Image

പരുമല തിരുമേനിയുടെ നാമത്തിലുള്ള ഗോള്‍ഡ് കോസ്റ്റിലെ ദേവാലയത്തിലെ ആദ്യ വിശുദ്ധ കുര്‍ബാന നടത്തി

Published on 03 October, 2022
 പരുമല തിരുമേനിയുടെ നാമത്തിലുള്ള ഗോള്‍ഡ് കോസ്റ്റിലെ ദേവാലയത്തിലെ ആദ്യ വിശുദ്ധ കുര്‍ബാന നടത്തി
ബ്രിസ്ബെയ്ന്‍ : പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള ഗോള്‍ഡ് കോസ്റ്റിലെ ദേവാലയത്തിലെ ആദ്യ വിശുദ്ധ കുര്‍ബാന ഇടവക മെത്രപൊലീത്ത അഭിവന്ദ്യ ഡോ. യുഹാനോന്‍ മാര്‍ ദീയസ് കൊറോസിന്റേയും, നവാഭിഷിക്ത മെത്രാപ്പൊലീത്ത അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തി. ഗോള്‍ഡ് കോസ്റ്റ് ലെയും പരിസരപ്രദേശങ്ങളിലെയും അനേകമാളുകള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. ബ്രിസ്‌ബ്രെയ്ന്‍ സെന്റ് . ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി മുന്‍ വികാരി റവ. ഫാ. ജാക്‌സ് ജേക്കബും, വികാരി റവ ഫാ. ലിജു സാമുവലും അഭിവന്ദ്യ തിരുമേനിമാരോടൊപ്പം വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം കൊടുത്തു. അഭിവന്ദ്യ മെത്രാപ്പൊലീത്തമാര്‍ക്കും, ബഹുമാനപ്പെട്ട അച്ഛന്മാര്‍ക്കും, ജനങ്ങള്‍ക്കും പരിശുദ്ധന്റെ നാമത്തില്‍ ഇടവക വികാരി റവ. ഫാ. ഷിനു ചെറിയാന്‍ നന്ദി രേഖപ്പെടുത്തി. മാസത്തിലെ ഒന്നും മൂന്നും ശനിയാഴ്ചകളില്‍ വിശുദ്ധ കുര്‍ബാനയും, സണ്‍ഡേ സ്‌കൂളും ഉണ്ടാകുമെന്ന് ഇടവക വികാരി റവ .ഫാ. ഷിനു ചെറിയാന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. . ഫാ . ഷിനു ചെറിയാന്‍ : 0422498356, റോബര്‍ട്ട് കുര്യാക്കോസ് : 0405620369, അലക്‌സ് തോമസ് : 0423610669, ജേക്കബ് : 0449821231 ബിനോയ് പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക