Image

പുടിന്റെ പതനം ഉടന്‍ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 24 September, 2022
പുടിന്റെ പതനം ഉടന്‍ (ലേഖനം: സാം നിലമ്പള്ളില്‍)

വേലിയേലിരുന്ന പാമ്പിനെയെടുത്ത് അസ്ഥാനത്തു വച്ചതുപോലെയെന്ന് പറയാറുണ്ട്. അതുപോലെയാണ് റഷ്യയുടെയും പുടിന്റെയും ഇപ്പോഴത്തെ അവസ്ഥ. നിസ്സാരമായ കാരണങ്ങള്‍ പറഞ്ഞ് അയല്‍രാജ്യമായ ഉക്രേനിനെ ആക്രമിച്ച് തിരിച്ചടികെള്‍ വാങ്ങിക്കൊണ്ടിരിക്കയാണ് ആരാജ്യം. അയ്യായിരത്തി അഞ്ഞൂറ് പട്ടാളക്കാര്‍ മരിച്ചെന്നാണ് റഷ്യതന്നെ സമ്മതിക്കുന്നത്. അത് എഴുപതിനായിരത്തിനപ്പറം കടന്നെന്ന് ഉക്രേന്‍ പറയുന്നു. അന്‍പതിനായിരമെന്നതാണ് ശരിയായ കണക്ക്. അമേിക്കയുടെയും നേറ്റോരാജ്യങ്ങളുടെയും ആയുധങ്ങളുടെ ബലത്തില്‍ മുന്നേറുന്ന ഉക്രേന്‍ യുദ്ധവീരന്മാരുടെ മുന്‍പില്‍ പിടിച്ചുനില്‍കാനാകാതെ റഷ്യന്‍സൈന്യം തോറ്റോടിക്കൊണ്ടിരിക്കയാണ്. 8000 ചതുരശ്ര കിലോമീറ്റര്‍സ്ഥലം തങ്ങള്‍ തിരിച്ചുപിടിച്ചെന്ന് ഉക്രേന്‍ അവകാശപ്പെടുന്നു.

അണുവായുധവും രാസായുധവും പ്രയോഗിച്ചില്ലെങ്കില്‍ റഷ്യ പരാജയപ്പെടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. നാരാശനായിതീര്‍ന്ന പുടിന്‍ സാഹസംവല്ലതും ചെയ്തുകളയുമോ എന്നാണ് ലോകം ഭയപ്പെടുന്നത്. സ്ഥിരബുദ്ധി നഷ്ടപ്പെട്ട റഷ്യന്‍ സ്വേശ്ചാധിപതി കൈവശമുള്ള അണുവായുധങ്ങള്‍ പ്രയോഗിക്കാനും മടിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ മൂന്നാം ലോകയുദ്ധത്തിലേക്കും സര്‍വ്വനാശത്തിലേക്കും വഴിതുറക്കുകയായിരിക്കും ഫലം.

ഉസ്ബക്കിസ്ഥാനില്‍ നടന്ന ഉച്ചകോടിയില്‍വച്ച് ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടുനും തമ്മില്‍ കൂടിക്കാഴ്ച്ച നടക്കുകയുണ്ടയി. യുദ്ധം ഈയുഗത്തിന് ചേര്‍ന്നതല്ലെന്ന് മോദി പുടിന്റെ മുഖത്തുനോക്കി പറഞ്ഞു. നിങ്ങളുടെ യുദ്ധംമൂലം ലോകം പലവിധ ദുരിതങ്ങളും അനുഭവിക്കയാണെന്നും ഉക്രേനില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യര്‍ഥികളെ സുരക്ഷിതരായി തിരികെകൊണ്ടുവരാന്‍ ഇന്‍ഡ്യക്ക് ധാരാളം പണച്ചിലവും കഷ്ടപ്പാടുകളും ഉണ്ടായെന്നും ഓര്‍മ്മിപ്പിച്ചു. മോദിയുടെ ഉറച്ചതും ശകാരരൂപത്തില്‍ ഉള്ളതുമായ ഉപദേശത്തിനുമുന്‍പില്‍ റഷ്യന്‍ പ്രസിഡണ്ട് പതറുന്ന കാഴ്ച്ച ഇന്‍ഡ്യാക്കാര്‍ക്ക് ആവേശംപകരുന്നതായിരുന്നു. യുദ്ധഭ്രാന്തനായ പുടിനെ ശകാരിക്കുന്ന മോദിയെ ലോകരാജ്യങ്ങള്‍ വാനോളം പുകഴ്ത്തി. ന്യുയോര്‍ക്ക് ടൈംസും വാഷിങ്ങ്ടണ്‍ പോസ്റ്റും മോദിയുടെ വാക്കുകള്‍ ഉദ്ധരിച്ചു.

സുഹൃത്ത് രാജ്യമായതിനാലാണ് പുടിന്റെ യുദ്ധത്തെ ഇന്‍ഡ്യ അപലപിക്കാതിരുന്നത്. പലപ്രതിസന്ധികളിലും ഇന്‍ഡ്യക്കൊപ്പംനിന്ന രാജ്യമായിരുന്നു റഷ്യ. അന്നൊക്കെ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഇന്‍ഡ്യയുടെ ശത്രുപക്ഷത്തായിരുന്നു. കാര്‍ഗില്‍ യുദ്ധസമയത്ത് ഇന്‍ഡ്യയെ സഹായിക്കാനെത്തിയ ഇസ്രായേലിനെ വിലക്കാന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്‌ളിന്റണ്‍ വൃഥാശ്രമിച്ചിരുന്നു. എന്നാല്‍ ഇന്‍ഡ്യയുടെ ഉത്തമസുഹൃത്തായ ഇസ്രായേല്‍ ക്‌ളിന്റണ്‍ന്റെ വാക്കുകള്‍ പുശ്ചിച്ച് തള്ളുകയാണുണ്ടായത്. ഇതൊന്നും പെട്ടന്ന് മറക്കാന്‍ രാജ്യത്തിനാകില്ല.

ഏതാനും ദിവസങ്ങള്‍കൊണ്ട് ഉക്രേനെ കീഴ്‌പ്പെടുത്തി തന്റെ പാവഗവണ്‍മെന്‌റിനെ അവിടെ വാഴിക്കാമെന്ന വ്യാമോഹവുമായി 40 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടാങ്കുപടയെ അതിര്‍ത്തികടത്തിവിട്ട പുടിന്റെ സൈന്യം തോറ്റോടുന്ന കാഴ്ച്ച ലോകത്തിലെ 'ൂരിപക്ഷം രാജ്യങ്ങളും അതിശയത്തോടെയാണ്. ഉക്രേന്‍ ജനത തങ്ങളുടെ സ്വന്തംജനതയാണെന്നാണ് യുദ്ധംതുടങ്ങുന്നതിനുമുന്‍പ് പുടിന്‍ പറഞ്ഞത്. സ്വന്തം ജനതക്കെതിരെ യുദ്ധംചെയ്യുന്നത് എന്തിനാണെന്നാണ് റഷ്യന്‍ പട്ടാളക്കാര്‍ക്ക് മനസിലാകാത്തത്. അതുകൊണ്ട് അവര്‍ യുദ്ധംചെയ്യാന്‍ മടിക്കുന്നു. പുടിന്റെ ആജ്ഞ നനിഷേധിച്ചാല്‍ തിരികെചെല്ലുമ്പോള്‍ കടുത്തശിക്ഷകിട്ടുമെന്നുള്ള ഭയത്താല്‍ പലരും ആത്മഹത്യ ചെയ്യുന്നു. എല്ലാദിവസവും മുന്നൂറും നാനൂറും ശവപ്പെട്ടികളാണ് റഷ്യയിലേക്ക് കയറ്റിവിടുന്നത്.

ഒരുദിവസം യുദ്ധംചെയ്യുന്നതിന് റഷ്യക്ക് തൊള്ളായിരം മില്ല്യണ്‍ ഡോളര്‍ ചിലവുണ്ടെന്നാണ് പറയുന്നത്. പാശ്ചാത്യ ഉപരോധങ്ങള്‍മൂലം കഷ്ടപ്പെടുന്ന റഷ്യക്ക് ഇത്രയുംചിലവ് താങ്ങാനാകില്ല. അവരുടെ വരുമാനമാര്‍ക്ഷമായ എണ്ണ വാങ്ങുന്നതിനെപറ്റി യൂറോപ്യന്‍രാജ്യങ്ങള്‍ വീണ്ടുവിചാരത്തിലാണ്. എങ്ങനെയെങ്കിലും എണ്ണവില്‍ക്കണമെന്ന ആവശ്യംകൊണ്ടാണ് ഇന്‍ഡ്യക്ക് വിലകുറച്ച് നല്‍കുന്നത്., മാര്‍ക്കറ്റ് വിലയില്‍നിന്നും മുപ്പതുഡോളര്‍ കറച്ച്. അത് ഇനിയും കുറക്കാമെന്നാണ് റഷ്യ ഇപ്പോള്‍ അറിയിച്ചത്. അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും അത്യാധുനിക ആയുധങ്ങളുടെ മുന്‍പില്‍ പരാജയപ്പെട്ട് റഷ്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ ഇന്‍ഡ്യയും മൂന്നാംലോകരാജ്യങ്ങളും തയ്യാറാകില്ല. യുദ്ധച്ചിലവുകളും എല്ലാവരുമാനമാര്‍ഗങ്ങള്‍ അടയുന്നതും റഷ്യയെ ദരിദ്രമാക്കും. അവിടുന്ന് കരകയറാന്‍ ആരാജ്യം പാടുപെടും. പുടിനെന്ന സ്വേശ്ചാധിപതിയുടെ യുദ്ധക്കൊതിമൂലം റഷ്യ നാശത്തിലേക്ക് വീഴുന്നകാഴ്ച്ച.

അതുതന്നെയാണ് അമേരിക്കയും നേറ്റോരാജ്യങ്ങളും ഉദ്ദേശിച്ചത്. യുദ്ധത്തില്‍ നേരിട്ടുപങ്കെടുക്കാതെ ആയുധങ്ങളും പണവുംകൊടുത്ത് ഉക്രേനിനെകൊണ്ട് റഷ്യയെ നിലംപരിശാക്കുക. ഇനിയൊരിക്കലും അയല്‍രാജ്യങ്ങളുടെമേല്‍ കുതിരകയറാന്‍ സാധിക്കാത്തവിധം റഷ്യയെ ബലഹീനമാക്കുക. ഈ ഉദ്യമത്തില്‍ അമേരിക്കയും സുഹൃത്ത്രാജ്യങ്ങളും വിജയിക്കയാണ്.

പുടിനെതിരെ റഷ്യയില്‍തന്നെ ജനവികാരം ശക്തപ്പെടുകയാണ്. സെന്റ് പീറ്റേര്‍സ്ബര്‍ക്ഷിലും മോസ്‌കോയിലും പ്രതിക്ഷേധ സ്വരങ്ങള്‍ മുഴങ്ങിക്കഴിഞ്ഞു. സ്വേശ്ചാധിപതിയുടെ കര്‍ശ്ശനശാസനകള്‍ വകവെയ്ക്കാതെ ജനം തെരുവിലിറങ്ങി. പതിനെട്ട് വയസിന് മുകളിലുള്ള പുരുഷന്മാര്‍ നിര്‍ബന്ധമായും സൈന്യത്തില്‍ ചേരണമെന്നുള്ള ശാസന വകവെയ്ക്കാതെ ചെറുപ്പക്കാര്‍ രാജ്യംവിടുന്നു., തെരുവിലിറങ്ങി പ്രതിക്ഷേധിക്കുന്നു. മോസ്‌കോയില്‍ ആയിരങ്ങളെ അറസ്റ്റുചെയ്യുന്ന കാഴ്ച്ച റഷ്യന്‍ ടീവി പുറത്തുവിടുന്നു. പുടിന്റെ നാളുകള്‍ അടുത്തെന്നുള്ളതിന്റെ ലക്ഷണങ്ങളാണിതെല്ലാം.

കേരളീയ ബുദ്ധിജീവികള്‍ക്ക് ദഹിക്കാത്ത വസ്തുതയാണ് റഷ്യയുടെ പരാജയം. സോവ്യറ്റ് യൂണിയന്റെ സ്തുതിപടകരായിരുന്ന ഇക്കൂട്ടര്‍ ഇപ്പോഴും വിശ്വസിക്കുന്നത് പഴയ മധുരമനോഹര കമ്മ്യൂണിസ്റ്റുരാജ്യം നശിച്ചിട്ടില്ലെന്നാണ് . ലോകകുത്തക മുതലാളി, മൂരാച്ചി, ഫാസിസ്റ്റ് രാജ്യമായ അമേരിക്കയെ പരാജയപ്പെടുത്തുക എന്നുള്ളത് അവരുടെ സ്വപ്നമാണ്. അതിനുവേണ്ടി റഷ്യയെയല്ല ഇന്‍ഡ്യയുടെ ശത്രരാജ്യമായ ചൈനയെവരെ പാടിസ്തുതിക്കാന്‍ അവര്‍ തയ്യാറാണ്. യുദ്ധംതുടങ്ങിയപ്പോള്‍ റഷ്യയിലെ ഇന്‍ഡ്യന്‍ അംബാസിഡറായിരുന്ന ടി. പി. ശ്രീനിവാസന്‍ പറയുകയുണ്ടായി ഉക്രേന്‍ കീഴടങ്ങുകയാണ് ഒരേയൊരു മാര്‍ക്ഷമെന്ന്. കീഴടങ്ങി ശീലമുള്ളവര്‍ക്കല്ലേ അങ്ങനെ പറയാനാകൂ. ഇപ്പോള്‍ റഷ്യ തോറ്റോടുമ്പോള്‍ നയതന്ത്ര അജ്ഞന്‍ എന്താണാവോ പറയുക.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com

Join WhatsApp News
Anthappan 2022-09-24 17:43:18
How can we trust you? You predicted or fought tooth nail for Trump and predicted that he is going to be one of the best presidents in America. And that turned out to be completely wrong. Besides that, Trump loved Putin. Now, people doubt that he has taken all the classified documents to sell it to Putin. All the indication is that Putin is going to be in trouble. When he decided to draft 300000 poor people to army, most of them started to flee the country. They know that a chunk of the trained soldiers was killed by Ukrainian Army. And their fate may much faster than that. Anyhow, most of the people are hoping for the fall of the dictators around the world including the 2024 hopeful Trump. Hope before that he will be jailed.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക