കുവൈറ്റ് സിറ്റി : കോട്ടയം ഡിസ്ട്രിക് പ്രവാസി അസോസിയേഷന്‍ കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ തോമസ് ചാഴിക്കാടന്‍ എംപിക്ക് അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വെച്ച് സ്വീകരണം നല്‍കിയ ചടങ്ങില്‍ സംഘടനയുടെ പ്രസിഡന്റ് ഡോജി മാത്യു, തോമസ് ചാഴിക്കാടന്‍ എംപിക്ക് മൊമെന്റോ നല്‍കി ആദരിച്ചു.
ഡോജി മാത്യു സ്വാഗതം പറയുകയും , രക്ഷാധികാരി അനൂപ് സോമന്‍ സംഘടന ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെകുറിച്ച് വിവരിക്കുകയും ,തോമസ് ചാഴിക്കാടന്‍ എംപി മുഖ്യ ആശംസകള്‍ നേരുകയും സംഘടന ചെയ്യുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.
ജനറല്‍ സെക്രട്ടറി രതീഷ് കുമ്പളത്ത് , ട്രഷറര്‍ റോബിന്‍ ലൂയിസ് , ഷൈജു എബ്രഹാം , പ്രജിത്ത് പ്രസാദ് , സിബി പീറ്റര്‍ , അനില്‍ കുമാര്‍ , ജസ്റ്റിന്‍ ജെയിംസ് , ദീപു , ആനന്ദ് , അക്ഷയ് രാജ് എന്നിവര്‍ നേതൃത്വം നല്‍കി.
സലിം കോട്ടയില്‍