Image

ട്രംപ് എഫെക്ട് (ബി ജോൺ കുന്തറ)

Published on 28 September, 2022
ട്രംപ് എഫെക്ട് (ബി ജോൺ കുന്തറ)

അമേരിക്കൻ രാഷ്ട്രീയത്തിൽ ഒരേ സമയം വെറുക്കപ്പെടുകയും ഇഷ്‌ടപ്പെടുകയും ചെയ്യപ്പെടുന്ന ഒരു രാഷ്ട്രീയ പ്രതിഭ ഒരു ചരിത്രത്തിലും കാണുകയില്ല. ഇയാൾ 2020 തിരഞ്ഞെടുപ്പിൽ തോറ്റ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡൻറ്റ് സ്ഥാനത്തുനിന്നും ഇറങ്ങി എന്നിരുന്നാൽത്തന്നെയും, മാധ്യമങ്ങളിൽ ഇന്നും പ്രസിദ്ധിയോ കുപ്രസിദ്ധിയോ ഏതുരീതിയിൽ ആണെങ്കിലും നിറഞ്ഞു നിൽക്കുന്നു.

ട്രംപിനെ വെറുക്കുന്നത് ഡെമോക്രാറ്റ്‌ രാഷ്ട്രീയക്കാർ മാത്രമല്ല റിപ്പബ്ലിക്കൻ ഭാഗത്തുനിന്നും. എന്തു കാരണത്താൽ കക്ഷി ഭേദമില്ലാതെ സംഘടിതമായി നേതാക്കൾക്ക് ഇയാളോട് വിരോധം? ഡിക്ക് ചേനി , ബുഷ്, ക്ലിൻറ്റൻ, ഒബാമ  .ഇവരാണ് തലസ്ഥാനത്തെ രാഷ്ട്രീയ അരങ്ങിലെ പ്രധാന ഡീൽ മേക്കേഴ്‌സ്.  മറ്റൊന്നുമല്ല, ഇവർ കലാകാലങ്ങളായിയി നടത്തുന്ന മാഫിയ രീതികളെ  ചോദ്യം ചെയ്തു. അധികാര കച്ചവടത്തെ ട്രംപ് ചോദ്യം ചെയ്തു ഇവരുടെ അഭിപ്രായങ്ങൾക്ക് വില നൽകാതായി.കെട്ടുകാണും ഇടക്കിടെ ട്രംപ് പറയുന്നത് "ക്ലീൻ വാഷിംഗ്‌ടൺ സ്വംപ്പ് "
 
ഡമോക്രാറ്റ്‌ പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷ അണികളെ വോട്ടിങ് ബൂത്തിൽ എത്തിക്കുന്നതിന് ട്രംപിനുള്ള കഴിവ് അപാരം. ഡെമോക്രാറ്റ് സ്ഥാനാർത്ഥികൾ റിപ്പബ്ലിക്കൻ പക്ഷത്തുനിന്നുമുള്ള എതിർ സ്ഥാനാർത്ഥികളെ രൂക്ഷവിമര്‍ശനം നടത്തുന്നത് അവർ ട്രാപ് അനുയായികൾ വെളുത്ത തീവ്രവാദികൾ.

ഇയാളെ തെറിപറയുന്നതിൽ നിന്നും നിരവധിക്ക് എന്തോ മാനസിക സുഖo കിട്ടുന്നുണ്ട് എന്നു കരുതാം. ട്രംപ് ഈ രാജ്യത്തിന്, വെറുക്കുന്ന ആർക്കെങ്കിലും എതിരായി എന്തപരാധം കാട്ടി എന്നു ചോദിച്ചാൽ ഉത്തരമില്ല. ഇയാൾ വായിൽ തോന്നിയതെല്ലാം വിളിച്ചുപറയും അതുശരിയല്ല.. വാസ്തവത്തിൽ ഈക്കൂട്ടരെ നിരവധി ട്രംപ് വിരോധ മാധ്യമങ്ങൾ ബ്രെയിൻ വാഷ് ചെയ്തിരിക്കുന്നു എന്നു കരുതാം.

അതുപോലതന്നെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപ് അനുകൂലിക്കുന്ന സ്ഥാനാർത്ഥികൾ നിഷ്പ്രയാസം ജയിക്കുന്നു സപ്പോർട്ട് ഇല്ലാത്തവർ തോൽക്കുന്നു. അതിനൊരു ഉദാഹരണം ജനുവരി 6  ക്യാപ്പിറ്റൽ അതിക്രമ തെളിവെടുപ്പ് വേദിയിൽ ട്രംപിന് എതിരായി  തിളങ്ങി നിന്ന റിപ്പബ്ലിക്കൻ ലിസ് ചെനി വയൊമിങ്  സംസ്ഥാനത്തു പ്രൈമറി തിരഞ്ഞെടുപ്പിൽ, ട്രംപ് ഇവരെ എതിർത്തതിനാൽ ദയനീയമായി തോറ്റുപോയി.

അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ ഇതുപോലെ അധികാര കസേര ഇല്ലാത്ത ഒരു രാഷ്ട്രീയക്കാരനും  മാധ്യമമങ്ങളിൽ സ്ഥിരം ഒരു പ്രധാന വാർത്ത ആയി തുടർന്നിട്ടില്ല.
അഭിപ്രായ വോട്ടെടുക്കുന്ന പ്യു റിസേർച്ഛ് അടുത്തകാലത്ത് ട്രംപിനോടുള്ള പൊതുജന അഭിപ്രായം ആരാഞ്ഞതിൽ ഇരുവശത്തും 30 ശതമാനം വീതം ട്രംപിനെ വെറുക്കുന്നവരും സ്നേഹിക്കുന്നവരും 40 ശതമാനത്തിന് ഒരു അഭിപ്രായവുമില്ല. ഇതിൽ നിന്നും കാണുന്നത് ഭൂരിപക്ഷം ഇടതു വലതു രാഷ്ട്രീയ തീവ്രവാദികളുടെ കൂടെയല്ല.

ട്രംപ് ഒരു മത്സര വേദിയിലും ഇല്ല എങ്കിലും നിരവധി ഡെമോക്രാറ്റ് രാഷ്ട്രീയക്കാർക്കും ഒട്ടനവധി മാധ്യമങ്ങൾക്കും ഇയാൾ ഒരു നേരംപോക്കിനു കൊട്ടുന്ന ചെണ്ട പോലെ എല്ലാ ദിവസവും വെറുതെ കൊട്ടുക ആരും കേൾക്കുന്നില്ല എങ്കിലും. നിരവധി മാധ്യമങ്ങളുടെ റേറ്റിംഗ് താഴാതിരിക്കണമെങ്കിൽ ട്രംപിനെ വിമർഷിച്ചുകൊണ്ടുള്ള സത്യമോ അസത്യമോ ആയ എന്തെങ്കിലും വാർത്തകൾ അഥവാ ചർച്ചകൾ നടത്തണം.  ഇതിനായി അജ്ഞാത ഉറവിടങ്ങൾ ധാരാളം.
ട്രംപ് പ്രസിഡൻറ്റ് ആയതിനുശേഷം നിരവധി അന്വേഷണങ്ങൾ റഷ്യ, യുകരെൻ ജനുവരി 6, രണ്ടു ഇമ്പീച്ചുകൾ അയാൾക്കെതിരായി അരങ്ങേറി എന്നാൽ ഒന്നിലും ഇയാളെ കുടുക്കുന്നതിനു പറ്റിയിട്ടില്ല. ജനുവരി 6 അന്വേഷണം ഇനിയും തീർന്നിട്ടില്ല. ട്രംപ് ആസമയം സമ്പർക്കം പുലർത്തി  സംസാരിച്ചു എന്ന് സംശയം തോന്നിയവരെ എല്ലാം ചോദ്യം ചെയ്തിരിക്കുന്നു പലരുടെയും സെൽ ഫോണുകൾ FBI പിടിച്ചെടുത്തു പരിശോധിച്ചിരുന്നു.

ഇതിൽനിന്നൊന്നും സങ്കല്പിക കുറ്റങ്ങൾ അല്ലാതെ ഒരു കോടതിയുടെ മുന്നിൽ തെളിയിക്കുവാൻ പറ്റുന്ന ഒന്നും കണ്ടിട്ടില്ല. ജനുവരി 6 അന്വേഷണം കോൺഗ്രസ്സ് ഡെമോക്രാറ്റസ്‌ തുടങ്ങുമ്പോൾ അവർ കരുതിയത് ഇതായിരിക്കും ട്രംപിൻറ്റെ ശവപ്പെട്ടിഎന്ന് . എന്നാൽ അയാളെ അതിൽ കയറ്റിക്കിടത്തുവാൻ പറ്റുന്നില്ല എന്നു കണ്ടപ്പോൾ അടവുമാറ്റി.

നവംബർ ഇടക്കാല തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മേധാവിത്വം ഡെമോക്രാറ്റ്സിനു നഷ്ട്ടപ്പെടുമെന്നുള്ള അവസ്ഥ തീർച്ചയാകുന്നു എന്നാൽ അവസാന അടവ് വീണ്ടും ട്രംപിൽ എത്തി. എങ്ങിനെയെങ്കിലും ട്രംപിനെ ആഴി എണ്ണിപ്പിക്കണം.അത് സംഭവിച്ചാൽ MAGA ട്രംപ് വോട്ടർമാർ തങ്ങളുടെ നേതാവ് ജയിലിൽ പോയി എന്ന നിരാശയിൽ. ഇടക്കാല തിരജെടുപ്പിൽ വോട്ട് ചെയ്യില്ല അങ്ങനെ ഡെമോക്രാറ്റ് സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കും കോൺഗ്രസ്സ് വീണ്ടും കൈവശമാകും.
ഈ ചിന്തയാണ് ബൈഡൻ ഭരണത്തെ DOJ ,FBI ഇവരെ ഉപയോഗിച്ചു ട്രംപിൻറ്റെ മാർലാർഗ വസതി കൈയ്യേറുക ഇയാളെ കുറ്റവാളി ആക്കി പ്രോസിക്യൂട്ട് ചെയ്യുന്നതിന് എന്തെങ്കിലും ഒരു തെളിവ് കിട്ടും. ഒരു ജഡ്‌ജി നൽകിയ അനുവാദത്തിൽ റൈഡ് നടന്നു തെളിവുകൾ എന്ന പേരിൽ കണ്ണിൽ കണ്ടതെല്ലാം FBI തൂത്തു വാരിയെടുത്തു.
 എന്നാൽ ട്രംപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മറ്റൊരു ജഡ്‌ജി ഇപ്പോൾ വിലക്കിയിരിക്കുന്നു പിടിച്ചെടുത്ത ഒന്നും താൽക്കാലികമായി DOJ ക്ക് പരിശോധിക്കുവാൻ അവകാശമില്ല. അതിനായി ഒരു പ്രത്യേക ഇടനിലക്കാൻ പരിശോധകനെ നിയമിച്ചിരുന്നു.

ഇയാൾ ആദ്യ പരിശോധന നടത്തണം എന്നിട്ട് തീരുമാനക്കണം ഏതെല്ലാം ഗോവെർന്മെൻറ്റ് മുതൽ, ഏതെല്ലാം ട്രംപിൻറ്റെ സ്വകാര്യ വസ്തുക്കൾ രേഖകൾ. ഇതിനായി സ്പെഷ്യൽ മാസ്റ്റർക്ക് നവംബർ അവസാനം വരെ കാലവുധി നൽകിയിരിക്കുന്നു. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പു കഴിഞ്ഞേ ട്രംപിനെ ജയിലിൽ കയറ്റുവാൻ പറ്റുള്ളൂ..

ട്രംപിന് പണമുള്ളതിനാൽ DOJ തൊടുത്തു വിടുന്ന കുറ്റാരോപണ അമ്പുകളെ തടുക്കുന്നതിനു പറ്റുന്നു.അല്ലായിരുന്നെങ്കിൽ പണ്ടേ ഇവരുടെ മുന്നിൽ മൂക്കു കുത്തി വീണേനെ. DOJ യോട് എതുർത്ത നിരവധി പാപ്പരായി പോയിരിക്കുന്ന ചരിത്രമുണ്ട് .

 

Join WhatsApp News
CID Moosa 2022-09-28 01:44:06
He will go down in the history books as the number one notorious President. A three-and-a-half year investigation into Donald Trump’s business practices leapt into the headlines Wednesday as New York Attorney General Tish James announced a lawsuit accusing Trump of an “astounding” range of fraud in his real estate empire. One break for Trump: It was only a civil suit and not criminal. However, James is seeking draconian penalties: a five-year ban on Trump buying commercial real estate in New York or applying for loans, and a permanent ban on Trump and his three eldest children being in the leadership of any New York business for the rest of their lives. The case also seeks to force Trump, his kids and business to surrender $250 million she said was obtained through flagrant deceit that extended over a decade. “James is playing hardball,” Manhattan defense attorney Michael Shapiro said. Here are some of POLITICO’s top takeaways from the suit James filed: A Trump trial on James’ suit? Don’t bank on it Legal analysts are already debating the finer points of the suit and whether it will or won’t hold muster in court. Her civil suit might fly despite Manhattan District Attorney Alvin Bragg Jr. balking at filing criminal charges over the same conduct. For one thing, James only has to prove Trump’s conduct was fraudulent or illegal by a preponderance of the evidence, not beyond a reasonable doubt as would be necessary in a criminal case. If it seems more likely than not that Trump knew of false valuations or instructed subordinates to inflate assets and income, that may be enough for James to prevail. Trump could also be hurt by his numerous invocations of the Fifth Amendment, which can be used against him in the civil suit. But there’s a good chance the true legal merits of the AG’s suit will never be tested in court. Both sides have strong incentives to reach a settlement. Pursuing the case through to completion could take years and there’s no guarantee that a judge will agree to grant all the relief the AG asked for. Trump seems to have an even stronger incentive to compromise, since the punishing sanctions James is seeking could amount almost to a death sentence for his business empire. Trump’s lawyers have already made a settlement proposal which James turned down, but her aides said her office isn’t seeking any immediate court action against Trump, like an injunction that would swiftly drive him out of business in New York. And the AG seemed to emphasize her willingness to deal on the onerous punishment she proposed Wednesday. “Our doors are always open,” James told reporters.
Trump effect 2022-09-28 02:22:37
A federal judge delivered a blistering rebuke of Republican Party leaders Tuesday for what she said was a cynical attempt to stoke false claims of election fraud of the kind that fueled the Jan. 6 attack on the Capitol. U.S. District Court Judge Amy Berman Jackson said former President Donald Trump had turned his lies about the election into a litmus test for Republican candidates and that “high-ranking members of Congress and state officials” are “so afraid of losing their power” that they won’t contradict him. That fealty, she said, comes even as law enforcement and judges involved in cases related to the former president are facing unprecedented threats of violence.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക