Image

ജിഐസി സിംഗപ്പൂര്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍മാരെ പ്രഖ്യാപിച്ചു

Published on 09 September, 2022
 ജിഐസി സിംഗപ്പൂര്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍മാരെ പ്രഖ്യാപിച്ചു

 

സെന്റോസാ: ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ (ജിഐസി) ഗ്ലോബല്‍ പ്രസിഡന്റ് പി.സി. മാത്യു, മനോഹരമായ ന്ധലയണ്‍ സിറ്റിന്ധ എന്നറിയപ്പെടുന്ന സിംഗപ്പൂരിലെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി റൂണി ചാണ്ടി, ശ്യാം പ്രഭാകരന്‍, അജിത് പിള്ള എന്നിവരെ ജിഐസി സിംഗപ്പൂരിന്റെ നാഷണല്‍ കോര്‍ഡിനേറ്റര്‍മാരായി നാമനിര്‍ദേശം ചെയ്തു. 2022 ഓഗസ്റ്റ് 24 നടന്ന സിംഗപ്പൂരിലെ പ്രവാസി ഇന്ത്യക്കാരുടെ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ആഗോള സ്ഥാപക അംഗമായ രാജേഷ് ഉണ്ണി സിംഗപ്പൂരിലെ രൂപീകരണ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കും. ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തന ശൈലിയിലൂടെ സിംഗപ്പൂരിലെ ഇന്ത്യന്‍ സമൂഹത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് പടുത്തുയര്‍ത്താനുള്ള സന്നദ്ധത പങ്കെടുത്തവര്‍ പ്രകടിപ്പിച്ചു.


വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരായ ആളുകള്‍ക്ക് ഒരു പൊതു പ്ലാറ്റ്‌ഫോം നല്‍കുകയെന്ന ഉന്നതമായ ആശയത്തോടെയാണ് ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ (ജിഐസി) രൂപീകരിച്ചത്. ലോകമെന്പാടുമുള്ള വിപുലമായ ഒരു ശൃംഖലയുടെ അടുത്ത ബന്ധങ്ങളും സഹകരണവും വളര്‍ത്തിയെടുക്കുന്ന ശ്രമത്തിലാണ്. വിദേശത്തുള്ള ഇന്ത്യന്‍ വംശജരായ പ്രൊഫഷണലുകളുടെയും വിദ്യാര്‍ഥികളുടെയും തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, കലയെയും സംസ്‌കാരത്തെയും കുറിച്ചുള്ള ആശയങ്ങള്‍ കൈമാറുന്നതിനും, ലോകമെന്പാടുമുള്ള യുവാക്കള്‍ക്കും പ്രൊഫഷണലുകള്‍ക്കും വിദ്യാഭ്യാസപരവും പരിശീലനപരവുമായ അവസരങ്ങള്‍ വാഗ്ദാനം ചെയ്യാനും ജിഐസി പ്രതിജ്ഞാബദ്ധമാണ്.

ജിഐസി ഗ്ലോബല്‍ പ്രസിഡന്റ് പി.സി. മാത്യു വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജിഐസി നാഷണല്‍ കമ്മിറ്റികള്‍ക്കും അവരുടെ പ്രോത്സാഹനത്തിനും ആത്മവിശ്വാസത്തിനും നന്ദി അറിയിക്കുകയും ജിഐസി ഗ്ലോബല്‍ കാബിനറ്റിന്റെയും ജിഐസി അംബാസഡര്‍മാരുടെയും പിന്തുണ ഉറപ്പുനല്‍കുകയും ചെയ്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക