Image

ഷാറൂഖുമായി തന്നെ താരതമ്യം ചെയ്യുന്നത്‌ അദ്ദേഹത്തെ അപമാനിക്കുന്നതിന്‌ തുല്യം: ദുല്‍ഖര്‍ സല്‍മാന്‍

Published on 17 September, 2022
ഷാറൂഖുമായി തന്നെ താരതമ്യം ചെയ്യുന്നത്‌ അദ്ദേഹത്തെ അപമാനിക്കുന്നതിന്‌ തുല്യം: ദുല്‍ഖര്‍ സല്‍മാന്‍



കുട്ടിക്കാലം മുതല്‍ താന്‍ ഷാറൂഖിന്റെ വലിയ ആരാധകനാണെന്നും ഷാറൂഖുമായി തന്നെ താരതമ്യം
ചെയ്യുന്നത്‌ അദ്ദേഹത്തെ അപമാനികകുന്നതിന്‌ തുല്യമാണെന്നും നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. വീര്‍സാരയിലെ
ഷാറൂഖിന്റെ അഭിനയവുമായി സീതാരാമിലെ തന്റെ അഭിനയം താരതമ്യംചെയ്‌ത മാധ്യമപ്രവര്‍ത്തകയോടു
മറുപടി പറയുകയായിരുന്നു ദുല്‍ഖര്‍.
  ഷാറൂഖ്‌ ഖാന്‍ എപ്പോഴും ഒരു പ്രചോദനമാണ്‌. കരിയറിനെ കുറിച്ച്‌ സംശയങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹത്തെ
കുറിച്ച്‌ ചിന്തിക്കുമായിരുന്നു. അത്രയ്‌ക്ക്‌ അതിശയകരമായ വ്യക്തിത്വത്തിനുടമയാണ്‌ ഷാറൂഖ്‌.
ആളുകളുമായി ഇടപെടുന്നതില്‍ ഷാറൂഖ്‌ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. ഷാറൂഖുമായി എന്നെ
താരതമ്യം ചെയ്യുന്നത്‌ അദ്ദേഹത്തെ അപമാനികകുന്നതിന്‌ തുല്യമാണ്‌. കാരണം ഒരേയൊരു ഷാറൂഖ്‌
മാത്രമേ ഉണ്ടാകൂ. '' ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കി.
ആളുകള്‍ നിറഞ്ഞ ഒരു മുറിയില്‍ പോലും ഷാറൂഖ്‌ വളരെ കരുതലോടെയാണ്‌ പെരുമാറുന്നത്‌. ആ സമയം
അദ്ദേഹം നിങ്ങളോട്‌ സംസാരിക്കുകയാണെങ്കില്‍ ആ മുറിയില്‍ നിങ്ങള്‍ മാത്രമേയുള്ളൂവെന്ന്‌ തോന്നിപ്പോകും.
ഷാറുഖിന്റെ സിനിമകള്‍ വളരെയധികം ഇഷ്‌ടമാണ്‌. ഷാറൂഖിന്റെ ദില്‍വാവേ ദുല്‍ഹനിയാ ലേ ജായേംഗി
സഹോദരിയുമൊത്‌ തിയേറ്ററില്‍ പോയി ഒന്നിലധികം തവണ കണ്ടിട്ടുണ്ട്‌. ആളുകളോട്‌ എങ്ങനെ ഇടപെടണം,
സ്‌ത്രീകളോട്‌ എങ്ങനെ പെരുമാറണം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഷാറൂഖ്‌ വലിയൊരു മാതൃകയാണെന്നും
ദുല്‍ഖര്‍ പറഞ്ഞു.
ദുല്‍ഖറിന്റെ മറുപടിയെ പ്രശംസിച്ച്‌ ബോളിവുഡ്‌ പ്രേക്ഷകര്‍ അടക്കമുള്ളവര്‍ രംഗത്ത്‌ വന്നു. മുതിര്‍ന്ന
താരങ്ങള്‍ക്ക്‌ അര്‍ഹിക്കുന്ന പരിഗണന നല്‍കുന്ന ദുല്‍ഖറിനെ പോലുള്ള താരങ്ങള്‍ ഇപ്പോള്‍ കുറവാണെന്നും ഇന്നത്തെ
താരങ്ങളില്‍ വിനയാന്വിതനായ താരമാണ്‌ ദുല്‍ഖര്‍ എന്നും ബോളിവുഡ്‌ പ്രേക്ഷകര്‍ കമന്റ്‌ ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക