കുവൈറ്റ് കെ.എംസിസി സാന്പത്തിക സഹായം കൈമാറി

Published on 07 September, 2022
 കുവൈറ്റ് കെ.എംസിസി സാന്പത്തിക സഹായം കൈമാറി

കോഴിക്കോട് : കോഴിക്കോട് സി.എച്ച.് സെന്റര്‍ സംഘടിപിച്ച പ്രവാസി സംഗമത്തില്‍, അബ്ദുസമദ് സമദാനി എംപി, പിഎംഎ. സലാം സാഹിബ്, പി.കെ. ഫിറോസ് സാഹിബ്, എം.എ. റസാഖ് മാസ്റ്റര്‍, ടി.പി. മുഹമ്മദ്, ബപ്പന്‍ കുട്ടി, മരക്കാര്‍ ഹാജി, ഉസൈന്‍ ഒളാങ്ങല്‍, അലവി ഹാജി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ സി.എച്ച് സെന്റര്‍ പ്രസിഡന്റ് കെ.പി. കോയ സാഹിബിന് കെ എംസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍ സാന്പത്തിക സഹായം കൈമാറി.


ചടങ്ങില്‍ സെക്രട്ടറിമാരായ സിറാജ് എറഞ്ഞിക്കല്‍, എഞ്ചിനീയര്‍ മുഷ്താഖ്, പ്രവര്‍ത്തക സമിതിയംഗം അന്‍വര്‍ വെള്ളായിക്കോട്, തിരുവന്പാടി മണ്ഡലം പ്രസിഡന്റ് മന്‍സൂര്‍ ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക