Image

വിൻസിന്റെ  വിസ്മയക്കാഴ്ച്ചകൾ (നിരൂപണം:സുധീർ പണിക്കവീട്ടിൽ)

Published on 23 September, 2022
വിൻസിന്റെ  വിസ്മയക്കാഴ്ച്ചകൾ (നിരൂപണം:സുധീർ പണിക്കവീട്ടിൽ)

പ്രശസ്ത നോവലിസ്റ്റും, ചെറുകഥാകൃത്തുമായ അമേരിക്കൻ മലയാളി എഴുത്തുകാരൻ ശ്രീ ജോൺ മാത്യുവിന്റെ "അപ്പപ്പ യു" എന്ന നോവൽ കുട്ടികളുടെ സാഹിത്യം എന്ന വിഭാഗത്തിൽപ്പെടുന്നു. അമേരിക്കൻ മലയാളിയുടെ മൂന്നാം തലമുറക്കാരൻ രണ്ടു ഭാഷകളിലെ വാക്കുകൾ ചേർത്ത് (creole) സംസാരിക്കുന്നത് സൂചിപ്പിക്കുവാനായിരിക്കും  ഇങ്ങനെ ഒരു പേര് നൽകിയിരിക്കുന്നത്. “അപ്പപ്പ യൂണിവേഴ്‌സിറ്റി”എന്നതിന്റെ ചുരുക്കമാണത്.  ഗ്രാന്റപ്പാ യു എന്നല്ല അപ്പാപ്പ യു എന്നാണു. തലമുറകൾ പിന്നിടുമ്പോഴും മാതൃഭാഷക്ക് മേൽക്കോയ്മ ഉണ്ടായിരിക്കുമെന്നു ഇതു  നമ്മെ നമ്മെ ചിന്തിപ്പിക്കാം. 
യൗവ്വനാരംഭത്തിൽ കുട്ടികൾക്ക് എല്ലാറ്റിനോടും അത്യാകർഷകമായ ജിജ്ഞാസയുണ്ടാകുക സാധാരണയാണ്. ഈ പുസ്തകത്തിലെ നായകൻ അമേരിക്കയിൽ നിന്നും കേരളത്തിലേക്ക് അവന്റെ അപ്പാപ്പയുടെ കൂടെ അവധി ആഘോഷിക്കാൻ വരുന്നയാളാണ്. പക്ഷെ അവൻ സഹപാഠികളോട് പറയുന്നത് അവന്റെ അപ്പപ്പയുടെ സർവകലാശാലയിൽ പഠിക്കാൻ പോകുകയാണെന്നാണ്. അയാളെ സംബന്ധിച്ചേടത്തോളം ഒരു പുതിയ ലോകത്ത് എത്തിച്ചേർന്ന പ്രതീതിയാണ്.. അമേരിക്കയിൽ നിന്നും കൊച്ചുമകൻ മുത്തച്ഛനെ കാണാൻ വന്നപ്പോൾ നാട്ടിൽ കണ്ട കാഴ്ചകളുടെ വിവരണം അല്ലെങ്കിൽ അവന്റെ അനുഭവങ്ങൾ എന്ന് ഈ നോവലിലെ ഉള്ളടക്കത്തെ സംഗ്രഹിക്കുന്നത് തെറ്റായിരിക്കും.  കാരണം കൗമാരം കഴിഞ്ഞു യൗവ്വനാരംഭത്തിലേക്ക് പ്രവേശിക്കുന്ന മൂന്നാം തലമുറക്കാരനായ വിൻസിനു  നാട്ടിലെ ഓരോ സംഭവങ്ങളുടെയും ചുരുളുകൾ അഴിയുമ്പോൾ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങളുടെ നേർചിത്രം ഒരു പ്രവാസികൂടിയായ ഗ്രന്ഥാകാരൻ   വിദഗ്ദ്ധമായി ഇതിൽ വിവരിക്കുന്നു. വാസ്തവത്തിൽ വിൻസിനെ  അത്ഭുതപരതന്ത്രനാക്കുന്ന, വിശ്വസിക്കാൻ പ്രയാസമുണ്ടാക്കുന്ന ഓരോ സംഭവങ്ങളും എഴുത്തുകാരൻ ഭാവന ചെയ്യുന്നതല്ല മറിച്ച് പരിസരങ്ങളിൽ നിന്നും കണ്ടെത്തി പറയുന്നതാണ്.അതാണ് ഈ നോവലിന്റെ പ്രത്യേകത. 
അമേരിക്കയിൽ വളരുന്ന കുട്ടി എന്ന നിലക്ക് നാട്ടിലെ വിചിത്ര കാഴ്ചകളും, അന്ധവിശ്വാസങ്ങളും  ആചാരങ്ങളും അവനെ അത്ഭുതപ്പെടുത്തുന്നുണ്ടെങ്കിലും അവൻ അതെല്ലാം ആസ്വദിക്കുന്നതായി കാണാം. അതേസമയം അവനു അതു  പൂർണ്ണമായി മനസ്സിലാക്കാൻ കഴിയുന്നില്ല. എല്ലാ പ്രവാസി കുട്ടികളുടെയും അനുഭവം അങ്ങനെ തന്നെ. പ്രവാസികളായവരുടെ രണ്ടു തലമുറകളുടെ സാംസ്കാരിക മൂല്യങ്ങളിലെ പൊരുത്തക്കേടുകൾ (cultural dissonance) പരിഹരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു വിഷയമായി നിലനിൽക്കുമ്പോൾ തന്നെ ചിലരെല്ലാം വിഷമത്തോടെയെങ്കിലും ഇണങ്ങി പോകുന്നുണ്ട്. അതിനു അവരെ സഹായിക്കുന്നത് സാഹചര്യങ്ങൾക്കൊപ്പം പെരുമാറ്റങ്ങൾ മാറ്റാനുള്ള അവരുടെ കഴിവാണ്. അതിനെ അറിവുകൊണ്ടു നേടുന്ന വഴക്കം (cognitive flexibility) എന്ന് പറയും. രണ്ടാം തലമുറതൊട്ട് കുട്ടികൾ ഇങ്ങനെ മാറ്റങ്ങളോട് യോജിക്കാറുണ്ട്.
കുടുംബപരമായ വിശ്വാസങ്ങൾ, സ്നേഹം, ബന്ധങ്ങൾ, ആചാരങ്ങൾ, സുരക്ഷിതത്വം തുടങ്ങിയവായൊന്നും തലമുറകളിൽ നിന്നും തലമുറകളിലേക്ക് അതെ തോതിൽ മാറ്റപ്പെടുന്നില്ല.  ഇതെല്ലാം ചോദ്യങ്ങൾ ചെയ്യപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്നത് സാധാരണമാണ്. അതുകൊണ്ടാണ് തലമുറകളുടെ വിടവുകൾ പ്രത്യക്ഷപ്പെടുന്നത്. വിസ്മയകാഴ്ചകളിൽ അതിശയം പൂണ്ടു നിൽക്കുമ്പോൾ വിൻസിനും അതിന്റെ ഒരു ഭാഗമാണെന്ന വിചാരം  ഉണ്ടാകുന്നു. ഉടനെ വിവരങ്ങൾ അമേരിക്കയിലുള്ള കൂട്ടുകാർക്ക് എഴുതി അറിയിക്കുന്നു.  നാട്ടിൻപുറത്തെ ലോകം വലുതാകുന്നുവെന്നു അവനു അനുഭവപ്പെടുന്നു. അപ്പാപ്പയുടെ ലോകം തന്റെ കലാശാല. അവിടത്തെ ഫുട്ബാൾ ടീമിന്റെ ലോഗോയായി അവൻ നൽകുന്ന പേര് "റെഡ് ആന്റ്‌സ്". പൊരുതി മരിക്കുന്ന, കടിച്ചു ചാകുന്ന നീറുകൾ. പിന്നീട്  ഈ പേര് മൊത്തം കലാശാലക്ക് അവൻ നൽകി. “അപ്പാപ്പ യു” എന്ന പേരിനു താഴെ "ഹോം ഓഫ് ദി ബൈറ്റിങ് നീറ് " ഇവിടെയും മാതൃഭാഷയിൽ നിന്നും ഒരു വാക്കെങ്കിലും വിദേശഭാഷയുടെ കൂടെ തനിയെ വന്നുചേരുന്നു.
ജിജ്ഞാസ അല്ലെങ്കിൽ കൗതുകം കുട്ടികളെ കുഴപ്പത്തിൽ കൊണ്ട് ചാടിക്കാറുണ്ട്. അതുകൊണ്ട് പലപ്പോഴും മുതിർന്നവർ അവരുടെ ചോദ്യങ്ങൾക്ക് ഭയം ഉളവാക്കുന്നവിധം ഉത്തരങ്ങൾ നൽകി പിന്തിരിപ്പിക്കുന്നു. ഈ നോവലിലെ വിൻസിൻ എന്ന കഥാപാത്രത്തിനു  അമേരിക്കയിലെ വേനൽക്കാലക്ളാസുകളിൽ ഹാജരാകാൻ മടിയുള്ളതുകൊണ്ട് അവധിക്കാലം അപ്പാപ്പനുമായി ചിലവഴിക്കാമെന്നു കരുതി നാട്ടിലേക്ക് വന്നതാണ്. അവിടെ അവനെ സ്വീകരിക്കാൻ എത്തുന്ന ഒരാൾ അവന്റെ അപ്പാപ്പയുടെ ഡ്രൈവർ ബാലൻ.  അയാളാണ് വിൻസിന്റെ സംശയങ്ങൾക്ക് മറുപടി നൽകുന്നത്. പക്ഷെ ആ മറുപടികൾ അവനെ തൃപ്തി പെടുത്തുന്നില്ല. അവൻ അതെല്ലാം ഉടനെ അവന്റെ അമേരിക്കയിലുള്ള കൂട്ടുകാർക്ക് അയക്കുന്നു. അതിനു അവർ മറുപടി അയക്കുമ്പോൾ അവന്റെ ജിജ്ഞാസ കൂടുന്നുണ്ട്. അമേരിക്കയിൽ അവന്റെ രണ്ടു കൂട്ടുകാർക്ക് ഫിലിനും പാവയും അവർക്കായി അവൻ അയക്കുന്ന സന്ദേശങ്ങൾ കേരളത്തിൽ വേരുകളുള്ള ഒരു മൂന്നാം തലമുറക്കാരന്റെ നിഗമനങ്ങളാണ്. ബാലൻ വിൻസിനെ  അപ്പാപ്പയുടെ മുന്നിൽ കൊണ്ട് ചെന്നപ്പോൾ അദ്ദേഹം തൈലം തേച്ചു കുളിക്കാനുള്ള ഒരുക്കത്തിലാണ്. അവിടെ മുത്തച്ഛനുപയോഗിക്കാൻ ഉണക്കാനിട്ടിരിക്കുന്ന കുറുന്തോട്ടിയും, ഞെരിഞ്ഞിലും ആടലോടവും അവന്റെ കണ്ണിൽ "വീഡ് "( കഞ്ചാവ്) ആണ്.
ഈ വിൻസിൻ എന്ന കഥാപാത്രം ക്ഷുഭിതയൗവനത്തിന്റെ ഉദാഹരണമാണ്‌. അയാൾ എല്ലാറ്റിനെയും എതിർക്കുന്നത് നമുക്ക് മനസ്സിലാക്കാം.  അധ്യാപകരെ, ശകാരിക്കുന്ന മുതിർന്നവരെ ശത്രുവായി കാണുന്നുണ്ട് ഇയാൾ. കൂടാതെ  വളരെ താഥ്വികമായി പല അഭിപ്രായങ്ങളും പ്രകടിപ്പിക്കുന്നുണ്ട്. "പഠിക്കുന്നത്കൊണ്ട് ധനം ഉണ്ടാകുന്നു. ധനം ഒരു ദിവസം നഷ്ടപ്പെടുന്നു. ഇങ്ങനെ ചിന്താശേഷിയുള്ള ഒരു കുട്ടിയായതുകൊണ്ടാണ് അവന്റെ അപ്പാപ്പയുടെ കലാശാല വിദ്യാഭ്യാസം അവനു അപൂർവമായ വിഷയങ്ങളുടെ കലവറ തുറന്നുകൊടുക്കുന്നത്.
അമേരിക്കയിൽ ജീവിച്ച് പരിചയിച്ച അനുഭവങ്ങൾ വിൻസിൻ  നാട്ടിലെ ഓരോ സംഭവങ്ങളുമായി കൂട്ടിയിണക്കുന്നുണ്ട്. അപ്പാപ്പയുടെ നാട്ടിലെ വന്യത, അപൂർവത, വൈചിത്ര്യത ഇതെല്ലാം രേഖപ്പടുത്തുന്നതിലൂടെ ഈ പുസ്തകം വായിക്കുന്ന കൗമാരക്കാരായാലും മുതിർന്നവരായാലും അവരിൽ ഒരു വ്യത്യസ്ത വായനാനുഭവം നൽകാൻ പ്രസ്തുത വിവരങ്ങൾക്ക് കഴിയുന്നുണ്ട്. അമേരിക്കയിലെ സ്ഥലങ്ങളും വിവരങ്ങളും അപരിചിതമാണെങ്കിൽ കൂടി അതു  നാട്ടിലെ കാഴ്ചകളും, വിവരങ്ങളുമായി ബന്ധപ്പെടുത്തി  എഴുതിയിരിക്കുന്നത്കൊണ്ട് കൂടുതൽ ആസ്വാദകരമാകുന്നു. ഉദാഹരണം വീടിന്റെ രണ്ടാം നിലയിലേക്ക് കയറുമ്പോൾ അത്ചഫാലിയ ( Atchafalaya Swamp= അമേരിക്കയിലെ ഏറ്റവും വലിയ നദി ചതുപ്പ്") തടാകതീരങ്ങളിലെ വലിയ തോട്ടങ്ങളിൽ പണിതുയർത്തിയ വീടുകൾ (Plantation Houses) അയാൾ ഓർക്കുന്നു. അമേരിക്കയിൽ വളരുന്ന കുട്ടികൾക്ക് അത്തരം താരതമ്യങ്ങൾ സഹായകമാകുന്നു
അദ്ധ്യായം ഏഴുമുതൽ വിൻസിൻ അപ്പാപ്പയുടെ ലോകം തനിയെ നടന്നു കാണാൻ തീരുമാനിക്കുന്നുണ്ട്. അപ്പപ്പ  അധികം സംസാരിക്കുന്നില്ല. അവന്റെ ഡാഡിയെയും മമ്മിയെയുംക്കുറിച്ചു പോലും ചോദിക്കുന്നില്ല. തന്റെ സുഖസൗകര്യങ്ങളെപ്പറ്റിയും അന്വേഷിക്കുന്നില്ല. എല്ലാം ഡ്രൈവർ ബാലനെ ഏല്പിച്ചിരിക്കയാണെന്നു വിൻസിൻ  തിരിച്ചറിയുന്നു. അവൻ കരുതിയത് അപ്പാപ്പ അവനെയും കൊണ്ട് നാടുകാണാൻ കൂടെ നടക്കുമെന്നാണ്.  കുടുംബബന്ധങ്ങളെപ്പറ്റി അറിയാൻ വിൻസിൻ ശ്രമിക്കുന്നെങ്കിലും അതു പൂർണ്ണമായി കാണാൻ അവനു കഴിയുന്നില്ല. എല്ലാറ്റിലും കുടുംബാംഗങ്ങൾ തമ്മിൽ ഒരു അകൽച്ച (alienation) അവനു ബോധ്യമാകുന്നു.  വീട്ടിൽ കണ്ടുമുട്ടുന്ന അവന്റെ ചേച്ചിയാണെന്നു മമ്മി പറഞ്ഞ പെൺകുട്ടിയെയും അമേരിക്കയിലെ കൂട്ടുകാരിയേയും അവൻ താരതമ്യം ചെയ്യുന്നുണ്ട്. വീട്ടിലുള്ള രേണുവിന്റെ മുഖം ചായം തേയ്ക്കാത്തതാണെന്നു അവൻ മനസ്സിലാക്കുന്നുമുണ്ട്. എന്നാൽ വിൻസിനെ അതിശയിപ്പിച്ചുകൊണ്ട് കാലിഫോർണിയയിൽ നിന്നും എത്തിയ സോജൻ അവളുടെ ഭർത്താവാകുന്നു. അമേരിക്കയിലെപോലെ ഡെയ്റ്റിങ് ഒന്നുമില്ലാതെ പരസ്പരം ഇഷ്ടപ്പെട്ടു ദ്രുതഗതിയിൽ കല്യാണം. നാട്ടിലെ തൊഴിലാളിപെണ്ണുങ്ങൾ ജോലി കഴിഞ്ഞുപോകുമ്പോൾ ഒളികണ്ണാൽ അവനെ നോക്കുന്നത് അവൻ ആലോചിക്കുന്നുണ്ട്.  നാട്ടിലെ പഴംപൊരിയും, പൊതിച്ചോറും, ആനകളും, കൗതുകം നൽകുമ്പോൾ സ്വന്തം വീട്ടിൽ അന്യനെ പോലെ കഴിയുന്ന വൈചിത്ര്യവും അവനെ ചിന്തിപ്പിക്കുന്നു.
മുറ്റത്തെ പേരമരത്തിൽ ചേക്കേറുന്ന വവ്വാലുകൾ ദുഷ്ടാത്മാക്കളാണെന്ന വിശ്വാസം. അപ്പാപ്പയുടെ എഴുപതാം പിറന്നാളിന് വികാരിയച്ചൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ തലയിൽ പല്ലി വീഴുന്നു. അശുഭലക്ഷണം. അപ്പ മരിക്കാൻ സാധ്യതയുണ്ടെന്നു വിശ്വാസത്തിൽ വിൻസിന്റെ അച്ഛനെ അമേരിക്കയിൽ നിന്നും വരുത്തുന്നു. ഇതിന്റെ ലക്ഷണങ്ങൾ വ്യാഖ്യാനിക്കാൻ ഒരു പ്രൊഫെസ്സർ മുത്തു വരുന്നത് വിൻസിനു ഏറെ കൗതുകം നൽകുന്നുണ്ട്. അമേരിക്കയിലെ ഒരു പ്രൊഫസറുടെ വേഷവിധാനങ്ങൾ കണ്ടിട്ടുള്ള വിൻസിൻ മുഷിഞ്ഞ മുണ്ടും, തോളിൽ ഒരു തോർത്തും, വായ നിറയെ ചുവന്ന മുറുക്കാൻ രസവും കയ്യിൽ ഒരു സഞ്ചിയുമായി വരുന്ന മുത്തുവിനെ സ്വീകരിക്കാൻ ബുദ്ധിമുട്ടുന്നു. ഗൗളിയുടെ പതനം ഏതുഭാഗത്തു എന്നു തുടങ്ങി കുറെ ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളിൽ നിന്നും മുത്തു കണ്ടെത്തുന്ന നിഗമനങ്ങളും വിൻസിനു ഇഷ്ടംപോലെ നേരമ്പോക്ക് നൽകുന്നു. ഈ വിവരങ്ങൾ അമേരിക്കയിലെ കൂട്ടുകാർക്കു എഴുതി അയക്കുമ്പോൾ അവർ "അസാധാരണം" എന്ന് പ്രത്യുത്തരം നൽകുന്നു. 
ഗൗളിയുടെ കാര്യങ്ങൾ നോക്കാൻ വന്നവർ വീട്ടിൽ സർപ്പശാപം കാണുന്നു. വിൻസിനെ അത്ഭുതപ്പെടുത്തിയത് അപ്പാപ്പക്ക് മരണമുണ്ടാകാമെന്നു പ്രവചിച്ച ഗൗളിയെ ഒരു കോഴി വിഴുങ്ങിയതാണ്. പിന്നെയറിയുന്നത് ടെലഫോൺ കണ്ടുപിടിക്കുന്നതിനുമുമ്പ് വീട്ടിലെ കാക്കയാണ് വിരുന്നുകാർ വരുന്ന വിവരം അറിയിച്ചിരുന്നതെന്നാണു. വിൻസിൻ അത്ഭുതങ്ങളുടെ ലോകത്ത് വിസ്മയാധീനനായി നിൽക്കുമ്പോൾ അവധിക്ക് വന്ന അവന്റെ പപ്പക്ക് അപ്പൻ മരിച്ചാൽ കുടുംബസ്വത്ത് വീട്ടിലുള്ളവർ അടിച്ചുമാറ്റുമോ എന്ന ഭയമാണ്. സ്വന്തം വീട്ടിൽ അന്യനെപ്പോലെ അവന്റെ പപ്പയും  കഴിയുന്നതായി വിന്സിനു തോന്നുന്നു. ആ തോന്നൽ ശരിയാക്കി കൊണ്ട് അവനു തിരിച്ചുപോകാൻ സമയം അടുത്തപ്പോൾ ഒരു വിവരം അറിയുന്നു. വീട്ടിലുള്ള കുട്ടപ്പനങ്കിൾ അപ്പാപ്പയുടെ അവിഹിതബന്ധത്തിൽ ഉണ്ടായ മകനാണ്. രേണു കുട്ടപ്പനങ്കിളിന്റെ മകളാണ്. മാത്രമല്ല പപ്പാ വരുന്നുവെന്നറിഞ്ഞാൽ കുട്ടപ്പനങ്കിൾ വീട്ടിൽ നിന്നും പോകും. കുടുംബചരിത്രം അവന്റെ മുന്നിൽ ഓരോ രംഗങ്ങളായി നിവരുന്നു. അപ്പപ്പ യു എന്ന് അവൻ പേരിട്ട സർവകലാശാല പ്രൊഫസ്സർമാരില്ലാതെ തന്നെ അവനെ എല്ലാ വിഷയങ്ങളും പഠിപ്പിച്ചു.
മൂന്നാം തലമുറയിലെ കുട്ടികളിലേക്ക് എത്തിച്ചേരാൻ ഈ പുസ്തകത്തിന് ഇംഗളീഷ് പരിഭാഷ ഉടനെ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.  കേരളത്തിലെ ഒരു സാധാരണകുടുംബത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയിൽ കേരളത്തിലെ വിശ്വാസങ്ങളും ആചാരങ്ങളും, പ്രകൃതിപോലും കഥാപാത്രങ്ങളാകുന്നു.  അതുകൊണ്ട് ഈ പുസ്തകം എല്ലാവർക്കും  പ്രത്യേകിച്ച് പുതിയ തലമുറക്ക് വളരെ ആസ്വാദ്യകരവും അറിവ് നല്കുന്നതുമായിരിക്കുമെന്നതിൽ സംശയമില്ല. 
ശ്രീ ജോൺ മാത്യുവിന് എല്ലാ ഭാവുകങ്ങളും നേരുന്നു. 

ശുഭം

John Mathew's book review

2nd Jesus 2022-09-24 12:51:01
2nd Jesus is here - trump shared a post on his Truth Social account on Friday, declaring him as "second" only to Jesus. The post by Truth Social user @austinnegrete said: "Jesus is the Greatest. President @realDonaldTrump is the second greatest." It accompanied an image of a painting of Jesus by artist Dan Wilson. Trump "ReTruthed," or reposted, the Jesus comparison to his 4.1 million Truth Social followers. It isn't the first time that the former president's supporters have compared him to Jesus. In 2019, Georgia Rep. Barry Loudermilk claimed Jesus was treated more fairly before his crucifixion than Trump was treated throughout his first impeachment. "When Jesus was falsely accused of treason, Pontius Pilate gave Jesus the opportunity to face his accusers," said Loudermilk during a debate on the House floor, per TIME magazine. "During that sham trial, Pontius Pilate afforded more rights to Jesus than the Democrats have afforded this President in this process." In the same year, The Washington Post reported that white, conservative evangelicals who approved of Trump's performance as president promoted the idea that he was heaven-sent. trumplicans are collecting funds to build trump churches
Ninan Mathullah 2022-09-24 12:13:01
Reading from the review by Mr. Sudhir, it sounds very interesting. I met Mr. John Mathew at the Kerala Writer's Forum Onam celebrations last week, and he didn't announce the publishing of this new book. Please tell where the book available. Best wishes.
CID Moosa 2022-09-24 14:30:25
Trump and DeSantis: Once allies, now in simmering rivalry with 2024 nearing DeSantis has probably stolen the TS from WH and planted in Mar-a-Lago. He has abducted 50 migrants from Texas and shipped to Martha’s Vineyard. They all are thieves and stab each other when chance is presented.
Vodka Veeran 2022-09-24 15:35:00
എന്താണ് ട്രംപ് വിരോധികൾ ഈ ലേഖനത്തിന്റെ അടിയിൽ നാഷണൽ കൺവെൻഷൻ നടത്തുകയാണോ ?
നാരദൻ 2022-09-24 17:30:17
മാമാത്തുള്ള ചേട്ടന് ആ പുസ്തകം തന്നാൽ ഉടനെ അത് യേശുവിന്റെ ആക്കി മാറ്റും. യേശു താരാത്തതായി ഒന്നും ഇല്ല എന്ന് പറഞ്ഞാൽ എഴുതിയവൻ വെറുതെ ആകും. അതുകൊണ്ടായിരിക്കും അദ്ദേഹം അങ്ങനെ ചെയ്തത് . ഇത് എന്റെ ഒരു അനുമാനം മാത്രം . ഇതിനു വേണ്ടി നിങ്ങൾ ഒരു ബഹളം ഉണ്ടാക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ല . എങ്കിലും വേണെങ്കിൽ ഒന്ന് മാറ്റി നിറുത്തി ചോദിച്ചേര് , സംശയം തീർക്കാമല്ലോ. അല്ലേലും ഈ ട്രമ്പ് വിരോധികൾ ഇവിടെ എന്തിനാ കൂടിയിരിക്കുന്നത്. അയാൾക്ക് സാഹിത്യം എന്താണെന്ന് ഒരു പിടിയുമില്ല . ഇനി ഈ എഴുത്തുകാരിൽ ആരെങ്കിലും ട്രമ്പിന്റ ആൾക്കാരാണോ ? ആർക്കറിയാം . ആരായാൽ നമ്മെൾക്കെന്താ അല്ലെ . ന്യുയോർക്ക്കാരെല്ലാം ട്രംപിന് വോട്ട് ചെയ്യത രായിരിക്കും അത് കൊണ്ടും ആകാം . അല്ല അങ്ങനെ ആയാൽ തന്നെ നമ്മൾക്കെന്താ അല്ലെ ? ഏതൊരു പോലീസുകാർക്കും ഒരബദ്ധം പറ്റാമല്ലോ അല്ലെ ? നിങ്ങളെ ഒക്കെ കണ്ടിട്ട് നല്ല മനുഷ്യർ ആണെന്ന് തോന്നുന്നു. നല്ല മനുഷ്യർ ആയാ;ലും കുഴപ്പമാ . തലേൽ കയറി ഇരുന്നു നെരങ്ങും . അതും സൂക്ഷിക്കണം . തെറിക്കുത്തരം മുറി പത്തൽ തന്നെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക