Image

ഓണം ഇമ്പമുള്ള ഓര്‍മയാക്കി മാറ്റി വീണ്ടും വേള്‍ഡ് മലയാളി കൗണ്‍സില്‍.

ജീമോന്‍ റാന്നി Published on 22 September, 2022
ഓണം ഇമ്പമുള്ള ഓര്‍മയാക്കി മാറ്റി വീണ്ടും വേള്‍ഡ് മലയാളി കൗണ്‍സില്‍.

ഹൂസ്റ്റണ്‍:  വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രാെവിന്‍സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം 'ഓണനിലാവ് ' പുത്തന്‍ അനുഭവമായി. ആര്‍പ്പുവിളിച്ചും പാട്ടു പാടിയും സദ്യ കഴിച്ചുമൊക്കെ മലയാളി സമൂഹം ഒരിക്കല്‍ കൂടി ഒത്തുചേര്‍ന്നു.

സ്റ്റാഫോര്‍ഡിലെ കേരള ഹൗസില്‍ നടന്ന പരിപാടി പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. സെപ്തംബര്‍ 18 ന് ഞായറാഴ്ച വൈകുന്നേരം 5.30 യ്ക്ക് ആരംഭിച്ച പരിപാടികളില്‍ സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു, ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി കോര്‍ട്ട് ജഡ്ജ് ജൂലി മാത്യു, ഇന്ത്യയുടെ സിംഗിംഗ് പ്രീസ്റ്റ് (പാടും പാതിരി) എന്നറിയപ്പെടുന്ന ഫാദര്‍ ഡോ. പോള്‍ പൂവത്തിങ്കല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ്
വിശിഷ്ടാതിഥികളെ വേദിയിലീക്ക് ആനയിച്ചത് ,  

ഹൂസ്റ്റണിലെ ആസ്ഥാന മാവേലി തമ്പുരാന്‍ എന്നറിയപ്പെടുന്ന റെനി കവലയില്‍ നേതൃത്വം നല്‍കിയ 'മാവേലി എഴുന്നള്ളത്ത്'  പങ്കെടുത്തവരില്‍ ആവേശമുണര്‍ത്തി.   'റിവര്‍ സ്റ്റോണ്‍ ബാന്‍ഡിന്റെ' ചെണ്ടമേളം, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഓണാഘോഷത്തിന് മാറ്റുകൂട്ടി.

പ്രൊവിന്‍സ് പ്രസിസന്റ് ബാബു ചാക്കോ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ട്രഷറര്‍ ജെയിംസ് കൂടല്‍ ഓണ സന്ദേശം നല്‍കി.

ചടങ്ങില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ് ) പ്രസിഡന്റ് അനില്‍ ആറന്മുള, വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്‍ തോമസ് മൊട്ടക്കല്‍, പ്രൊവിന്‍സ് വൈസ് ചെയര്‍മാനും സാമൂഹിക പ്രവര്‍ത്തകയുമായ പൊന്നുപിള്ള എന്നിവരെ പൊന്നാടയണിച്ച് ആദരിച്ചു. അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജേക്കബ് കുടശ്ശനാട്, സൈമണ്‍ വളാച്ചേരി, അഡ്വ.സുരേന്ദ്രന്‍ പാട്ടേല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

നിരവധി കലാപരിപാടികളും ഓണപ്പാട്ടുകളും ഓണനിലാവിനെ ഉജ്ജ്വലമാക്കി. പോള്‍ പൂവത്തിങ്കലച്ചന്‍ പാടിയ ഓണപ്പാട്ടുകള്‍ പരിപാടികള്‍ക്ക് കൂടുതല്‍ മികവ് നല്‍കി. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരായ തോമസ് ചെറുകര, എബ്രഹാം തോമസ്, വാവച്ചന്‍ മത്തായി, മാധ്യമ പ്രവര്‍ത്തകരായ എ.സി.ജോര്‍ജ്,
ബ്ലെസ്സണ്‍ ഹൂസ്റ്റണ്‍, ജീമോന്‍ റാന്നി തുടങ്ങിയവരും ഓണനിലാവില്‍ പങ്കെടുത്തു.  

പ്രൊവിന്‍സ് ഭാരവാഹികളായ ജെയിംസ് വരിക്കാട്, ബാബു മാത്യു, സുകു ഫിലിപ്പ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സെക്രട്ടറി തോമസ് സ്റ്റീഫന്‍ (റോയ് വെട്ടുകുഴി) സ്വാഗതവും ഫാന്‍സി മോള്‍ കൃതജ്ഞതയും പറഞ്ഞു. ലക്ഷ്മി പീറ്റര്‍, റെയ്‌ന റോക്ക്‌സ് എന്നിവര്‍ അവതാരകരായി പരിപാടികള്‍ ഏകോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക