Image

നെട്ടൂരി ഫുട്ടൂരി (ഓർമകൾ ഉണ്ടായിരിക്കണം - 8:മനക്കലൻ)

Published on 27 September, 2022
നെട്ടൂരി ഫുട്ടൂരി (ഓർമകൾ ഉണ്ടായിരിക്കണം - 8:മനക്കലൻ)

ചിന്താ വിപ്ലവ വിസ്ഫോടനങ്ങൾ ഒത്തിരി നടന്നിട്ടുണ്ട് താൻ ശാന്തപുരം ഇസ്ലാമിയ കോളേജിൽ പഠിക്കുന്ന കാലത്ത്. പറഞ്ഞിട്ടെന്താ പഠിത്തം ഒഴികെയുള്ള മറ്റെല്ലാ കാര്യങ്ങളും കിറു കൃത്യം.. അന്ന് ആണ് كل شيء على ما يرام (കുല്ലു ശൈയിൻ അലാ മാ യുറാം) എല്ലാ കാര്യവും ഉദ്ദേശിച്ച പോലെ തന്നെ الا الدراسة (പഠിത്തം ഒഴികെ) എന്ന പ്രിൻസിപ്പ്ൾ ശെരിക്കും കോളേജിലെ ഒരു ഗോസിപ്പ് ആയി മാറിയത്. 

 മുകളിൽ പറഞ്ഞ ചിന്താ വിസ്ഫോടനം പാർലമെൻ്റിലും കുതിര കളി കോളേജ് ഗ്രൗണ്ടിലും.... മുറ പോലെ നടക്കുന്നു.
പാർലമെൻ്റിൽ V. K. ജലീൽ, K.K. അബ്ദുള്ള തുടങ്ങിയ സീനിയേഴ്സ് നന്നായി അനുകരിക്കപ്പടുന്ന കാലം. ശാന്തപുരത്തിന്റെ ശാന്തമായ അന്തരീക്ഷത്തിൽ ശാന്തഗംഭീരമായ ഒരു പ്രസംഗം കേൾക്കുന്നത് ആദ്യമായി V K ജലീലിൻ്റെ നാവിൽ നിന്നാണ്.

എടോ തൻ്റെ നട്ടൂരെ നന്നായാൽ ഫുട്ടൂരെ എന്തായാലും നന്നാവും, അടിച്ചു പൊളിച്ചു  
കളിച്ചോ. പ്രൊഫസർ M.M ഉപദേശിച്ചു. അന്ന് അതിൻ്റെ അർത്ഥം മനക്കലന് മനസ്സിലായില്ല. പിന്നീട് വർഷങ്ങൾക്ക് ശേഷം കോളേജ് ജീവിതം അവസാനിപ്പിക്കുന്ന കാലത്ത് M.M പുറത്ത് തട്ടിക്കൊണ്ടു പറഞ്ഞു "എടോ തൻ്റെ നട്ടൂരെ (nature) നന്നു; അതിനാൽ ഫുട്ടൂറെ (future) നന്നാവാതിരിക്കില്ല. ധൈര്യമായി പോയിക്കൊടാ." 

ശാന്തപുരം സ്ഥിതി ചെയ്യുന്നത് പെരിന്തൽമണ്ണ പട്ടിക്കാട് എന്ന സ്ഥലത്താണ്. അവിടന്ന് വടക്കോട്ട് പിന്നെ തെക്കൻ കേരളത്തിലെ മലയോര കർഷകർ ധാരാളമായി കുടിയേറി അധിവസിക്കുന്ന പ്രദേശങ്ങളാണ്. അതുകൊണ്ട് തന്നെ പെരിന്തൽമണ്ണ മുതൽ വടക്കോട്ടുള്ള ബസ്സ് യാത്രയിൽ ഒരുപാട് മലയോര കർഷകർ, മിക്കവരും കോട്ടയംകാർ, പരസ്പരം ഒച്ചയിൽ സംസാരിക്കുന്നത് കേൾക്കാം.

"എടെയ്, ആ വേലുപ്പിള്ളേടെ വളപ്പ് എങ്ങനെയിരിക്കുന്നടേയ്; ഒയ്യോ എന്നാ പറയാനാ.. തെങ്ങേലൊക്കെ കായ നെല്ലിക്കാ കുരു പൊലല്ലിയോ കിടക്കുന്നെ". ഇത് കേട്ടൊണ്ടിരുന്ന മനക്കലൻ നന്നായൊന്നു ചിരിച്ചോണ്ട് പറഞ്ഞു; "ഇതെന്നാ ബഡായിയാ ചേട്ടാ!" അങ്ങേരു ചിരിച്ചോണ്ട് തിരിച്ചു ചോദിച്ചു "സാറിൻ്റെ വീട് എവിടാ?" "ഞാൻ കാട്ടയത്തിന് അടുത്ത് പ്ലാമൂട്ടിൽ ആണ് കേട്ടോ".
സാറേ പ്ലാമൂട് കാട്ടയത്തിനടുത്തല്ലല്ലോ. അതങ്ങ് ട്രാൻട്രത്താണല്ലോ.
ഓ എങ്കിലും കൊഴപ്പമില്ല. തെങ്ങേല് നെല്ലിക്കയൊന്നും ഞങ്ങടെ നാട്ടിൽ കായ്‌കത്തില്ല. യാത്രക്കാർ എല്ലാവരും ഒന്നിച്ചു ചിരിക്കുന്നു. അവർ പരസ്പരം തെക്കൻ ബഡായിയെ കുറിച്ച് പറയാൻ തുടങ്ങി.. കൂട്ടത്തിൽ ഒരാൾ പറഞ്ഞു യവന്മാർ കടുക് കണ്ടിച്ചാ കറിക്കകത്തു ഇടുന്നത്. മലപ്പുറത്തു ഒരു പയ്യൻ ഒരു പൊതിയുമായി പോകുമ്പോൾ ഒരു ചേട്ടൻ ചോദിച്ചു, ഇതെന്നാ മോനെ നീ വീട്ടി കൊണ്ട് പോകുന്നത്? പയ്യൻ പറഞ്ഞു ഇത് കടുകാണ്. കടുകോ?! ഇതെന്നാ കടുകാ. നാട്ടീലൊക്കെ കടുക് കണ്ടിച്ചാ കറിക്കകത് ഇടുന്നത്. യവർക് കടുകും വേണം മത്തങ്ങ വലിപ്പത്തിൽ.

യാത്രക്കാരിൽ ഒരാൾ ശെരിക്കും കെറീച്ചു കൊണ്ട് പറഞ്ഞു ഈ സംസാരം ഒന്ന് നിർത്താമോ? മനക്കലൻ പറഞ്ഞു. സാറേ യവരു കടുകിൻ്റെ വലുപ്പം കുറക്കുവാന്നേൽ ഞങൾ സംസാരവും നിർത്താം. വീണ്ടും കൂട്ടച്ചിരി.

ശാന്തപുരി എന്ന ഒരു അഡ്രസ്സ് എവിടെയും വിലമതിക്കപ്പെടുന്നൂ എന്നത് ഒരു ചെറിയ കാര്യമല്ല. ആ ഒരു തലക്കനം വിടാതെ തന്നെ മനക്കലൻ ഉലകം ശുറ്റും വാലിബനായി വിലസി.... വിവരക്കേട് ഒരു അലങ്കാരമായി എന്നും കൂടെ ഉണ്ടു താനും. ഇതിനൊക്കെ പുറമേ അടിസ്ഥാന പരമായി മനക്കലൻ അമ്പായത്തിങ്ങൽ തറവാട്ടിലെ ഒരു രാജകുമാരൻ ആണല്ലോ.

അമ്പായതിങ്ങൽ മുദ്ര നെറ്റിയിൽ പേറി നടക്കുന്ന കുറച്ച് പേര് കൂടി മനക്കലൂരിലൂടെ മനക്കലും പരിസരത്തും നിന്ന് കണ്ണ് ഉരുട്ടുന്നത് മനക്കലൻ കാണുന്നുണ്ട്. വിസ്താരം ഭയക്കാതെ തന്നെ അവരെ വിചാരണക്കെടുക്കാതെ വയ്യ. 

അവരിൽ ആദ്യത്തെ ഊഴം ഒരു ചക്രവർത്തിനി തന്നെ. ഒരു സുൽത്താന: തലയിൽ ഇരട്ട ചുഴി ഉള്ളവർ ഒന്നുകിൽ ഇരുന്നു ഭരിക്കും അല്ലെങ്കിൽ എരന്നു പെറുക്കും എന്ന് ഒരു പഴമൊഴി ഉണ്ടല്ലോ.
ഏതായാലും എരന്നു പെറുക്കുകയല്ല; ഇരുന്നു വാഴുകയാണ് എന്ന് സാഭിമാനം പറയട്ടെ. അതെ മുബാറക് സുൽത്താന വാണിമേലെ താവോട്ടെ ഇപ്പോഴത്തെ ഭരണാധികാരി തന്നെ. പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്തു കൊണ്ടിരിക്കുമ്പോൾ ആണെന്ന് തോന്നുന്നു സുൽത്താന എന്ന മുല്ലബി സുമംഗലി ആവുന്നത്.
 വരൻ എഴുത്തുകാരനും കോളമിസ്റ്റും ആയ TV Hameed sahib. ദീർഘകാലം കുടുംബ സമേതം ഖത്തറിൽ ഗവണ്മെന്റ് സർവീസിൽ സേവനം ചെയ്ത ശേഷം ഇപ്പോൾ നാട്ടിൽ ജേണലിസ്റ്റ് ആയി വർക് ചെയ്യുന്നു.

പിന്നത്തെ ഊഴം വരുന്നത്, മുപ്പതിലേറെ വർഷങ്ങൾ എക്സ്പീരിയൻസ് ഉള്ള പേരെടുത്ത ഒരു ഭിഷഗ്ഗ്വരൻ ആണ്. പെരുമ്പറമ്പ് മനക്കൽ മാൻഷനിൽ Dr. അഹ്മദ് ഇദ്രിസ് ഹിദായത്തുള്ള BHMS.MD. ഹോമിയോ ചികിത്സ പ്രചുര പ്രചാരം നേടിയിട്ടില്ലാത്ത കാലത്ത് തൻ്റെയും മറ്റു ചില സുഹൃത്തുക്കളുടെയും ചികിത്സാ രീതി വളരെ ഫലം കണ്ടൂ എന്നത് ഒരു വലിയ കാര്യം തന്നെ. ഇംഗ്ലീഷ് ചികിത്സയുടെ മോണോപോളി അവസാനിപ്പിച്ച് കൊണ്ട് വെന്നിക്കൊടി പാറിക്കാൻ തങ്ങൾക്കാവണം എന്ന വാശിയിൽ പ്രവർത്തിച്ച ചുരുക്കം ഡോക്ടർമാരിൽ ഒരാളാണ് Dr. ഹിദായത്ത്. യഥാർത്ഥത്തിൽ അല്ലോപ്പതി മരുന്നുകൾ വലിയ പാർശ്വ ഫലങ്ങൾ ഉള്ളതും, ഒരു രോഗം മാറുമ്പോൾ മറ്റനേകം രോഗങ്ങൾ സമ്മാനിക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നുണ്ട്.. ഇത് പക്ഷേ വൈദ്യ ശാസ്ത്ര രംഗത്തെ ഒരു വലിയ സ്വത്വ പ്രതിസന്ധിയാണ്. ഒന്നുറപ്പ്. ഒരു വിദഗ്ദ്ധനായ അലോപ്പതി ഡോക്ടർ ആയിരുന്ന സാമുവൽ ഹാനിമാൻ ആണ് ഒട്ടേറെ വർഷങ്ങൾ തൻ്റെ ലബോറട്ടറിയിൽ ഗവേഷണം നടത്തി കണ്ടെത്തിയ തൻ്റെ കൺക്ലൂഷൻസ് ഒരു പുതിയ ചികിത്സാ രീതിയായി വികസിപ്പിച്ചെടുത്തത്. 

Dr. ഹിദായത്ത് ഏറെക്കുറെ ഇൻസ്പെക്ടർ അബ്ദുറഹ്മാൻ കുട്ടിയുടെ മുഖച്ഛായ സൂക്ഷിക്കുന്നതായി തോന്നുന്നു. സ്വഭാവ വിശേഷങ്ങളും ഏറെക്കുറെ പങ്കിടുന്നുണ്ട് ഈ ഡോക്ടർ. ഏതായാലും ഒരു കുടുംബ ഡോക്ടർ എന്ന നിലക്കുള്ള അദ്ദേഹത്തിൻ്റെ സേവനങ്ങൾ വളരെ പ്രശംസനീയമാണ്.

എടുത്തോതേണ്ട ഒരു കാര്യം, മരുന്ന് നിർമാണത്തിൻ്റെ കാര്യത്തിൽ വളരെ നൂതനമായ ഒരുപാട് ഗവേഷണങ്ങൾ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നു എന്നതാണ്.

ഒരു കർഷകശ്രീ കൂടിയായ അദ്ദേഹം ഇപ്പോൾ ഹോമിയോ മരുന്നുകൾ ഒട്ടേറെ കാർഷിക വിളകൾക്ക് വളമായി പരീക്ഷിച്ചു വിജയിച്ച കഥ ശുബോദർകമാണ്. Manakkal Agro Pharma എന്ന പേരിൽ ഒരു പുതിയ പ്രസ്ഥാനം തന്നെ കാർഷിക മേഖലയിൽ സ്ഥിര പ്രതിഷ്ഠ നേടിക്കഴിഞ്ഞു.

ഈ അദ്ധ്യായം അവസാനിപ്പിക്കുന്നതിന്
മുമ്പായി മനക്കലൂരിലെ രണ്ടു നിഷ്കളങ്ക മുഖഭാവങ്ങൾ കണ്ണീരിൽ കഴുകി എടുക്കേണ്ടതുണ്ട്. ഒന്ന് ഒരു ചിത്രകാരി. മറ്റൊന്ന് ഒരു കണക്കപ്പിള്ള. Chronological order അനുസരിച്ച് ചിത്രകാരി തന്നെ കരയട്ടെ. അമ്പായത്തിങ്ങലെ ചരിത്രാതീത ചരിത്രങ്ങളും ചരിത്ര വസ്തുതകളുടെ വിശദാംശങ്ങൾ ഒന്നും തന്നെ അറിയാത്ത വളരെ നിഷ്കളങ്ക ജന്മങ്ങൾ. ഉമ്മയും മൂത്ത മക്കളും മറക്കാൻ ശ്രമിച്ചു തുടങ്ങിയ ഒരു ചരിത്രം സ്വാഭാവികമായും അവരുടെ മുമ്പിൽ അനാവരണം ചെയ്യപ്പെട്ടു കാണില്ല. 

ഉമ്മുൽ അധ്ഹ എന്ന സുന്ദരിക്കുട്ടി. സഹോദര സന്തതികൾ എല്ലാവരും അജമ്മായി എന്ന് സ്നേഹപൂർവം വിളിക്കുന്ന ഒരു മലര്. മറ്റെല്ലാവരും സ്വകാര്യമായി പറയുന്ന മറ്റൊരു പേരുണ്ട്. മനക്കലൂരിലെ ശോഭന. മലയാള സിനിമയിലെ ശോഭനയെ പോലിരിക്കും ചേലും കോലവും. ഇന്നിപ്പോൾ അവളുടെ മക്കളും അങ്ങനെ പരിഹസിക്കുന്നതായി കേൾക്കുന്നു. ദേഷ്യം പിടിക്കുമ്പോൾ ഭർത്താവും 'എടീ ശോഭനെ' എന്ന് വിളിക്കുക സ്വാഭാവികം മാത്രം.

ചേന്നമങ്ങല്ലൂരിലെ എടോളിപ്പാലിയിൽ അഷ്റഫ് മാസ്റ്റർ ആണ് വരൻ. ഖത്തറിൽ അവിടത്തെ ഔദ്യോഗിക പെട്രോൾ കമ്പനിയായ QGPC യിൽ അഡ്മിനിസ്ട്രേറ്റർ ആയി ജോലി ചെയ്യുന്ന അഷ്റഫ് മാസ്റ്റർ മനക്കലന്റെ 
ഭാര്യയുടെ പിതൃവ്യ പുത്രൻ കൂടിയാണ്.
മൂത്ത കുട്ടികളെല്ലാം നാട്ടിൽ വിദ്യാഭ്യാസം നടത്തിക്കൊണ്ടിരിക്കുന്നത് കൊണ്ട് അവർ ഇരുവരും ഇളയ മകളും ഖത്തറിൽ 
തുടരുന്നു. 

അവസാനത്തെ മുഖം അല്ലെങ്കിൽ മുഖഭാവം നമ്മുടെ കണക്കപ്പിള്ള തന്നെ. ഇൻസ്പെക്ടർ മരിക്കുമ്പോൾ എട്ടും പൊട്ടും തിരിയാത്ത ഒരു നാലാം ക്ലാസുകാരൻ. ഇൻസ്പെക്ടറുടെ ലാളനകൾ ഏറെ ഏറ്റുവാങ്ങിയ ഈ കുമാരൻ ആണ് അഹ്‌മദ് ഈസ ശജായത്തുള്ള. മുകളിലെ അജമ്മായിയുടെ ചരിത്രപരത മുഴുവനും applicable ആയ ശജ ഉമ്മ ഉപ്പമാരുടെ കണ്ണിലുണ്ണി ആയതു സ്വാഭാവികം മാത്രം. ഡിഗ്രി പഠനത്തിന് ശേഷം കുറച്ചു കാലം കുടുംബ ബിസിനസ്സ് നടത്തി. പിന്നീട് സ്വന്തം പരിശ്രമത്തിൽ അക്കൗണ്ടൻസി പഠിച്ചെടുത്ത ശജ രണ്ടു വ്യാഴവട്ടക്കാലമായി ഒരു സ്വകാര്യ കമ്പനിയിൽ accounts manager ആണ്.

മേലെവീട്ടിലെ പിൻഗാമികളെ സലാം... അമ്പായതിങ്ങലെ പിൻതരികളെ സലാം... മനക്കലൂരിലെ പിൻഗാമികളെ സലാം... മനക്കലെ സഹകളെ സലാം... പ്രിയപ്പെട്ട അനുവാചകരെ സലാം...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക