Image

'കാര്‍ത്തികേയ 2' നാളെ തിയേറ്ററുകളില്‍

Published on 22 September, 2022
'കാര്‍ത്തികേയ 2' നാളെ തിയേറ്ററുകളില്‍

അനുപം ഖേര്‍, നിഖില്‍ സിദ്ധാര്‍ഥ്, അനുപമ പരമേശ്വരന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നിഖില്‍ - ചന്ദു മൊണ്ടേട്ടി സംവിധാനം ചെയ്ത 'കാര്‍ത്തികേയ 2' തെലുങ്കിലെ ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളിലൊന്നാണ്.

ബോളിവുഡിലും വിദേശത്തും വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തിലും സെപ്റ്റംബര്‍ 23-ന് ചിത്രം റിലീസിനെത്തുകയാണ്.

നിഖില്‍ സിദ്ധാര്‍ഥ് കാര്‍ത്തികേയ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുമ്ബോള്‍ മുഗ്ദാ എന്ന കഥാപാത്രമായി എത്തുന്നത് അനുപമയാണ്. ശ്രീനിവാസ റെഡ്ഡി, പ്രവീണ്‍, ആദിത്യ മീനന്‍, തുളസി, സത്യ, വിവ ഹര്‍ഷ, വെങ്കട്ട് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

കാലഭൈരവ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് കാര്‍ത്തിക് ഘട്ടമനേനി ആണ്. പീപ്പിള്‍സ് മീഡിയ ഫാക്ടറിയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട് ബാനറുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. 115 കോടിയിലധികം രൂപയാണ് ചിത്രം ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക