Image

മലബാറിന്റെ സ്വർണ്ണ ചരിത്രവുമായി ‘തരിയോട്’ ഡോക്യൂമെന്ററി ഇനി പ്രൈം വിഡിയോയിൽ

Published on 23 September, 2022
മലബാറിന്റെ സ്വർണ്ണ ചരിത്രവുമായി ‘തരിയോട്’ ഡോക്യൂമെന്ററി ഇനി പ്രൈം വിഡിയോയിൽ
 
 

പത്തൊമ്പതാം നൂറ്റാണ്ടില്‍ വയനാടിന്റെ പല പ്രദേശങ്ങളിലായി നടന്ന സ്വര്‍ണ്ണ ഖനനത്തിന്റെ ചരിത്രം പ്രമേയമായമാക്കി നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത ‘തരിയോട്' എന്ന ഡോക്യുമെന്ററി ചിത്രം ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്തു. ഇന്നലെ മുതൽ ചിത്രം പ്രൈം വിഡിയോയിൽ സ്ട്രീം ചെയ്യുന്നുണ്ട്.

നിലവിൽ ഇന്ത്യ ഒഴികെ അമേരിക്ക, യൂ. കെ., ഓസ്ട്രേലിയ, ജർമ്മനി, തുടങ്ങി 132 രാജ്യങ്ങളിലാണ് ചിത്രം പ്രൈം വീഡിയോയിൽ ലഭ്യമാകുന്നത്. ഇന്ത്യയുൾപ്പടെയുള്ള എല്ലാ രാജ്യങ്ങളിലും അമേരിക്കൻ ഒ ടി ടി പ്ലാറ്റ്‌ഫോമായ ‘ഡൈവേഴ്‌സ് സിനിമ’യിലൂടെ ജൂൺ 11 മുതൽ ചിത്രം ലഭ്യമാണ്. ഉടനെ മറ്റ് പല പ്ലാറ്റ്‌ഫോമുകളിലും ചിത്രം ലഭ്യമാകും.

കഴിഞ്ഞ വര്‍ഷത്തെ കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌സില്‍ മികച്ച എഡ്യൂക്കേഷണല്‍ പ്രോഗ്രാം, സെവന്‍ത്ത് ആര്‍ട്ട് ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വ ഡോക്യുമെന്ററി, മികച്ച ഹ്രസ്വ ഡോക്യുമെന്ററി സംവിധായകന്‍, ഹോളിവുഡ് ഇന്റര്‍നാഷണല്‍ ഗോള്‍ഡന്‍ ഏജ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററി, റീല്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അവാര്‍ഡ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം ധാരാളം അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ‘തരിയോട്’ നിരവധി ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

കാസബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യ നിർമ്മിച്ച തരിയോടിന്റെ വിവരണം ദേശീയ അവാർഡ് ജേതാവായ അലിയാറാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാത്യു എം. തോമസ്, ഫാ. ബിജു മാവറ, ഛായാഗ്രഹണം: മിഥുൻ ഇരവിൽ, നിർമൽ ബേബി വർഗീസ്. പശ്ചാത്തല സംഗീതം: ഒവൈൻ ഹോസ്‌കിൻസ്, അഡിഷണൽ ക്യാമറ: ഷോബിൻ ഫ്രാൻസിസ്, അശ്വിൻ ശ്രീനിവാസൻ, ഷാൽവിൻ കെ പോൾ.

സംവിധാന സഹായികൾ: വി. നിഷാദ്, അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ. വിവരണം: പ്രൊഫ. അലിയാർ, കലാസംവിധാനം: സനിത എ. ടി, നറേഷൻ റെക്കോർഡിങ് ആൻഡ് ഫൈനൽ മിക്സിങ്ങ്: രാജീവ് വിശ്വംഭരൻ, ട്രാൻസ്ലേഷൻ ആൻഡ് സബ്‌ടൈറ്റിൽസ്: നന്ദലാൽ ആർ, സെൻസർ സ്‌ക്രിപ്റ്റ്: സി. എസ്. അജിത്ത്.

പ്രൈം വിഡിയോ ലിങ്ക്: https://amzn.to/3R4eE6Q

ഇന്ത്യയിൽ നിന്നും തരിയോട് കാണുവാൻ: https://www.casablancafilmfactory.ml/thariode

Trailer: https://youtu.be/8V7KbZwmYrs

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക