Image

ഭക്ഷണ വൈവിധ്യത്തിന്റെ മേളയൊരുക്കി ഗാല നൈറ്റ്

Published on 07 September, 2022
 ഭക്ഷണ വൈവിധ്യത്തിന്റെ മേളയൊരുക്കി ഗാല നൈറ്റ്

 

സിഡ്‌നി: സിഡ്‌നി ഇടക ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 24 നു നടക്കുന്ന SMARTFINN ADVISORS GALA NITE നൃത്തസംഗീത പരിപാടികള്‍ക്കൊപ്പം വൈവിധ്യവും സ്വാദിഷ്ഠവുമായ ഭക്ഷണവും ആസ്വദിക്കുവാന്‍ കൂടിയുള്ള വേദിയാകും.


സിഡ്‌നിയിലെ പ്രമുഖ റസ്റ്ററന്റുകളായ ബ്ലൂമൂണ്‍, സ്‌മോക്കിംഗ് ഗ്രില്‍, ഫ്യൂഷന്‍ കോര്‍ണര്‍ എന്നിവര്‍ ഒരുക്കുന്ന തട്ടുകട ശൈലിയിലുള്ള ഭക്ഷണ ശാലകളിലൂടെ നാടന്‍ വിഭവങ്ങളായ കപ്പ-മീന്‍കറി, പൊറോട്ട -ബീഫ്, വിവിധ ബിരിയാണികള്‍, പഴം പൊരി, ഉഴുന്നു വട, നാടന്‍ കാപ്പി എന്നിവ കൂടാതെ സ്‌പൈസി ചാര്‍ക്കോള്‍ ചിക്കന്‍ -റ്റെക്‌സണ്‍ റൈസ്, ഗ്രില്‍ഡ് ചില്ലി ലാംബ്, സ്‌പൈസി സോസേജ്, ബീഫ് ബ്രിസ്‌ക്റ്റ് തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ വിഭവങ്ങളും ലഭ്യമായിരിക്കും.


ലൈവ് ഓര്‍ക്കസ്ട്രയുടെ അകന്പടിയോടെ നടക്കുന്ന ഗാനമേളയ്‌ക്കൊപ്പം മറ്റു നൃത്ത പരിപാടികളുമൊക്കെയായി സിഡ്‌നിയില്‍ ഉത്സവമേളം തീര്‍ക്കാനൊരുങ്ങുകയാണ് ഗാല നൈറ്റിലൂടെ.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ക്കും 0403677259 എന്ന നന്പരില്‍ ബന്ധപ്പെടുക.
ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ https://indriappam.com/event/gala-nite-22/ലഭ്യമാണ്

ജെയിംസ് ചാക്കോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക