പ്രകാശത്തെ വൈദ്യുതിയാക്കുന്ന ആധുനിക കാലത്തു് ഈ വര്‍ണ്ണപ്രപഞ്ചത്തെപ്പറ്റി, വികസിത രാജ്യ ങ്ങളെപ്പറ്റി പഠിക്കേണ്ടത് അനിവാര്യമാണ്. അത് അനുഭവ പാഠങ്ങളാണ്. ആ ജ്ഞാനം മനുഷ്യര്‍ നേടുന്നത് പുസ്തകങ്ങള്‍, യാത്രകള്‍ നടത്തിയാണ്. ലോകത്തു് ഏറ്റവും കൂടുതല്‍ യാത്രകള്‍ നടത്തുന്നവരാണ് വികസിത രാജ്യങ്ങളിലുള്ളവര്‍. ഈ രാജ്യങ്ങളുടെ വളര്‍ച്ചയില്‍ അതിന് വലിയൊരു പങ്കുണ്ട്. കേരളത്തില്‍ കണ്ടുവരുന്നത് ഏത് വികസനം വന്നാലും ആദ്യം കടന്നുവരുന്നത് എതിര്‍പ്പാണ്. അത് വികസനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്നതിന് തുല്യമാണ്. പുരോഗമനാശയങ്ങള്‍, വിമര്‍ശനങ്ങള്‍ അംഗീകരിക്കയാണ് വേണ്ടത്. സോഷ്യല്‍ മീഡിയയില്‍ കാണുന്നതുപോലെ അതിനെയൊന്നും വക്രീകരിച്ചു് പരിഹസിക്കരുത്. മന്ത്രിമാരില്‍ ഏല്പിച്ചിരിക്കുന്ന സാമൂഹ്യധര്‍മ്മം സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമാക്കിയുള്ളതാകണം. ആ മികവ് തെളിയിക്കേണ്ടത് ആത്മവിശ്വാസം വര്‍ധിപ്പിക്കേണ്ടത് പഠന ഗവേഷണങ്ങള്‍ക്ക് പോയവരാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന് പഠിക്കുന്നത് കേരളത്തില്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണാവശ്യം. വിദ്യാഭ്യാ സവും, വികസനവും മാത്രമല്ല യൂറോപ്പില്‍ നിന്ന് പഠിക്കാനുള്ളത് ജനാധിപത്യബോധം എന്തെന്നും ജനങ്ങ ളുടെ വോട്ടുവാങ്ങിയിട്ട് ഇരുപത്തഞ്ചു് അന്‍പത് കോടികള്‍ വാങ്ങി ജനങ്ങളെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയ തിമിരം ബാധിച്ച അധികാര ദുര്‍മോഹികളെ, കുതിരക്കച്ചവടക്കാരെ വികസിത രാജ്യങ്ങളില്‍ കാണാന്‍ സാധി ക്കില്ല. അങ്ങനെ സംഭവിച്ചാല്‍ രാജ്യസ്‌നേഹികള്‍ ഭരണഘടനയെ വലിച്ചു കീറുന്നവരെ കുപ്പക്കൊട്ടയില്‍ വലിച്ചെറിയും. ഇവര്‍ അജ്ഞരോ ബുദ്ധിശൂന്യരോ ജാതിമത മന്ദബുദ്ധികളോ അല്ല. കേരളത്തിലെ വികസന മുരടിപ്പ് പോലെ ലോക ജനതയുടെ മുന്നില്‍ ഇന്ത്യന്‍ ജനാധിപത്യം മുരടിക്കുക മാത്രമല്ല ദുര്‍ഗന്ധവും വമി ക്കുന്നു. കേരള വികസനത്തിന്റെ കൊമ്പൊടിക്കുന്നത് ആരൊക്കെയാണ്?
നാട് സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ എന്തിനാണ് ഈ വിദേശ പര്യടന ധൂര്‍ത്തു്, കഴിഞ്ഞ നാളുകളിലെ വിദേശ പര്യടനങ്ങള്‍ വഴി എന്തൊക്കെ നേട്ടങ്ങളുണ്ടായി തുടങ്ങി പലതും പ്രതിപക്ഷത്തുള്ളവര്‍ ചോദിക്കുന്നു. അതിന് കൃത്യമായ ഉത്തരം ധനകാര്യ മന്ത്രി നല്കുന്നു. 'കേരളം ദരിദ്രമല്ല. വിദേശ യാത്രകള്‍ ലോകമാതൃകകള്‍ കണ്ടുപഠിക്കാന്‍ ആവശ്യമാണ്'. ടൂറിസം മന്ത്രി പോകുന്നത് പാരിസില്‍ നടക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കാനാണ്. ഏത് രാജ്യത്തേക്ക് ആര് പോയാലും ഒരു പഠനം നല്ലത്. അതിന് യാത്രവി വരണങ്ങള്‍ വായിക്കണം. എന്റെ ഫ്രാന്‍സ് യാത്രാവിവരണം 'കണ്ണിന് കുളിരായി', ഫിന്‍ലന്‍ഡ് യാത്രാവിവരണം 'കുഞ്ഞിളം ദീപുകള്‍' വായിച്ചാല്‍ നല്ലത്. ഈ പുസ്തകങ്ങള്‍ പ്രഭാത് ബുക്‌സിലും ആമസോണിലും ലഭ്യമാണ്. മന്ത്രിമാര്‍ പഠനങ്ങള്‍ നടത്തുന്ന കൂട്ടത്തില്‍ ഇപ്പോഴുള്ള ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിക്ക് ഒരു പിഴ ലഭിച്ചതു കൂടി പഠിക്കണം. അവര്‍ ചെയ്ത കുറ്റം സ്വന്തം കീശയില്‍ നിന്ന് പണം കൊടുക്കാതെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമെടുത്തു് ഭക്ഷണം കഴിച്ചതാണ് കുറ്റം. ഭക്ഷണം കഴിച്ച തുക മടക്കി വാങ്ങുക മാത്രമല്ല താക്കിതും ചെയ്തു. ഇതിലൂടെ നമ്മുടെ രാജ്യത്തു് നടത്തുന്ന പലവിധ ധൂര്‍ത്തു് ആര്‍ക്കും മനസ്സിലാകും. വിദ്യാഭ്യാസ മാതൃക പഠനവിഷയങ്ങളില്‍ ഇതുകൂടി ചേര്‍ത്താല്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമെടുത്തു് ഭക്ഷണം കഴിക്കേണ്ടി വരില്ല. ജനങ്ങള്‍ക്ക് അതൊരാശ്വാസമാണ്. അതിലെ ധൂര്‍ത്തു് ഒഴുവാക്കാം.
ഫിന്‍ലന്‍ഡ് ശാന്തി-സമാധാന-നീതിപാലനങ്ങളില്‍ ലോകത്തു് ഒന്നാം സ്ഥാനത്തു് നില്‍ക്കുന്ന രാജ്യമാണ്. അതിന്റെ പ്രധാന കാരണം ജാതി മത ഭ്രാന്ത്, അഴിമതി, അനീതിക്ക് കൂട്ടുനില്‍ക്കുക, വര്‍ഗ്ഗിയത യില്ല. കൃഷിക്കാരെ കൊണ്ടുപോകുന്നില്ലെങ്കില്‍ ഓരോ മതത്തിലെ വര്‍ഗ്ഗീയവാദികളെ കൂടി കൊണ്ടുപോയാല്‍ ഫിന്‍ലന്‍ഡിലെ കരിങ്കല്‍ ദേവാലയവും മണ്ണിനടിയിലെ ദേവാലയവും കണ്ടുപഠിക്കാന്‍ സാധിക്കും. പ്രമുഖ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനകളല്ല ടൂറിസം വികസനമാണ് നടക്കുന്നത്. മറ്റൊന്ന് കൂടി പഠിക്കാനുള്ളത് ലോകത്തെ സംഗീത വിസ്മയമായ ജീന്‍ സിബിലിയസ് പാര്‍ക്ക്, സാഹിത്യ രംഗത്തെ പ്രമുഖരായ മൈക്കിള്‍ ലിബെക്ക്, കാറല്‍ ആഗസ്റ്റ്, സക്കറിയാസ് പോപേലിയൂസ് തുടങ്ങി ധാരാളം കലാ സാഹിത്യകാരന്മാരുടെ പേരിലാണ് പല പാര്‍ക്കുകളും അറിയപ്പെടുന്നത്. അങ്ങനെ മനുഷ്യ മനസ്സിനെ തരളിതമാക്കുന്ന ഉള്‍കാഴ്ച കളുള്ള ഒരു സോഷ്യലിസ്റ്റ് ജനതയാണ് ഫിന്‍ലന്‍ഡുകാര്‍. വികസിത രാജ്യങ്ങളില്‍ കാണാറുള്ളത് ജനത്തി നൊപ്പം നിഴലും വെളിച്ചവുമായി ജീവിക്കുന്ന കലാ സാഹിത്യ രംഗത്തുള്ളവരെയാണ് ആരാധന പാത്രങ്ങളായി കാണുന്നത് അല്ലാതെ ഭരണകൂടങ്ങളുടെ നിഴലായി നടന്ന് പുരസ്‌ക്കാര പദവികള്‍ നേടിയെടുക്കുന്ന അഭിനവ അഭിനയ പ്രതിഭകളെയല്ല. ഇങ്ങനെ ഉന്നതമായ ധാര്‍മ്മികാശയങ്ങളെ, മനുഷ്യരാശിയുടെ അസ്തിത്വത്തെ സാമൂഹ്യജ്ഞാനത്തെ കോര്‍ത്തിണക്കാന്‍ സോഷ്യലിസ്റ്റ് ചിന്തകരായ ഭരണകൂടങ്ങള്‍ മുന്നേറുകയല്ലേ വേണ്ടത്?
ആധുനിക മനുഷ്യര്‍ പരമ്പരാഗതമായ വിശ്വാസങ്ങളിലോ കാഴ്ചപ്പാടുകളിലോ ജീവിക്കുന്നവരല്ല. വലത്തു പക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്തു് സര്‍ക്കാര്‍ ഖജനാവ് ധൂര്‍ത്തടിച്ചുള്ള മന്ത്രി പരിവാരങ്ങളുടെ വിദേശ യാത്രകള്‍ കണ്ടതുകൊണ്ടാണ് ഇന്നത്തെ മന്ത്രിമാരുടെ യാത്രകളെ പലരും വിമര്‍ശിക്കുന്നത്. അവ ര്‍ക്ക് പരവതാനി വിരിക്കാന്‍ പൂച്ചെണ്ടുകളുമായി വിമാനത്താവളങ്ങളില്‍ കാത്തുകെട്ടികിടക്കുന്നവരെ വിസ്മ യത്തോടെ കണ്ടിട്ടുണ്ട്. അതില്‍ മലയാളി സംഘടനകള്‍ മാത്രമല്ല ജാതി മത സംഘടനകള്‍, നാട്ടിലെ വോട്ടു പെട്ടി നിറക്കാന്‍ സര്‍ക്കാര്‍ തട്ടിക്കൂട്ടിയെടുത്ത കുറെ സംഘടനാ ഭാരവാഹികളുമുണ്ട്. കേരളത്തിലെ നേതാക്ക ള്‍ക്ക് ഓശാന പാടുന്നതുപോലെ വിദേശങ്ങളില്‍ മന്ത്രിമാരെ സ്വീകരിക്കാന്‍ ഒരു സംഘാടക സമിതിയു ണ്ടാക്കും. ആ സമയം ജാതിമത സങ്കുചിത ചിന്തകളെല്ലാം മാറ്റി വെക്കും. അവര്‍ ഒരുക്കുന്ന ചെണ്ടമേളയിലും തിളങ്ങുന്ന വേദിയിലും നിലാവ് കണ്ട കുറുക്കനെ പോലെ ഇവര്‍ ഓടിനടക്കുന്നതും നാട്ടില്‍ നിന്നെത്തിയവരെ വാനോളം പുകഴ്ത്തുന്നതും നല്ലൊരു റിയാലിറ്റി ഷോ തന്നെയാണ്. അതിന് നാട്ടില്‍ നിന്ന് വരുന്ന മന്ത്രിമാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇവരുടെ ഗൂഢലക്ഷ്യം ഇരിക്കുന്ന കസേര ആരും അടിച്ചുമാറ്റരുത്. ഉപകാര സ്മരണ നിലനിര്‍ത്താന്‍ സമ്മാന പൊതികളും കൊടുത്തുവിടും. ഇങ്ങനെ പുതിയ ചാലുകള്‍ സൃഷ്ടിക്കുന്നവ രുടെ നിലപാടുകളെയാണ് സംശയദൃഷ്ടിയോടെ ബഹുഭൂരിപക്ഷം പ്രവാസികളും കാണുന്നത്.
സാഹിത്യ രംഗത്തും നോവലും കഥയും കാശ് കൊടുത്തു് എഴുതിക്കുന്നവരും വിലപിടിപ്പുള്ളത് വീടുകളില്‍ എത്തിക്കാറുണ്ട്. ഇതിലൂടെ പഠിക്കുന്ന പാഠങ്ങള്‍ പണവും സ്വാധിനവും സമ്മാനപൊതികളും അയോഗ്യരായ പലരെയും ഗുണവും മണവുമുള്ളവരാക്കുന്നു. ചുരുക്കത്തില്‍ പട്ടും വളയും പണിക്കര്‍ക്ക്, വെട്ടും കുത്തും പരിചയ്ക്ക്. എന്ന് പറഞ്ഞാല്‍ ദുഃഖ ദുരിതമനുഭവിക്കുന്ന പാവം പ്രവാസികള്‍ക്ക്. അവരുടെ പ്രശ്‌നങ്ങള്‍ ഇന്നുവരെ ആരും പഠിച്ചിട്ടില്ല. പരിഹാരങ്ങള്‍ കണ്ടിട്ടില്ല. കുറെ പ്രസ്താവനകള്‍ മാത്രം. കഷ്ടപ്പെ ട്ടുണ്ടാക്കുന്ന പണം അയച്ചുകൊണ്ടിരിക്കുക, ജയിലിലെങ്കില്‍ അവിടെത്തന്നെ കിടക്കുക, എംബസികളുടെ അമിതമായ ഫീസ്, തീവ്ര സമീപനങ്ങള്‍, വിമാന യാത്ര നിരക്കുകളിലെ ആകാശകൊള്ള അതിന്റെ പങ്കുപറ്റുന്ന മണ്ണിലെ മാന്യന്മാര്‍. ഗള്‍ഫില്‍ ദുരിതമനുഭവിക്കുന്ന വീട്ടുജോലിക്കാരായ സ്ത്രീകള്‍, പണം തട്ടിയെടുക്കുന്ന ഏജന്‍സികള്‍, ജോലിയില്ലാതെ ഭാരപ്പെടുന്നവര്‍, രോഗികള്‍ ഇങ്ങനെ പല നീറുന്ന പ്രശ്‌നങ്ങളാണ് വിദേശ ത്തുള്ള പ്രവാസികള്‍ അനുഭവിക്കുന്നത്. കേരളത്തില്‍ നിന്ന് വരുന്ന നേതാക്കന്മാര്‍ക്ക് പലതും പറുദീസയായി തോന്നും. ആ പറുദീസയില്‍ നിന്നുള്ള ഫോട്ടോകള്‍, വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയും. അതില്‍ സംതൃപ്തിയടയുന്ന പേരുണ്ടാക്കാന്‍ നടക്കുന്ന സങ്കുചിത മനസ്‌ക്കരെ രാഷ്ട്രീയബോധമുള്ളവര്‍ തിരിച്ചറിയേണ്ടതല്ലേ? .
നമ്മള്‍ പാര്‍ക്കുന്ന സൗരയൂഥം മറ്റുള്ള സൗരയൂഥങ്ങളില്‍ ഒന്ന് മാത്രമാണ്. അതിനെപ്പറ്റി പഠിക്കാന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് മാത്രമേ സാധിക്കു. അങ്ങനെ പഠനങ്ങളും ഗവേഷണങ്ങളും നടത്തിയ പലരുണ്ടെങ്കിലും നമ്മുടെ അയല്‍ക്കാരായ ലോക പ്രശസ്ത ഇന്ത്യന്‍ ഗണിത ശാസ്ത്രജ്ഞന്‍ രാമാനുജന്‍, നോബല്‍ സമ്മാനം നേടിയ ഇന്ത്യന്‍ ഭൗതിക ശാസ്ത്രജ്ഞന്‍ സി.വി.രാമന്‍. മനുഷ്യ മനോബുദ്ധീന്ദ്രിയങ്ങളെ സാമൂഹിക സാംസ്‌കാ രിക മാനങ്ങളിലേക്ക് വളര്‍ത്തുന്ന ബുദ്ധിജീവികളായ ത്വത്വജ്ഞാനികള്‍, കേരളത്തില്‍ ആത്മീയാചാര്യന്മാരായ ജഗദ്ഗുരു ശ്രീശങ്കരാചാര്യര്‍, ഗുരുദേവന്‍, ചാവറയച്ചന്‍, സാഹിത്യരംഗത്തുള്ളവരും അനവധിയാണ്. നോബല്‍ സമ്മാന ജേതാവായ കവിത, കഥ, നാടക നോവലുകള്‍ സമ്മാനിച്ച രവീന്ദ്രനാഥടാഗോര്‍.സത്യത്തിനൊപ്പം സഞ്ച രിച്ച സത്യം മാത്രമേ അദ്ദേഹം എഴുതിയിട്ടുള്ളു. അദ്ദേഹമെഴുതിയ 'ജനഗണമന' ഇന്നും നമ്മില്‍ ജീവിക്കുന്നു. ഇന്ന് സാഹിത്യ രംഗത്ത് സമൂഹത്തില്‍ എന്ത് അനീതി നടന്നാലും രണ്ട് കയ്യും നീട്ടി താണുവണങ്ങി പുരസ്‌കാ രങ്ങള്‍ വാങ്ങുമ്പോള്‍ അമൃതസറിലെ ബ്രിട്ടീഷ് കൂട്ടക്കൊലയില്‍ പ്രധിഷേധിച്ചു് 1915-ല്‍ തനിക്ക് ലഭിച്ച സര്‍ പദവി വലിച്ചെറിഞ്ഞ മഹാന്‍. രാഷ്ട്രീയ രംഗത്തേക്ക് വന്നാല്‍ മഹാത്മാഗാന്ധിയെ അതിജീവിക്കാന്‍ ഇന്ത്യയില്‍ മറ്റാരുമില്ല. ഒരു രാജ്യം അഭിമുഖീകരിക്കുന്ന അസ്വാതന്ത്ര്യം, ജനങ്ങള്‍ നേരിടുന്ന അപമാനം, കോളനി വത്ക രണ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ ഇന്ത്യയുടെ വികസനത്തെ മുന്‍ നിറുത്തിയുള്ളതായിരിന്നു. ഇവരെ എന്തിന് ചൂണ്ടിക്കാണിച്ചുവെന്നാല്‍ ഇവരെല്ലാം മനുഷ്യരുടെ നന്മകള്‍ക്ക് വേണ്ടി ജീവിച്ചു. സ്വാര്‍ത്ഥ താല്പര്യങ്ങള്‍, ആഡംബര ജീവിതം നയിച്ചവരല്ലായിരുന്നു. അതിനാലാണ് നമ്മള്‍ ഇവരെ ഇന്നും കൃതജ്ഞ തയോടെ സ്മരിക്കുന്നത്. ഇങ്ങനെയുള്ളവര്‍ ഇന്നുണ്ടോ? സര്‍ക്കാര്‍ ഭാഗത്തു് നിന്ന് ആരൊക്കെ യാത്ര ചെയ്താലും അതൊന്നും പാഴ്ചിലവുകളാകരുത്. അത് വിലയിരുത്തപ്പെടണം അതിനായി ഒരു ഓഡിറ്റിംഗ് നല്ലതാണ്. ജീവിതം റിയാലിറ്റി ഷോ അല്ല അനുഭവ പാഠങ്ങളാണ്.