Image

അനിയൻ ജോർജിനെ മന്ത്രി പൊന്നാടയണയിച്ചു; കൺവൻഷനു പിന്നിലെ ത്രിമൂർത്തികൾ 

Published on 06 September, 2022
അനിയൻ ജോർജിനെ മന്ത്രി പൊന്നാടയണയിച്ചു; കൺവൻഷനു പിന്നിലെ ത്രിമൂർത്തികൾ 

ഫോമാ പ്രസിഡന്റ്‌ അനിയൻ ജോർജിനെ മന്ത്രി റോഷി അഗസ്റ്റിൻ പൊന്നാടയണിയിച്ച് ആദരിച്ചത് കൺവൻഷനിലെ ഹൃദ്യമായ അനുഭവമായി. 

ഫോമാ നേതാക്കൾ വാരിക്കോരി അവാർഡുകൾ നൽകുകയും പലരെയും ആദരിക്കുകയും ചെയ്‌തെങ്കിലും അവരുടെ അവിരാമമായ പ്രവർത്തനത്തെ ആദരിക്കേണ്ടതുണ്ടെന്ന് ആരും തന്നെ ഓർത്തില്ല.

കൾച്ചറൽ കമ്മിറ്റിയുടെ അനുവാദത്തോടെ നാഷ്ണൽ കമ്മിറ്റി അംഗം സണ്ണി കല്ലൂപ്പറയാണ്  പ്രസിഡന്റിനെ പൊന്നാടയണിയിക്കാൻ മന്ത്രിയോടഭ്യർത്ഥിച്ചത്.

കൺ വൻഷൻ വിജയിപ്പിച്ചത് കൂട്ടായ പ്രവർത്തനം കൊണ്ട് മാത്രമാണ്. എന്നാൽ കാൻകുനിൽ  കൺവൻഷൻ നടത്താൻ തീരുമാനിച്ചതും ആ തീരുമാനത്തിൽ ഉറച്ച് നിന്നതും അനിയൻ ജോർജ് ആയിരുന്നു.

കോവിഡിന്റെ   സ്ഥിതി എന്താവും എന്ന്  ഉറപ്പില്ലാത്ത സമയത്താണ് കാൻകുനിൽ കൺവൻഷൻ തീരുമാനിക്കുന്നത്. കൺവൻഷൻ നടക്കുമോ, യാത്ര ചെയ്യാനാവുമോ, ആരെങ്കിലും അങ്ങോട്ട് വരുമോ എന്നൊക്കെ ആശങ്ക നിലനിക്കുമ്പോഴാണ് ഈ ചൂതാട്ടത്തിനു നേതൃത്വം തയ്യാറാകുന്നത്.

കരാർ ഒപ്പുവച്ചു കഴിഞ്ഞിട്ടും പലരും കൺവൻഷൻ ന്യു ജേഴ്‌സിയിലേക്കു മാറ്റണമെന്ന് നിലപാടിലായിരുന്നു. എന്നാൽ അനിയൻ മാത്രം  ഉറച്ചു നിന്നു.

കോവിഡ്  കാലത്തെ പ്രവർത്തനങ്ങളിലെല്ലാം ഈ നിശ്ചയദാർഢ്യം കാണാം. കേരള കൺ കൺവൻഷനോടനുബന്ന്ധിച്ചു വിവിധ സമ്മേളനങ്ങൾ നടത്തുന്നതിലും അനിയന്റെ തീരുമാനം ഉറച്ചതായിരുന്നു.

അർദ്ധരാത്രി കഴിഞ്ഞും നീളുന്ന സൂം മീറ്റിങ്ങുകളിൽ തമാശയും, കൊച്ചുവാർത്തമാനുമായി ആരെയും മുഷി പ്പിക്കാതെ പ്രവർത്തിച്ച അനിയന്റെ നയചാതുരിയുടെ വിജയം കൂടി ആയിരുന്നു കൺവൻഷനിൽ കണ്ടത്.

ഇത്രയും വലിയ ഒരു സമ്മേളനം നടക്കുമ്പോൾ അതിനു വേണ്ടി വരുന്ന പ്ലാനിംഗ് ഊഹിക്കാവുന്നതേയുള്ളു. പ്രത്യേകിച്ച മറ്റൊരു രാജ്യത്ത് നടക്കുന്ന സമ്മേളനം. നിലവിളക്കും  ചെണ്ടയുമെല്ലാം അമേരിക്കയിൽ നിന്ന് കൊണ്ടുപോകേണ്ടി വന്നു. 

പ്രതികൂല സാഹചര്യങ്ങളെ അവസരങ്ങളാക്കുന്ന കഴിഞ്ഞ രണ്ടുവർഷക്കാലത്തെ പ്രവർത്തനത്തിൽ   വരുംകാലങ്ങളിലും  ഫോമായ്ക്ക് പകർത്താവുന്ന നിരവധി പാഠങ്ങൾ ഉൾക്കൊള്ളുന്നു. വ്യക്തിയല്ല, പ്രസ്ഥാനമാണ് വലുത് എന്ന് പറയുമ്പോഴും ഈ വ്യക്തിയുടെ പ്രഭാവം തന്നെയാണ് ഫോമായുടെ കഴിഞ്ഞ ഭരണസമിതിക്ക് മികച്ച വിജയം കൈവരിക്കാൻ മുതൽക്കൂട്ടായതെന്ന് പറയാതെ വയ്യ. 

കാൻകൂനിൽ കൺവൻഷൻ  വിജയിക്കില്ലെന്ന് നല്ലൊരു വിഭാഗം നിരുത്സാഹപ്പെടുത്തിയപ്പോഴും, മുന്നോട്ട് നീങ്ങിയത് പ്രസിഡന്റിന്റെ നിശ്ചയദാർഢ്യം കൊണ്ടാണ്. തുടക്കം മുതൽ ഒടുക്കം വരെ, തൊട്ടതെല്ലാം പൊന്നാക്കിക്കൊണ്ട് ഒരു ഭരണസമിതി സ്ഥാനമൊഴിയുമ്പോൾ, അടുത്ത ടീമിന് അവർക്കൊപ്പം ഓടിയെത്തുക എന്ന  വലിയ ഉത്തരവാദിതമാണ് മുന്നിൽ.

പ്രസിഡന്റിനൊപ്പം എല്ലാ തലവേദനകളും കൂട്ടായി പങ്കുവച്ചവരാണ്  സെക്രട്ടറി ഉണ്ണികൃഷ്ണനും ട്രഷറർ തോമസ് ടി. ഉമ്മനും. അവരുടെ സഹകരണമില്ലാതെ  പ്രസിഡന്ടിനും മുന്നോട്ടു പോവാനാവില്ലല്ലോ. 

വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോ. സെക്രട്ടറി ജോസ് മമണക്കാട്ട്, ജോ. ട്രഷറർ ബിജു തോന്നിക്കടവിൽ എന്നിവരും ഇവരോടൊപ്പം കൈകോർത്ത് നിന്നു. ഭിന്നാഭിപ്രായങ്ങളോ അപസ്വരങ്ങളോ  ആരും കേട്ടില്ല. കൺ വൻഷനിലും അതുണ്ടായില്ല.

വിശ്രമവും വിനോദവുമാണ് ഇത്തരം കണ്വന്ഷനുകളിൽ സാധാരണക്കാർ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു സമ്മേളനം. ആവശ്യാനുസരണം ഭക്ഷണം കിട്ടിയാൽ തന്നെ വലിയ പ്രശ്നം തീർന്നു. ഇവിടെ 24  മണിക്കൂറും ഇഷ്ടം പോലെ ഭക്ഷണം എന്നതായിരുന്നു സ്ഥിതി.

ഇത്തരം കൺ വൻഷനുകളിൽ  ഒരുപാട് ചർച്ചകൾക്കും മറ്റും പ്രസക്തിയില്ല. അത് പ്രസ് ക്ലബ് പോലെയുള്ള പ്രൊഫഷണൽ സംഘടനകളിലാണ് കൂടുതൽ  ഫലവത്താകുന്നത്.

കുടുംബത്തിൽ നിന്നുള്ള പിന്തുണയാണ് ഏതൊരാൾക്കും ഇത്തരം പൊതുപ്രവർത്തനങ്ങളിൽ കരുത്ത് നൽകുന്നത്. ഭാര്യ സിസിയും  അറ്റോർണി കൂടിയായ പുത്രൻ  കെവിനും, അനിയന്റെ പ്രവർത്തനങ്ങൾക്ക് പിന്നിൽ അടിയുറച്ചു നിന്നു.

അനിയനെ പൊന്നാട അണിയിക്കുവാനുള്ള തീരുമാനം അറിയിച്ചപ്പോൾ കൾച്ചറൽ കമ്മിറ്റിയും അത് ശരിവയ്ക്കുകയായിരുന്നുവെന്ന്  സണ്ണി കല്ലൂപ്പാറ പറഞ്ഞു. പിന്നീട് നാനാ  ഭാഗത്തു നിന്നും ഇതിനെ അഭിനന്ദിച്ചു കൊണ്ട് ആളുകൾ മുന്നോട്ടു വന്നു.  

കോവിഡ് ഉൾപ്പെടെ നിരവധി പ്രതിസന്ധികൾക്ക് നടുവിൽ നിന്നുകൊണ്ട് സംഘടനയുടെ സാരഥ്യം ഏറ്റെടുക്കുകയും ഫോമായെ കൂടുതൽ ഔന്നത്യത്തിലേക്ക് കൈപിടിച്ച് ആനയിക്കുകയും ചെയ്തതിനാണ് ആദരം. ആരും പകച്ചുനിന്നുപോകുന്ന ദുർഘട സന്ധികളിൽ ഒപ്പമുള്ളവർക്ക് കരുത്ത് പകർന്ന നേതൃപാടവം മാതൃകാപരമാണ്. 

More news at https://emalayalee.com/fomaa

അലക്കുകാരൻ തങ്കപ്പൻ 2022-09-07 15:24:25
പൊന്നാടയ്ക്ക് നാറ്റം അടിച്ചു തുടങ്ങിയല്ലോ ചേട്ട . ഒന്ന് അലക്കാൻ കൊടുത്തുകൂടെ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക