ഫിലാഡല്‍ഫിയ, യു.എസ്.എ. : ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആന്റ് സിറിയായുടെ തടങ്കലില്‍നിന്നും അമേരിയ്ക്കയുടെ സഹായത്തോടെ സിറിയന്‍ സേന പതിനായിരക്കണക്കിന് ക്രൂരപീഡനങ്ങള്‍ സഹിച്ചിരുന്ന കുട്ടികളേയും സ്ത്രീകളേയും മോചിപ്പിച്ചു. ഇറാക്കില്‍നിന്നും അയല്‍ രാജ്യങ്ങളുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഐ.എസ്.ഐ.എസ്. ബലമായി തട്ടികൊണ്ടുവന്ന് സിറിയായിലെ പല ഒളിവുതാവളങ്ങളിലും നിഗൂഢകേന്ദ്രങ്ങളിലും പീഡിപ്പിച്ചു പാര്‍പ്പിച്ചിരുന്ന വന്‍ സമൂഹത്തെ 24 ദിവസം നീണ്ട സുദീര്‍ഘമായ രക്ഷപ്രവര്‍ത്തനത്തിലൂടെ രക്ഷിച്ച സല്‍ക്രിയയെ അനേക രാജ്യങ്ങള്‍ അഭിനന്ദിച്ചു.
ഐ.എസ്.ഐ.എസ്. തടങ്കലില്‍ ഭയപ്പെട്ട് ജീവിക്കുന്ന മാതാവും ഏതാനും കുട്ടികളും
ചെറുപ്രായത്തില്‍ത്തന്നെ ബാലികാ ബാല•ാരുടെ ശൈശവ മനസ്സിലേയ്ക്കു മനുഷ്യവേട്ട അടക്കമുള്ള ഭീകരപ്രവര്‍ത്തനങ്ങളെ സല്‍പ്രവര്‍ത്തിയായും മതാചാരങ്ങളുടെ ഭാഗ
മായും ദുര്‍വിവര്‍ത്തനം ചെയ്തു മനസ്സുമാറ്റി കൊടും ക്രൂരരായ ചാവേര്‍ പടയാളികളായിമാറ്റുക.
നൂറുകണക്കിന് തീവ്രവാദികളെ അറസ്റ്റ് ചെയ്തതിനോടൊപ്പം അനേകതരം ഭീകര ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി സിറിയന്‍ പട്ടാളമേധാവികള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ രണ്ടു അമേരിക്കന്‍ പട്ടാളക്കാരും അനേകം സിറിയന്‍ സേനകളും കൊല്ലപ്പെട്ടതായി അസ്സോസിയേറ്റ് പ്രസ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐ.എസ്.ഐ.എസ്. പുതിയ തലമുറയിലെ കുട്ടികളെ തീവ്രവാദി പ്രവര്‍ത്തനങ്ങളും ഭീകരാക്രമണങ്ങളും സല്‍ഗുണസമ്പന്നമായ പ്രവര്‍ത്തനങ്ങളായി പരിഗണിയ്ക്കണമെന്നും സ്വന്തം ജനസമൂഹത്തിന്റെ ഉന്നതിയ്ക്കുവേണ്ടിയുള്ള സമര്‍പ്പണമായി കരുതണമെന്നുമുള്ള അസത്യമായ ഉപദേശങ്ങള്‍ പിഞ്ചുകുട്ടികളെ പഠിപ്പിയ്ക്കുന്നു. കാലത്തിന്റെ നീക്കത്തില്‍ ടെറോറിസ്റ്റ് ക്യാമ്പുകളില്‍ വളര്‍ന്ന കുട്ടികള്‍ ശക്തരായ ചാവേര്‍ പടയാളികളായി മാറുവാനുള്ള ഭീകര സജ്ജീകരണമാണ്.
തീവ്രവാദി ആശയസംഹിതമാത്രം അഭ്യസിച്ച ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെട്ട കാളിഫ്കള്‍ അഥവാ ഗുരുക്ക•ാരുടെ പഠിപ്പിയ്ക്കലില്‍ ഭീകരാക്രമണ തത്വങ്ങള്‍ ആരാധനയില്‍ ഉള്‍പ്പെടുത്തി അശേഷം മരണഭീതിയില്ലാത്ത ചാവേര്‍ സംഘടനകള്‍ ഉണ്ടാക്കുവാനുള്ള ഉദ്യമത്തിലാണ് ഇസ്ലാമിക്ക് സ്റ്റേറ്റ്. ലൈംഗീക ആവശ്യങ്ങള്‍ക്കായി തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന ഇറാക്കിലെ കുര്‍ദിസ്ഥാന്‍ സ്വദേശികളായ 4 സ്ത്രീകളേയും രണ്ട് പെണ്‍കുട്ടികളേയും സിറിയന്‍ സേന കഴിഞ്ഞയാഴ്ചയില്‍ മോചിപ്പിച്ചു.
ഐ.എസ്.ഐ.എസിന്റെ തുടര്‍ച്ചയായിട്ടുള്ള ക്രൂരപീഢനങ്ങള്‍ വര്‍ദ്ധിച്ചതുമൂലമാണ് അമേരിക്കന്‍ സഹായത്തോടെ സിറിയന്‍ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഐ.എസ്.ഐ.എസ് ഈ വര്‍ഷംതന്നെ ക്യാമ്പുകളില്‍ പാര്‍ക്കുന്ന 44 അഭയാര്‍ത്ഥികളേയും അനേകം രക്ഷാപ്രവര്‍ത്തകരേയും കൊലപ്പെടുത്തി.
ഐ.എസ്.ഐ.എസിന്റെ വിളയാടുനിലമായ അല്‍-ഹോള്‍ ക്യാമ്പില്‍ 36 സ്ത്രീകളടക്കം 226 നിരപരാധികളായ ഇറാക്ക് - സിറിയ പൗരന്‍മാരെ തടങ്കലില്‍ പാര്‍പ്പിച്ചു പീഡിപ്പിക്കുന്നതായി എ.പി. റിപ്പോര്‍ട്ട് ചെയ്തു.
ഇരുപതിനായിരത്തിലധികം കുട്ടികളടക്കം അന്‍പതിനായിരത്തില്‍പ്പരം ഇറാക്ക് - സിറിയന്‍ ജനങ്ങള്‍ ഇപ്പോഴും ഇരുമ്പുവേലികള്‍ കെട്ടിയടച്ച ക്യാമ്പുകളില്‍ കഴിയുന്നത്. ഭൂരിഭാഗം ക്യാമ്പ് നിവാസികളും ഐ.എസ്.ഐ.എസും സിറിയന്‍ സേനയും ആയിട്ടുള്ള വിവിധ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട പടയാളികളുടെ ഭാര്യമാരും കുട്ടികളുമാണ്. 57 രാജ്യങ്ങളില്‍നിന്നും ഐ.എസ്.ഐ.എസ്.നെ സഹായിക്കുവാന്‍ ആയുധങ്ങളുമായി എത്തിയശേഷം കൊല്ലപ്പെട്ട ചാവേര്‍ സംഘങ്ങളുടെ 2000 ത്തിലധികം വിധവകളും 8000-ല്‍പ്പരം കുട്ടികളും പ്രത്യേകം തയ്യാറാക്കിയ ക്യാമ്പുകളില്‍ കഴിയുന്നു.
ഐ.എസ്.ഐ.എസ്. തടങ്കലില്‍നിന്നും മോചിതരായ കുട്ടികള്‍
ഐ.എസ്.ഐ.എസ്. മുഖ്യമായും സ്ത്രീകളേയും കുട്ടികളേയും നിര്‍ബന്ധിതമായി ദാസ്യവേലയ്ക്കും പരിചാരിക വൃത്തിക്കും സമ്പന്നരുടെയും നേതാക്കളുടെയും വീടുകളില്‍ അയയ്ക്കുന്നു. ഒരു വിഭാഗം സ്ത്രീകള്‍ ഐ.എസ്.ഐ.എസ്. ന്റെ ഭീകര പ്രവര്‍ത്തനങ്ങളെ അനുമോദിക്കുന്നു. തത്വസംഹിതയെ സല്‍കര്‍മ്മങ്ങളായി വ്യാഖ്യാനിച്ചു തടങ്കല്‍ ക്യാമ്പിനുള്ളില്‍ പ്രചരിപ്പിക്കുന്നു.
2018 നവംബര്‍ - ഡിസംബര്‍ ശീതകാലാവസ്ഥ കുര്‍ദിഷ് സേന അമേരിക്കന്‍ പട്ടാളക്കാരുടെ സഹായത്തോടെ തടങ്കലില്‍ പീഢനങ്ങള്‍ സഹിച്ചിരുന്ന ക്യാമ്പുകള്‍ പിടിച്ചടക്കി എല്ലാവരേയും മോചിപ്പിച്ചു. 2019 ല്‍ ഐ.എസ്.ഐ.എസ്. ഭീകരവാഴ്ച നടത്തിയിരുന്ന ഇറാക്കിലേയും സിറിയായിലേയും താവളങ്ങള്‍ നിശേഷം നശിപ്പിച്ചു. അനേകവര്‍ഷങ്ങള്‍ തടങ്കലിലും ഐ.എസ്.ഐ.എസിന്റെ ഭീകരപ്രവര്‍ത്തനത്തിന്റെ കെടുതികള്‍ സഹിച്ചും ക്രൂരമായ യാതനകള്‍ അനുഭവിച്ചശേഷം സ്വതന്ത്രരായ ജനങ്ങളെ പുനരധിവസിപ്പിക്കുവാന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോഴും പ്രാരാപ്തപ്പെടുന്നതായി വിവിധ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.