Image

സിഡ്മല്‍ ഓണവും നാല്‍പ്പത്തിയഞ്ചാം വാര്‍ഷികവും സെപ്റ്റംബര്‍ 10ന്

Published on 09 September, 2022
 സിഡ്മല്‍ ഓണവും നാല്‍പ്പത്തിയഞ്ചാം വാര്‍ഷികവും സെപ്റ്റംബര്‍ 10ന്

 

സിഡ്‌നി: ഓസ്‌ടേലിയയില്‍ ആദ്യം രൂപം കൊണ്ട മലയാളി സംഘടനകളിലൊന്നായ സിഡ്‌നി മലയാളി അസോസിയേഷന്റെ ഓണഘോഷപരിപാടികളും നാല്‍പത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനവും സെപ്റ്റംബര്‍ 10 ശനിയാഴ്ച ബ്ലാക്ക് ടൌണ്‍ ക്രോയേഷ്യന്‍ ചര്‍ച് ഓഡിറ്റോറിയത്തില്‍ നടക്കപ്പെടും.


പൂക്കളമത്സരത്തോടു കൂടി ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് വൈകിട്ട് 3 മുതല്‍ നാടന്‍ കായിക മത്സരങ്ങള്‍ നടക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വടംവലി മത്സരങ്ങള്‍, കസേരകളി മത്സരം, സുന്ദരിക്ക് പൊട്ടു തൊടല്‍ മുതലായ മത്സരങ്ങള്‍ക്ക് ആകര്‍ഷണീയമായ സമ്മാനങ്ങളും ഉണ്ടായിരിക്കും .തുടര്‍ന്ന് വിശിഷ്ട അതിഥികള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനവും വാര്‍ഷിക സുവനീറിന്റെ പ്രകാശനവും നടക്കും.


സിഡ്‌നിയിലെ കലാ പ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന മികച്ച കലാപരിപാടികള്‍ പരിപാടിയുടെ മറ്റൊരു ആകര്‍ഷണീയത ആയിരിക്കും. വിഭവ സമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ക്ക് വിരാമമാകും. ഭാരവാഹികളും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന വിപുലമായ കമ്മറ്റി പരിപാടികള്‍ ഭംഗിയാക്കുവാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നു

ജെയിംസ് ചാക്കോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക