Image

സാം ബേബി അച്ചന് യാത്രയയപ്പും പുതിയ വികാരിക്ക് സ്വീകരണവും നല്‍കി

Published on 13 September, 2022
 സാം ബേബി അച്ചന് യാത്രയയപ്പും പുതിയ വികാരിക്ക് സ്വീകരണവും നല്‍കി

 

മെല്‍ബണ്‍: ക്ലയിറ്റന്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ വികാരിയായി സേവനമനുഷ്ടിച്ച് നാട്ടിലേക്ക് സ്ഥലം മാറി പോകുന്ന വികാരി സാം ബേബി അച്ചനും സഹധര്‍മ്മിണി ടെന്‍സി കൊച്ചമ്മക്കും മകന്‍ ഇവാന്‍ മോനും ഇടവക സമുചിതമായ യാത്രയയപ്പു നല്‍കി.


മുതിര്‍ന്ന വൈദീകന്‍ വന്ദ്യ ജയിംസ് വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പാ, വിവിധ ആത്മീയ സംഘടനകളെ പ്രതിനിധീകരിച്ച് തന്പി സി. ചെമ്മനം, വര്‍ഗീസ് ജയിംസ്, നീബാ ജേക്കബ്, സാം ജയിംസ്, തരുണ്‍ സഖറിയാ, ടിസ്മി തന്പി ചെമ്മനം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഇടവകയുടേതായ ഉപഹാരങ്ങളും പാരിതോഷികവും ഇടവക ട്രസ്റ്റിയും,സെക്രട്ടറിയും ചേര്‍ന്ന് സമ്മാനിച്ചു.


എല്ലാ സംഘടനകള്‍ക്കും വേണ്ടി ഉപഹാരങ്ങളും പാരിതോഷികങ്ങളും നല്‍കപ്പെട്ടു. സാംബേബി അച്ചനും, ടെന്‍സി കൊച്ചമ്മയും നാളിതുവരെ ഇടവക്കാര്‍ നല്‍കിയ സ്‌നേഹാദരവുകള്‍ക്ക് നന്ദി പറഞ്ഞു.

പുതിയ വികാരിയായി സ്ഥാനമേറ്റ ഫാ. സുചിന്‍ വര്‍ഗീസ് മാപ്പിള തനിക്കും സഹധര്‍മ്മിണി ഹെലനി കൊച്ചമ്മക്കും നല്‍കിയ വരവേല്‍പ്പിനും സ്വീകരണത്തിനും നന്ദി അര്‍പ്പിച്ചു. ആങ്കര്‍ ആയിരുന്ന ബസല്‍ രാജ് വര്‍ഗീസിന്റെ പ്രകടനം സമ്മേളനത്തിന് കൊഴുപ്പേകി. ട്രസ്റ്റി ഷെറിന്‍ മാത്യൂ സ്വാഗതവും സെക്രട്ടറി ജോബി മാത്യൂ നന്ദിയും പറഞ്ഞു.

എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക