Image

കാസബ്ലാങ്ക ഫിലിം ഫാക്ടറി അവാര്‍ഡ്‌സ്; സീസണ്‍ 2

Published on 30 September, 2022
കാസബ്ലാങ്ക ഫിലിം ഫാക്ടറി അവാര്‍ഡ്‌സ്; സീസണ്‍ 2

'കാസബ്ലാങ്ക ഫിലിം ഫാക്ടറി അവാര്‍ഡ്സിന്റെ രണ്ടാം സീസണിലെ വിജയികളെ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി കാസബ്ലാങ്ക ഫിലിം ഫാക്ടറി നടത്തുന്ന ഐ. എം. ഡി. ബി. യോഗ്യത നേടിയ സീസണല്‍ അവാര്‍ഡ് മത്സരമാണിത്. കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ സ്ഥാപകനും സംവിധായകനുമായ നിര്‍മല്‍ ബേബി വര്‍ഗീസാണ് ഈ അവാര്‍ഡ് മത്സരത്തിന്റെ ഡയറക്ടര്‍.


പാകിസ്താനി ചിത്രം 'സെപറേഷന്‍' മികച്ച ചിത്രമായപ്പോള്‍, ഫില്‍ ഗിയോജ സംവിധാനം ചെയ്ത അമേരിക്കന്‍ ഡോക്യൂമെന്ററി 'ഫൈറ്റിംഗ് എം എസ് എ ഓസ്റ്റിന്‍ ക്രോഫോര്‍ഡ്‌സ് സ്റ്റോറി' മികച്ച ഡോക്യൂമെന്ററി ചിത്രമായി തിരഞ്ഞെടുത്തു. ദിമിത്രി ഫ്രോലോ സംവിധാനം ചെയ്ത 'ലാസ്റ്റ് ലവ്' എന്ന സിനിമയാണ് മികച്ച പരീക്ഷണ സിനിമയ്ക്കുള്ള അവാര്‍ഡ് നേടിയത്.


'ലോണ്‍ലി സീസണ്‍' എന്ന ഇറാനിയന്‍ സിനിമയിലൂടെ ഹമിദ് റേസ മഹ്‌മൗദി മെഹ്‌റിസി മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയപ്പോള്‍ മികച്ച നടനായി വ്‌ലാദിമിര്‍ സോളോടാറും, മികച്ച നടിയായി നടാലിയ സര്‍കോവയ്ലയും തിരഞ്ഞെടുക്കപ്പെട്ടു. കൂടുതല്‍ അവാര്‍ഡ് വിവരങ്ങളാക്കായി: https://bit.ly/CFFWinners-S2

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക