Image

പെന്റിത്തിലെ മലയാളി സമൂഹത്തിന്റെ ഓണാഘോഷം വര്‍ണാഭമായി

Published on 09 September, 2022
 പെന്റിത്തിലെ മലയാളി സമൂഹത്തിന്റെ ഓണാഘോഷം വര്‍ണാഭമായി

 

പെന്റിത്ത്: അനിശ്ചിതത്തിന്റെയും ആശങ്കയുടെയും മഹാമാരിയുടെയും രണ്ടു വര്‍ഷക്കാലം കടന്ന് പെന്റിത്തിലെ മലയാളി സമൂഹം ആശ്വാസത്തിന്റെയും കൂട്ടായ്മയുടെയും ഓണം ആഘോഷിച്ചു. ഓഗസ്റ്റ് 27ന് കിംഗ്‌സ് വുഡ് ഹൈസ്‌കൂളില്‍ നടന്ന ഓണാഘാഷപരിപാടികള്‍ വര്‍ണാഭമായി. പെന്റിത്ത് മേയര്‍ ട്രിസ്യാ ഹിച്ചന്‍, ഡെപ്യൂട്ടി മേയര്‍ ജോണ്‍ ടെയിന്‍, മുന്‍മന്ത്രിയും നിലവില്‍ പാര്‍ലമെന്റ് അംഗവുമായ സ്റ്റുവര്‍ട്ട് ഐയിറിസ് എന്നിവര്‍ മുഖ്യാതിഥികളായി.


ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സാംസ്‌കാരിക വിനിമയത്തില്‍ പ്രദേശികമായി നടക്കുന്ന സാംസ്‌കാരിക പരിപാടികള്‍ മുഖ്യപങ്കുവഹിക്കുന്നതായി മേയര്‍ പറഞ്ഞു. ക്ലാസിക്കല്‍ നൃത്തനൃത്യങ്ങളും, നാടന്‍ കലാരൂപങ്ങളും, സംഗീത പരിപാടികളും എല്ലാം ചേര്‍ന്ന് ആഘോഷത്തിനു മിഴിവേകി. ഓസ്‌ട്രേലിയയിലെ ശ്രദ്ധേയനായ മലയാളി ഗായകന്‍ ജമിനി തരകന്‍ തന്റെ മനോഹരമായ ആലാപനത്തിലൂടെ സദസിനെ ആവേശം കൊള്ളിച്ചു.


ചെണ്ടമേളത്തിന്റെയും തിരുവാതിര സംഘത്തിന്റെയും അകന്പടിയോടെ എത്തിച്ചേര്‍ന്ന മാവേലി തന്പുരാന്‍ ഇനിയും തിരിച്ചു വരാത്ത ഒരു കാലത്തേക്കുള്ള ഒരു തിരിച്ചു പോക്കായി. പരന്പരാഗത ആചാര തനിമയോടെ തയാറാക്കിയ സദ്യ എല്ലാവരും ചേര്‍ന്ന് ആസ്വദിച്ചു. സാംസ്‌കാരിക പരിപാടിയില്‍ പെന്റിത്ത് മലയാളി കൂട്ടായ്മയുടെ പബ്ലിക് ഓഫീസര്‍ ഡോ. അവനീഷ് പണിക്കര്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

തോമസ് ജോണ്‍ (പ്രസിഡന്റ്), ഹരിലാല്‍ വാമദേവന്‍ (വൈസ് പ്രസിഡന്റ്), കിരണ്‍ സജീവ് (സെക്രട്ടറി), ഡോ. ജോമോന്‍ കുര്യന്‍ (ട്രഷറര്‍), മനോജ് കുര്യന്‍ (അസിസ്റ്റന്റ് ട്രഷറര്‍), ജോജോ ഫ്രാന്‍സിസ്, രാജേഷ് എറാട്ട് (കമ്മറ്റി അംഗങ്ങള്‍) എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

ജോഗേഷ് കാണക്കാലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക