Image

ഹേവാര്‍ഡ്‌സ് ഹീത്ത് സീറോ മലബാര്‍ കാത്തോലിക്ക് കമ്മ്യൂണിറ്റി ആരോഗ്യമാതാവിന്റെ തിരുനാള്‍ കൊണ്ടാടുന്നു

Published on 07 September, 2022
 ഹേവാര്‍ഡ്‌സ് ഹീത്ത് സീറോ മലബാര്‍ കാത്തോലിക്ക് കമ്മ്യൂണിറ്റി ആരോഗ്യമാതാവിന്റെ തിരുനാള്‍ കൊണ്ടാടുന്നു

 

വിവില്‍സ് ഫീല്‍ഡ്: ഹേവാര്‍ഡ്‌സ് ഹീത്ത് സീറോ മലബാര്‍ കാത്തോലീക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാളിനോടനുബന്ധിച്ചു ഇടവക മദ്യസ്ഥയായ ആരോഗ്യമാതാവിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി സെപ്റ്റംബര്‍ 10 ശനിയാഴ്ച്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വിവില്‍സ് ഫീല്‍ഡ് വില്ലേജ് ഹാളില്‍ വച്ച് സമുചിതമായി കൊണ്ടാടുന്നു.


ഇടവക വികാരി റവ. ഫാ. ബിനോയ് നിലയാറ്റിങ്കലിന്റെ നേതൃത്വത്തിലാണ് തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്. രാവിലെ 9നു കഴുന്നു വെഞ്ചരിപ്പും , തുടര്‍ന്ന് കഴുന്ന് സമര്‍പ്പണവും .അതെതുടര്‍ന്ന് പ്രസുദേന്തി വാഴ്ച്ച. രാവിലെ 10ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന. വിശുദ്ധ കുര്‍ബാനയ്ക്കു സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ടോമി എടാട്ട് മുഖ്യ കാര്‍മികത്വം വഹിക്കും. റവ. ഫാ. മാത്യു വലിയപുത്തന്‍പ്പുര തിരുനാള്‍ സന്ദേശം നല്‍കും.


പരിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് ചെണ്ടമേളങ്ങളുടെയും , മുത്തു കുടകളുടെയും അകന്പടിയോടെ പരിശുദ്ധ ദൈവമാതാവിന്റെയും വാര്‍ഡ് മദ്യസ്ഥരുടെയും തിരുസ്വരൂപവവും വഹിച്ചു കൊണ്ടുള്ള ആഘോഷപൂര്‍വമായാ തിരുനാള്‍ പ്രദക്ഷിണം. പിന്നീട് നേര്‍ച്ച വസ്തുക്കളുടെ ലേലം വിളി. അതിനെതുടര്‍ന്ന് സ്‌നേഹ വിരുന്ന്. പിന്നീട് വര്‍ണാഭമായ കലാ സാംസ്‌കാരിക പരിപാടികളും അതോടൊപ്പം സമ്മാനദാനവും നടക്കുന്നതായിരിക്കും. ചെറിയൊരു ചായ വിരുന്നോടു കൂടി തിരുനാള്‍ ആഘോഷങ്ങള്‍ സമാപിക്കും . തിരുന്നാള്‍ ഭക്ത്യദരവോടു കൂടി കൊണ്ടാടുന്നതിനു പരിശുദ്ധ ദൈവമാതാവിന്റെ നൊവേനയും . ജപമാലയും ഇതിനോടകം തന്നെ ഇടവകയിലെ ഓരോ കുടുംബങ്ങളിലുമാരംഭിച്ചു കഴിഞ്ഞു. തിരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി പള്ളി കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളും പ്രവര്‍ത്തിച്ചു വരുന്നു.

ജിജോ അരയത്ത്‌

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക