Image

യുകെ ആത്മീയ ഉണര്‍വിലേക്ക്; ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന രണ്ടാംശനിയാഴ്ച കണ്‍വന്‍ഷന്‍ നാളെ

Published on 09 September, 2022
 യുകെ ആത്മീയ ഉണര്‍വിലേക്ക്; ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന രണ്ടാംശനിയാഴ്ച കണ്‍വന്‍ഷന്‍ നാളെ

 

ബര്‍മിംഗ്ഹാം: പരിശുദ്ധ അമ്മയുടെ പിറവിയെ വരവേറ്റ് റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വന്‍ഷന്‍ സെപ്റ്റംര്‍ 10 ശനിയാഴ്ച ബര്‍മിംഗ്ഹാം ബെഥേല്‍ സെന്ററില്‍ നടക്കും. കണ്‍വന്‍ഷന്‍ നയിക്കാനായി വട്ടായിലച്ചന്‍ യുകെലെത്തി. സെഹിയോന്‍ യുകെയുടെ ആത്മീയ നേതൃത്വം ഫാ. ഷൈജു നടുവത്താനിയില്‍, സിസ്റ്റര്‍ ഡോ.മീന ഇലവനാല്‍, കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ജോസ് കുര്യാക്കോസ് ,കണ്‍വന്‍ഷന്‍ കോര്‍ ടീം ലീഡര്‍ ബ്രദര്‍ ജോണ്‍സന്‍ നോട്ടിംഗ്ഹാം എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷനായുള്ള അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു .


കണ്‍വെന്‍ഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം ;
https://youtube.com/watchv=VMWeNe4fLSM&feature=share

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാന്പിക്കല്‍ വിശുദ്ധ കുര്‍ബാനയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. സെഹിയോന്‍, അഭിഷേകാഗ്‌നി മിനിസ്ട്രികളുടെയും പ്രീച്ചേഴ്‌സ് ഓഫ് ഡിവൈന്‍ മേഴ്‌സി വൈദിക, സന്യസ്ത കോണ്‍ഗ്രിഗേഷന്റെയും സ്ഥാപകനുമായ വട്ടായിലച്ചന്റെ വരവ് യുകെയില്‍ ആത്മീയ ഉണര്‍വിന് വഴിയൊരുക്കിയിരിക്കുകയാണ്.

കണ്‍വന്‍ഷന് വേണ്ടിയുള്ള പ്രത്യേക ഒരുക്ക ശുശ്രൂഷ (കാലെബ് )ബര്‍മിംഗ്ഹാമില്‍ നടന്നു. സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവല്‍ക്കരണം ലക്ഷ്യമാക്കി യുകെ യില്‍ നിന്നും കത്തിപ്പടര്‍ന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ക്ക് ജീവവായുവായി നിലനില്‍ക്കുന്ന , സെഹിയോന്‍ യുകെ സ്ഥാപക ഡയറക്ടര്‍ റവ. ഫാ . സോജി ഓലിക്കല്‍ തുടക്കമിട്ട, പ്രതിമാസ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്ക്ക് താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളില്‍നിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കണ്‍വെന്‍ഷനിലേക്ക് എത്തിച്ചേരും.


അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന രോഗപീഡകള്‍ക്കെതിരെ പ്രാര്‍ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന ജപമാല, വി. കുര്‍ബാന, വചന പ്രഘോഷണം, ആരാധന , ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷനിലേക്ക് സെഹിയോന്‍ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ. ഫാ. ഷൈജു നടുവത്താനിയും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണ്‍സണ്‍ +44 7506 810177
അനീഷ് 07760 254700
ബിജുമോന്‍ മാത്യു 07515 368239

അഡ്രസ്

Bethel Convention Centre
Kelvin Wayെ
Birmingham
B707JW.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക