്തുന്നു.

More news at https://emalayalee.com/fomaa

മധുരിക്കുന്ന ഓർമ്മകൾ ബാക്കിയായി; ഫോമാ മഹോത്സവത്തിന് ഉജ്വല സമാപ്‌തി മധുരിക്കുന്ന ഓർമ്മകൾ ബാക്കിയായി; ഫോമാ മഹോത്സവത്തിന് ഉജ്വല സമാപ്‌തി മധുരിക്കുന്ന ഓർമ്മകൾ ബാക്കിയായി; ഫോമാ മഹോത്സവത്തിന് ഉജ്വല സമാപ്‌തി മധുരിക്കുന്ന ഓർമ്മകൾ ബാക്കിയായി; ഫോമാ മഹോത്സവത്തിന് ഉജ്വല സമാപ്‌തി മധുരിക്കുന്ന ഓർമ്മകൾ ബാക്കിയായി; ഫോമാ മഹോത്സവത്തിന് ഉജ്വല സമാപ്‌തി മധുരിക്കുന്ന ഓർമ്മകൾ ബാക്കിയായി; ഫോമാ മഹോത്സവത്തിന് ഉജ്വല സമാപ്‌തി മധുരിക്കുന്ന ഓർമ്മകൾ ബാക്കിയായി; ഫോമാ മഹോത്സവത്തിന് ഉജ്വല സമാപ്‌തി മധുരിക്കുന്ന ഓർമ്മകൾ ബാക്കിയായി; ഫോമാ മഹോത്സവത്തിന് ഉജ്വല സമാപ്‌തി മധുരിക്കുന്ന ഓർമ്മകൾ ബാക്കിയായി; ഫോമാ മഹോത്സവത്തിന് ഉജ്വല സമാപ്‌തി മധുരിക്കുന്ന ഓർമ്മകൾ ബാക്കിയായി; ഫോമാ മഹോത്സവത്തിന് ഉജ്വല സമാപ്‌തി മധുരിക്കുന്ന ഓർമ്മകൾ ബാക്കിയായി; ഫോമാ മഹോത്സവത്തിന് ഉജ്വല സമാപ്‌തി മധുരിക്കുന്ന ഓർമ്മകൾ ബാക്കിയായി; ഫോമാ മഹോത്സവത്തിന് ഉജ്വല സമാപ്‌തി മധുരിക്കുന്ന ഓർമ്മകൾ ബാക്കിയായി; ഫോമാ മഹോത്സവത്തിന് ഉജ്വല സമാപ്‌തി മധുരിക്കുന്ന ഓർമ്മകൾ ബാക്കിയായി; ഫോമാ മഹോത്സവത്തിന് ഉജ്വല സമാപ്‌തി മധുരിക്കുന്ന ഓർമ്മകൾ ബാക്കിയായി; ഫോമാ മഹോത്സവത്തിന് ഉജ്വല സമാപ്‌തി മധുരിക്കുന്ന ഓർമ്മകൾ ബാക്കിയായി; ഫോമാ മഹോത്സവത്തിന് ഉജ്വല സമാപ്‌തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക