Image

'അമ്പരപ്പിക്കുന്ന സാമ്പത്തിക തട്ടിപ്പ്' ആരോപിച്ചു ട്രംപ് കുടുംബത്തിനെതിരെ ന്യു യോർക്ക് എ ജി ഹർജി നൽകി 

Published on 22 September, 2022
'അമ്പരപ്പിക്കുന്ന സാമ്പത്തിക തട്ടിപ്പ്' ആരോപിച്ചു ട്രംപ് കുടുംബത്തിനെതിരെ ന്യു യോർക്ക് എ ജി ഹർജി നൽകി മുൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അദ്ദേഹത്തിന്റെ മക്കൾ എറിക്, ഇവാങ്ക, ഡൊണാൾഡ് ട്രംപ് ജൂനിയർ എന്നിവർക്കെതിരെ 'അമ്പരപ്പിക്കുന്ന സാമ്പത്തിക തട്ടിപ്പിന്' ന്യു യോർക്ക് അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസ് സിവിൽ സൂട്ട് ഫയൽ ചെയ്തു. ട്രംപ് ഓർഗനൈസേഷനും പ്രതിയായ കേസിൽ തട്ടിപ്പിലൂടെ നേടിയ $250 മില്യൻ തിരിച്ചു പിടിക്കാനാണ് ജെയിംസ് ആവശ്യപ്പെടുന്നത്. 

ട്രംപ് കുടുംബത്തിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നടന്ന തട്ടിപ്പിനു 220-പേജ് കുറ്റപത്രത്തിൽ ജെയിംസ് തെളിവുകൾ ഹാജരാക്കിയപ്പോൾ അതു വെറും രാഷ്ട്രീയ വേട്ടയാടൽ ആണെന്ന് ട്രംപ് പ്രതികരിച്ചു. 

ട്രംപിന്റെ വീടുകൾ, ഗോൾഫ് കോഴ്‌സുകൾ ഇവയുൾപ്പടെയുള്ള വസ്തുവകകളുടെ മൂല്യം വ്യാജമായി ഉയർത്തിക്കാട്ടി വായ്‌പകൾ എടുക്കാനും നികുതി തട്ടിപ്പു നടത്താനും ശ്രമിച്ചെന്ന് ഡെമോക്രാറ്റ് ആയ ജെയിംസ് ആരോപിക്കുന്നു. ന്യു യോർക്ക് സംസ്ഥാനത്തു അഞ്ചു വർഷത്തേക്കു വസ്തുവകകൾ വാങ്ങാൻ കഴിയാത്ത വിധം നിരോധനം ഏർപ്പെടുത്താൻ ഹർജിയിൽ ആവശ്യപ്പെടുന്നു. 

മാധ്യമ സമ്മേളനത്തിൽ ജെയിംസ് പറഞ്ഞു: "ഡൊണാൾഡ് തന്റെ ആസ്തികൾ നിരവധി ബില്യൺ ഡോളർ പെരുപ്പിച്ചു കാട്ടി വ്യവസ്ഥിതിയെ കബളിപ്പിച്ചു ധനികനാവാൻ ശ്രമിച്ചു. ഇല്ലാത്ത പണം ഉണ്ടെന്നു അവകാശപ്പെടുന്നത് കച്ചവട ഇടപാടിന്റെ കലയല്ല, കളവിന്റെ കലയാണ്."

മൂന്നു വർഷം തന്റെ ഓഫീസ് നടത്തിയ അന്വേഷണത്തിൽ ബിസിനസ് റെക്കോർഡുകളിൽ കൃത്രിമം, ഇൻഷുറൻസ് തട്ടിപ്പ്, വ്യാജ സാമ്പത്തിക കണക്കുകൾ, ബാങ്കുകളെ പറ്റിക്കൽ എന്നിങ്ങനെ നിരവധി ക്രിമിനൽ കുറ്റങ്ങൾ കണ്ടെത്തി. 

സിവിൽ അന്വേഷണം ആയിരുന്നതിനാൽ ജെയിംസിനു ക്രിമിനൽ കേസ് എടുക്കാൻ കഴിയില്ല. എന്നാൽ ഇന്റേണൽ റവന്യു സർവീസിനും ന്യു യോർക്ക് സതേൺ ഡിസ്‌ട്രിക്ടിലെ പ്രോസിക്യൂട്ടർമാർക്കും കേസ് അയക്കുന്നുണ്ട്. 

ട്രംപ് സമ്പാദിച്ചതിനേക്കാൾ നിരവധി ബില്യണുകൾ അധികം കാട്ടി നിർമിച്ച സാമ്പത്തിക രേഖകൾ കുഷ്മാൻ&വെയ്ക്ഫീൽഡ്, ഡൊയിച് ബാങ്ക്, മസാർസ് ഗ്രൂപ് തുടങ്ങിയ സ്ഥാപനങ്ങൾക്കു വായ്‌പയ്ക്കും ഇൻഷുറൻസ് ആവശ്യങ്ങൾക്കും നൽകി. അതിന്റെ പ്രയോജനങ്ങൾ അവർക്കു ലഭിക്കയും ചെയ്തു. 

ഓരോ സ്‌റ്റേറ്റ്മെന്റും ശരിയെന്നു ട്രംപ് അല്ലെങ്കിൽ കമ്പനിയുടെ ട്രസ്റ്റി സ്ഥിരീകരിച്ചിരുന്നു.   

വോൾ സ്ട്രീറ്റിലെ 40 പ്രോപ്പർട്ടിക്കു 2012ൽ ട്രംപ് $530 മില്യൺ മൂല്യം അവകാശപ്പെട്ടപ്പോൾ അതു വിലയിരുത്തിയ അപ്പ്രൈസർ നൽകിയത് $220 മില്യൺ ആണ്. ട്രംപ് ടവറിലെ പാർപ്പിടത്തിനു 11,000 ചതുരശ്ര അടിയിൽ താഴെ മാത്രം വിസ്തീർണമുള്ളപ്പോൾ ട്രംപ് അവകാശപ്പെട്ടത് 30,000 ചതുരശ്ര അടിയാണ്. ആ പെരുപ്പിക്കൽ കൊണ്ട് അതിന്റെ വില $327 മില്യൺ ആയി ഉയർന്നു. ആ വിലയ്ക്കു ന്യു യോർക്കിൽ ഒരിക്കലും ഒരു കെട്ടിടവും വിട്ടിട്ടില്ല. 

ട്രംപ് പാർക്ക് അവന്യുവിൽ 12 അപ്പാർട്മെന്റുകൾക്കു $50 മില്യനാണ് ട്രംപ് അവകാശപ്പെട്ടത്. പക്ഷെ അപ്പ്രൈസർ നിശ്ചയിച്ച മൂല്യം വെറും $750,000 ആണ്. 

ട്രംപിന്റെ നികുതി ബാധ്യത $3.5 മില്യണിലധികം കുറയ്ക്കാനുള്ള കൃത്രിമങ്ങൾ എറിക് ട്രംപ് നടത്തിയത് ജെയിംസ് വിവരിക്കുന്നുണ്ട്. അവർ പറയുന്നു: "ഞാൻ ചൂണ്ടിക്കാട്ടുന്ന ഉദാഹരണങ്ങൾ നടപടി ദൂഷ്യങ്ങളുടെ തൊലിപ്പുറമേ മാത്രമേ സ്പർശിച്ചിട്ടുള്ളൂ." 

ന്യു യോർക്കിലെ ഏതെങ്കിലും കമ്പനിയിൽ ട്രംപ്, ഇവാങ്ക, എറിക് എന്നിവർ ഡയറക്ടർമാർ  ആവുന്നത് സ്ഥിരമായി നിരോധിക്കണമെന്നും ജെയിംസ് ആവശ്യപ്പെട്ടു. ട്രംപ് ഓർഗനൈസേഷൻ സി എഫ് ഓ: അല്ലൻ വീസീൽബെർഗ്, കൺട്രോളർ ജെഫ്രി മക്കോണി എന്നിവരെയും നിരോധിക്കണം. 

ഈ നിയന്ത്രണങ്ങളെല്ലാം ആദ്യം ഒരു ജഡ്ജ് അംഗീകരിക്കേണ്ടതുണ്ട്. 


New York AG sues Trump and family for alleged financial fraud 

 

 

 

'അമ്പരപ്പിക്കുന്ന സാമ്പത്തിക തട്ടിപ്പ്' ആരോപിച്ചു ട്രംപ് കുടുംബത്തിനെതിരെ ന്യു യോർക്ക് എ ജി ഹർജി നൽകി 
Join WhatsApp News
Mary Chacko 2022-09-22 15:21:19
What The NYS AG submitted is black and white! Pure white collar corruption! Our system mostly address minor things that happen from ordinary people. Addressing high level corruption and fraud is not ‘witch hunt’.
John Kunthara 2022-09-22 17:50:10
This is so ridiculous who is the victim in this case? No bank will give a loan based on a property evaluation by an owner. The loan taken out by the Trump organization was all paid off years back. Banks had no complaint or there is no case against Trump on defaulted loans. This stupid AG got some personal vendetta towards the Trump family that is all.
CID Moosa 2022-09-22 18:20:56
തട്ടിപ്പാണെന്ന് ആ ന്യുയോർക്കിലുള്ള ബ്ലൂംബർഗിനെപ്പോലുള്ളവർ പറഞ്ഞതാണ് . പക്ഷെ ആര് കേൾക്കാനാണ് . വലിയ ബുദ്ധിജീവികൾ എന്ന് പറഞ്ഞു നടക്കുന്നവരും ഉടായിപ്പ് ബിസിനസ്കാരും, (റിയൽ എസ്റ്റേറ്റ് ചെയ്യുന്ന മലയാളികൾ വിചാരിച്ചു അവരെല്ലാം ഉടനെ അമേരിക്കൻ പ്രസിഡണ്ടാകുമെന്ന് ) പിന്നെ ദൈവത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുന്നവൻമാരും എല്ലാം ഇവൻ തെരെഞ്ഞടുക്കപ്പെട്ടവനാണ്, ഇവനാണ് അവരെല്ലാം നോക്കി പാർത്തിരുന്നവർ ഉടനെ സ്വർഗ്ഗത്തിലേക്ക് വലിച്ചു കേറ്റികൊണ്ടുപോകും എന്നൊക്കെ പറഞ്ഞു നാടിളക്കി നടന്നത്. ഹ്യൂസ്റ്റൺ, ഡാലസ് ഇവിടെനിന്നുള്ള ചില വിവര ദോഷികൾ സ്ഥിരം ഈ കോൺമാനെ കുറിച്ച് എഴുതുമായിരുന്നു . അതിൽ ഒരുത്തൻ ഈയിടെ , മലയാള മനോരമ, മാതൃഭൂമി, ഇന്ത്യൻ എക്സ്പ്രസ്സ് , ടൈംസ് തുടങ്ങിയ സ്ഥാപനങ്ങൾ സന്ദർശിക്കുകയും അവിടുത്തെ ചീഫ് എഡിറ്ററുമായി ഫേക്ക് ന്യൂസ് എങ്ങനെ പ്രൊമോട്ട് ചെയ്യാം എന്ന് ചർച്ച നടത്തുകയും ചെയ്യുത് . ഉടനെ തന്നെ ഫോക്സ് ന്യുസിലെ ഉടായിപ്പ് ടക്കർ കാഴ്സണുമായും ചർച്ച നടത്തുന്നതായിരിക്കും. ഒരുത്തൻ ഉണ്ടായിരുന്നു ബൂബി. അവൻ വാൾസ്ട്രീറ്റ് ജേർണൽ മടക്കി സ്ഥലം വിട്ടോ അതോ . അതോ മെന്റൽ ഹോസ്പിറ്റിലാണോ . എന്റെ പ്രിയ്യപ്പെട്ട മലയാളികളെ , അൽപ്പം കാശ് കയ്യിൽ വരുന്നു എന്ന് വച്ച് ബുദ്ധി ഉദിക്കണം എന്നില്ല . അതിന് വായിക്കണം . പഠിക്കണം ചിന്തിക്കണം . ഒരുത്തൻ ഉണ്ടായിരുന്നു ഡോക്ടർ ടൈറ്റിൽ വച്ച് ഈ ഉഡായിപ്പിനെ പൊക്കി എഴുതുന്നവർ . ഇവനൊന്നും പറ്റിയ തെറ്റ് സമ്മതിക്കാനുള്ള തന്റേടം ഇല്ലാത്ത ട്രംപിനു ഇപ്പഴും വാലുണ്ടെന്നും പറഞ്ഞു നടക്കുകയാണ് . ഒരു കാര്യം പറഞ്ഞേക്കാം . വ്യാജ ഡോക്ട്രേട്ടും , ഡിഗ്രിയും ഒക്കെ വച്ച് അധികം ആരേം പറ്റിക്കാം എന്ന് വിചാരിക്കേണ്ട . എല്ലാത്തിനേം DOJ പൊക്കും . വ്യാജന്മാർ ഇതിനകത്ത് ഇനി എഴുതാതിരിക്കുന്നതാണ് നല്ലത് . Nobody is above the law.
Tom Abraham 2022-09-22 19:35:02
Auto dealers do large scale fraud, service on false diagnosis, where thousands of middle class customers during these pandemic struggles, get cheated. Why this same attorney General don’t even investigate attorneys themselves for all fraudulent claims , auto injury claims in millions of dollars !!
Jack Daniel 2022-09-22 20:21:11
ആ തല പോയി കഴുക് . ഞങ്ങൾ ഈ പ്രതികരണ കോളം തുറക്കുമ്പോഴേ നാറ്റം അടിക്കുന്നു. ഇയാൾ ഈ ഡോക്യൂമെന്റസ് റഷ്യക്ക് വിൽക്കാൻ എടുത്താണെന്നാണ് ഇപ്പോൾ സംശയം . അപ്പീൽ കോർട്ട് DOJ അന്വേക്ഷണം നടത്താൻ അനുവാദം കൊടുത്തു. മൂന്നുപേരുടെ പാനലിൽ രണ്ടുപേര് ട്രംപ് ആപോയിൻറ്റീസാണ് . സ്പെഷ്യൽ മാസ്റ്ററും വിശ്വസിക്കുന്നില്ല . എത്രയും വേഗം ജയിലിൽ അടച്ചാൽ അത്രയും നല്ലത് .
Trump is sick 2022-09-22 21:23:10
Republican senators are breaking from Donald Trump after his widely-panned claim he could declassify documents just "by thinking about it." On Wednesday evening, Trump told Fox News personality Sean Hannity that the documents the FBI seized from Mar-a-Lago had been declassified.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക