Image

ഗോള്‍ഡ് കോസ്റ്റ് മലയാളി സമൂഹം ഓണാഘോഷം അതിവിപുലമായി ആഘോഷിച്ചു

Published on 07 September, 2022
 ഗോള്‍ഡ് കോസ്റ്റ് മലയാളി സമൂഹം ഓണാഘോഷം അതിവിപുലമായി ആഘോഷിച്ചു

 

സിഡ്‌നി: മഹാബലിത്തന്പുരാന്റെ എഴുന്നള്ളത്താലും ആര്‍പ്പുവിളികളാലും, ചെണ്ടമേള താളങ്ങളാലും, പുലികളിമേളങ്ങളാലും താലപൊലി മേളങ്ങളാലു ആരവങ്ങളാലും നിറഞ്ഞു നിന്നിരുന്ന അന്തരീക്ഷത്തില്‍ റവ. ഫാ: ആന്േറാ ചിരിയന്‍കണ്ടത്ത് ദീപംകൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ച ആഘോഷത്തില്‍ ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സാജു സിപി, ട്രഷറര്‍ ജിംജിത്ത് ജോസഫ്, വിശിഷ്ട അതിഥി റോവാന്‍ ഹോള്‍സ്‌ന്‌പെര്‍ഗര്‍ (ഇലക്ട്രല്‍ ഓഫീസര്‍), ചൈതന്യ ഉണ്ണി (ഡോക്ടര്‍ & ആര്‍ട്ടിസ്റ്റ്) എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന അതിഗംഭീരമായ കലാസാംസ്‌കാരിക പരിപാടികളില്‍ ഗൃഹാതുരത്വം തോന്നിപ്പിക്കുന്ന അനേകം പരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു.


സംഘഗാനങ്ങളും സംഘനൃത്തങ്ങളും തിരുവാതിരയും എല്ലാം അരങ്ങു തകര്‍ത്തവേദിയില്‍ സണ്‍ഷൈന്‍ കോസ്റ്റിലെ ചെണ്ടമേളക്കാര്‍ ശിങ്കാരിമേള വിസ്മയം തീര്‍ത്തു. രുചിക്കൂട്ടുകളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന, ക്യൂന്‍സിലാന്‍ഡിന്റെ മനം കവര്‍ന്ന മൂസാപ്പിള്ളി ക്യാറ്ററിംഗിന്റെ സമൃദ്ധവും സ്വാദിഷ്ടവുമായ ഓണസദ്യ, കോവിഡാനന്തരം രണ്ടു വര്‍ഷം കഴിഞ്ഞു നടന്ന ഈ ഓണാഘോഷത്തെ സന്തോഷത്തിന്റെയും, സമൃദ്ധിയുടെയും മറ്റൊരു തലത്തിലേക്കെത്തിച്ചു.


ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് സാജു സിപി, വൈസ് പ്രസിഡന്റ് പ്രേം കാന്ത് ഉമാകാന്ത്, സെക്രട്ടറി ട്രീസണ്‍ ജോസഫ്, ട്രഷറര്‍ ജിംജിത്ത് ജോസഫ്, എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായ മാര്‍ഷല്‍ ജോസഫ്, ബിനോയി തോമസ്, റെജു എബ്രഹാം, സോജന്‍ പോള്‍, രെഞ്ചിത്ത് പോള്‍, സാം ജോര്‍ജ്, സിജി തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക