പ്രണയ ഗീതം ഹൃദയ രാഗം (മനക്കലൻ)

Published on 12 September, 2022
പ്രണയ ഗീതം ഹൃദയ രാഗം (മനക്കലൻ)

"കൃത്യം 67 ആണ്ടുകൾ ഇപ്പുറത്ത് എന്നിലെ നിന്റെ ഓർമ്മകൾക്ക് നനുത്ത മഞ്ഞുതുള്ളിയുടെ ചുംബനമേറ്റു തുടിപ്പോടെ വിടർന്നു നിൽക്കുന്ന ചെമ്പകത്തിൻ സുഗന്ധം... ആയിരം നക്ഷത്രങ്ങൾക്കൊപ്പം ചന്ദ്രിക പൂനിലാവ് പൊഴിക്കുന്ന ഈ രാവിൽ എന്തേ എന്നിൽ പൊതിയുന്ന നിന്റെ ഓർമ്മകൾക്ക് ചെമ്പക പൂമണം. എന്റെ മനസ്സിൽ നഷ്ടങ്ങളുടെ കരിന്തിരി കത്തിച്ച് കടന്നുപോയ നീയെന്നിൽ ഇപ്പോൾ ഓർമ്മകളുടെ മഞ്ഞായി പൊഴിയുകയാണ്". ബഷീർ നിരുദ്ധകണ്ടൻ
ആയി.

 ഒരു പെരുമഴക്കാലത്ത്, ഒരു മഴ പെയ്തു തീർന്നപ്പോൾ മനസ്സിൽ എന്തോ അവ്യക്തമായ വേദന.
 ആ വേദനക്കാവട്ടെ ചെമ്പകപ്പൂവിൻ്റെ  നറുമണം... എന്നോ അനുഭവിച്ചു മറന്ന ആ സുഗന്ധം... ഇന്നീ ജീവിത സായാഹ്നത്തിൽ
 അയാളുടെ നാസ്സാരന്ത്രങ്ങളിലേക്ക് തുളച്ചു കയറി.... 
ആ ഓർമയുടെ മണൽ പരപ്പിൽ ബഷീർ അപഥ സഞ്ചാരം നടത്തിക്കൊണ്ടിരുന്നു.
അവിടെ അതിന്നിടയിൽ തൻ്റെ ഇഷ്ട സഹപാഠി രഘുവിനെ കണ്ടുമുട്ടിയത് വല്ലാത്ത ഒരു Coincidence തന്നെ.
രഘു നീ എൻ്റെ നസീമയെകാണാറുണ്ടോ?
എടാ ബഷീറെ നീ ഇപ്പോഴും അവളെ മറന്നിട്ടില്ലേ! ഭർത്താവിനോടും രണ്ടു മക്കളോടുമൊത്ത് സുഖമായി കഴിയുന്ന അവളെ നീ ഇനി ഓർക്കാനേ പാടില്ലല്ലോ.
ശെരിയാണ് രഘു അവൾക് നീ പറയുന്ന പോലെ സുഖമാണെങ്കിൽ ഞാൻ ഓർക്കുന്നത് ശരിയല്ല. പക്ഷേ അവൾക്ക് സുഖമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല....!!?? സാമ്പത്തിക ഭദ്രതയിലും സുസ്ഥിതിയിലും എൻ്റെ നസീമയുടെ മനസ്സ് സ്വസ്ഥം ആവുമെന്ന് കരുതാൻ എനിക്ക് ആവുന്നില്ല

ഈ കഥയുടെ ഫ്ലാഷ് ബാക്ക് ഇങ്ങനെ:

അവള് താൻ പഠിപ്പിക്കുന്ന സ്കൂളിലേക്ക് നടന്നു നീങ്ങുമ്പോൾ അവൻ്റെ നേരെ നോക്കി അർത്ഥഗർഭമായി ഒന്ന് പുഞ്ചിരിച്ചു. ബഷീർ ആലോചിച്ചു... അകന്ന ബന്ധത്തിലുള്ള ഒരു പെൺകുട്ടി
ഇത്ര അർഥപൂർണമായ ഒരു ചിരി തനിക്ക് സമ്മാനിച്ചത് എന്തിന്? ബഷീറിൻ്റെ ഹൃദയത്തിൽ ലഡ്ഡു പൊട്ടി.

ആ പുഞ്ചിരിയിൽ ഒരുപാട് വരികൾ വായിച്ചെടുക്കാൻ അവനു കഴിഞ്ഞു. 

ഇതിൻ്റെ സുഖകരമായ ആവർത്തനം ആണ് തുടർ ദിവസങ്ങളിൽ ഉണ്ടായത്.
ആ പാലൊളിക്ക് തേനൊളി കൊടുക്കാതിരിക്കാൻ ബഷീറിന് ആയില്ല.
ഇഷ്ടവും സുഖവും സന്തോഷവും കദിരിടുന്ന ദിന രാത്രങ്ങൾക്ക് അപരിമേയമായമായ ആനന്ദ ലഹരി.

പിറ്റെന്നാൾ കാലത്ത് നസീമ ടീച്ചർ സ്കൂളിലേക്ക് നടന്നു പോകുമ്പോൾ, ടീച്ചറെ സുഖമല്ലേ എന്ന് ചോദിച്ച ബഷീറിന് കിട്ടിയ മറുപടി "ബഷീർക്കാ എന്നുമെന്നും സുഖം തന്നെ ആവൂംട്ടോ"
ഓക്കേ മോളെ അങ്ങനെ ആവട്ടെ...

ഏഴ് ആകാശവും അതിലെ പൗർണമി ചന്ദ്രനും കയ്യിൽ കിട്ടിയ ആഹ്ലാദത്തിൽ അവള് വീട്ടിലേക്കോടി. അവള് ഉമ്മയോട്
കാര്യം പറഞ്ഞു. ആങ്, അങ്ങനെ വരട്ടെ..
നീ ഭാഗ്യവതി ആണ് മോളെ. എൻ്റെ ബന്ധത്തിൽപെട്ട അവൻ നല്ലവനാണ്...
സൂര്യ തേജസ്സാർന്ന അവൻ്റെ മുഖം നിനക്ക് ചേരും. ഞാന് അവൻ്റെ ഉമ്മയെ കാണുന്നുണ്ട്....

ആ ഓർമയെ താലോലിച്ചു കൊണ്ട് ഇരുവരും കഴിയവേ, ഒരു നാൾ ബഷീർ രോഗ ഗ്രസ്ഥനായി. ഉമ്മ ആവശ്യപ്പെട്ടത് കാരണം നസീമ അവനെ കാണാൻ പോയി. നെറ്റിയിൽ തൊട്ടു നോക്കി. 
നല്ല ചൂടുണ്ട്. അമ്മായി ബഷീർ ഇക്കാക്ക് നല്ല പനിയുണ്ടല്ലോ. ബഷീർ
പറഞ്ഞു സാരമില്ല മോളെ നിൻ്റെ തലോടലിൽ പനി പമ്പ കടക്കും. ഈറൻ അണിഞ്ഞ അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി അവൻ്റെ നെറ്റിയിൽ പതിച്ചു.

ഇവിടെ എന്തോ പ്രതീകാത്മക ദുഃഖം അവനെ അലോസരപ്പെടുത്തി. നടക്കാതെ പോയ ഏതോ പ്രേമ കഥയിലെ ഒരു ദുഃഖ ഗാനം പോലെ....
അവൻ തലയിണയിൽ മുഖം അമർത്തി.

കാര്യങ്ങൾ കീഴ്മേൽ മറിയാൻ അധികം വേണ്ടിവന്നില്ല. നസീമയുടെ ഉപ്പയും അമ്മാവനും ചേർന്ന് കൊണ്ട് വന്ന ഒരു പ്രൊപോസൽ അവൾക്ക് ഏറെ ബോധിച്ചു. സമ്പത്തും സൗന്ദര്യവും തന്നെ
കാര്യം. ബഷീറിനെ മറക്കാൻ തന്നെ അവള് തീരുമാനിച്ചു. 

അപ്പോ ആ സൂര്യ തേജസ്സ് നീ വേണ്ടന്ന് വെക്കുകയാണോ നസീമാ എന്ന ഉമ്മയുടെ ചോദ്യത്തോട് അവള് അർത്ഥ രഹിത മൗനം ദീക്ഷിച്ചു. 

നസീമയുടെ കൊച്ചനിയൻ നൗഫൽ മാറി നിന്ന് ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ബഷീർക്കയുടെ അടുത്തേക്ക് ഓടി വന്നുകൊണ്ട് വേദനയോടെ ചോദിച്ചു. അളിയാക്കാ എൻ്റെ ഇത്താത്ത ങ്ങളെ പറ്റിച്ചുവല്ലെ!? ..... പോട്ടെ മോനെ മനുഷ്യൻ അല്ലേ മാറും മറക്കും. തരൂലാ എന്ന് വെച്ചത് പിടിച്ചു വാങ്ങുന്നത് ബുദ്ധിയല്ല. നമുക്കത് മറക്കാം. അവർ കുറെ നേരം സങ്കടം പറഞ്ഞിരുന്നു...
നിറഞ്ഞ കണ്ണുമായിയിട്ടാണവൻ സ്വന്തം വീട്ടിലേക്ക് കയറിയത്.

എന്താ മോനെ നീ കരയുന്നുണ്ടല്ലോ...
എന്നാലും എൻ്റെ ഇത്താത്ത നമ്മുടെ ബഷീർക്ക പാവം... മോനേ നിനക്കും ബഷീർക്കയോട് അത്ര ഇഷ്‌ടം ആയിരുന്നുവോ. അവനെ കെട്ടിപ്പിടിച്ചു കൊണ്ട് അൽപനേരം അവള് കരഞ്ഞു.

വേപഥഉവും ഭഗ്നാശയും ഉരുണ്ടു കൂടിയ മനസ്സുമായി ബഷീർ കഴിഞ്ഞു കൂടുന്നതി നിടെ അവളുടെ വിവാഹം വധൂ ഗൃഹത്തിൽ വെച്ച് നടന്നു. ആ കല്യാണത്തിൻ്റെ ക്ഷണക്കത്ത് തൻ്റെ വീട്ടിലും വന്നു കിടപ്പുണ്ടായിരുന്നു.
അവള് ഭർതൃ ഗൃഹത്തിലേക്ക് നീങ്ങിയ ഉടനെ ബഷീറും ഉമ്മയും കല്യാണ വീട്ടിൽ മുഖം കാണിച്ചു. 

വാ മോനെ ഇരിക്കൂ. എന്തോ അങ്ങനെയൊക്കെ സംഭവിച്ചു. മോൻ ക്ഷമിക്കൂ. ... സാരമില്ല അമ്മായി. വിധിച്ചതല്ലെ നടക്കൂ. ഞാൻ ഏറെ ക്ഷമിക്കുകയാണ്... നൗഫൽ എവിടെ അമ്മായി. അവൻ പുതുക്കത്തിൻ്റെ കൂടെ പോയോ?!. ഇല്ല മോനെ അവൻ വീടിൻ്റെ മുകളിൽ കതകടച്ചു കരഞ്ഞു ഇരിപ്പാണ്.
ഉപ്പയും മാമയും ഒന്നും പറഞ്ഞിട്ടും അവൻ പോയില്ല. അവൻ കടുത്ത നിരാശയിലാണ്.

മോന് എൻ്റെ മോളോട് ദേഷ്യം ഉണ്ടോ?
ഇല്ല അമ്മായി. അവൾക്കും നൗഫൽ മോനും വേണ്ടി പാതിരാ നമസ്കാരത്തിൽ പോലും ഞാൻ  പ്രാർത്ഥിക്കാറുണ്ട്. അത് ഇനിയും തുടരും. എങ്കിൽ പോട്ടെ അമ്മായി?!. 

ഇനി അവളും പുതിയാപ്ലയും മടങ്ങി വന്നിട്ട് പോകാൻ നിന്നൂടെ....
വേണ്ട അമ്മായി, ഇന്നിനി അവള് എന്നെ കാണേണ്ട. ആകെ വിഷമിച്ചു പോവും

അതിന് ശേഷം പാലത്തിന് ചോട്ടിലൂടെ ഒരുപാട് വെള്ളം ഒഴുകി. നസീമാക്ക് രണ്ടു മക്കളായി.

ബഷീർ വിവാഹമെന്ന ആശയമെന്നോ മറന്നു. അവൻ്റെ ഉമ്മയും നസീമയുടെ ഉമ്മയും ഒക്കെ പലവുരു പറഞ്ഞു. കൊച്ചനുജൻ വഴി നസീമ തന്നെയും ഉപദേശിച്ചു. ഫലം കണ്ടില്ല. വീണ്ടും എന്തോ ഒരു പ്രതീകാത്മകത എവിടെയോ വർക് ചെയ്യുന്ന പോലെ.

ഓർക്കാപ്പുറത്ത് ആണ് അത് സംഭവിക്കുന്നത്. അത്യാഹിതങ്ങൾ ആരുടെയും അനുവാദത്തിന് കാത്തു നിൽക്കാറില്ലല്ലോ. അവരെല്ലാവരും കൂടി യാത്ര ചെയ്തിരുന്ന കാറപകടത്തിൽ
നസീമയുടെ ഉമ്മയും അവളുടെ ഭർത്താവും കാലഗതി അടഞ്ഞു.

ഈ സംഭവത്തിൽ മറ്റാരേക്കാളും വേദനിച്ചത് ബഷീറ് തന്നെ. നാട് നടുങ്ങിയ ആ അപകടത്തെ തുടർന്ന് ബഷീർ നസീമയെ സന്ദർശിച്ചിരുന്നു. നിസ്സാര പരിക്കെ ഉള്ളുവെങ്കിലും അവള് കിടപ്പിലായിരുന്നു. ബഷീർ അവളുടെ നെറ്റിയിൽ തലോടി. ബഷീറിൻ്റെ കൈ അമർത്തി പിടിച്ചു കൊണ്ട് അവള് ബഷീർക്കാ എന്നോട് പൊറുക്കണം കേട്ടോ എന്ന് ആവശ്യപ്പെട്ട് പൊട്ടി ക്കരഞ്ഞു. ഞാൻ വഞ്ചകിയാണ്. 
ഇല്ല മോളെ നിന്നോട് അല്ലാതെ മറ്റാരോടാണ് ഞാൻ ക്ഷമിക്കുക.  

മോളെ ഈ ഹൃദയ ഹാരിയായ സംഭവ പരമ്പര ഇവിടെ അവസാനിക്കാ തിരിക്കട്ടെ. മോളെ കുറ്റബോധവിവശയായ നിൻ്റെ മനസ്സിൻ്റെ
ഇപ്പോഴത്തെ തേട്ടവും ആവശ്യവും എനിക്കറിയാം. നിൻ്റെ ആഗ്രഹം പോലെ നിന്നെ ഞാൻ ഏറ്റെടുക്കാം; അല്ല എൻ്റെ ആഗ്രഹം പോലെയും
പിറ്റെന്നാൾ കാലത്തെന്റെ മെത്തയിൽ പുരണ്ട ഒരു പിച്ചക മലർമണം മായും മുമ്പേ; മോതിര കൈ പിടിച്ച് എൻ്റെ.....നസീമ വികാരാധീതയായി പാടി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക