Image

ഫാമിലി കണക്ടിന് ഓസ്ട്രേലിയന്‍ സംസ്ഥാനങ്ങളില്‍ പുതിയ തുടക്കം

Published on 03 October, 2022
 ഫാമിലി കണക്ടിന് ഓസ്ട്രേലിയന്‍ സംസ്ഥാനങ്ങളില്‍ പുതിയ തുടക്കം

 


സിഡ്നി/ഡാര്‍വിന്‍: ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് മെഡിക്കല്‍ സെക്കന്‍ഡ് ഒപീനിയന്‍ വേഗതയിലും സൗജന്യമായും ലഭ്യമാക്കുന്ന ഫാമിലി കണക്ട് പദ്ധതിക്ക് ന്യൂ സൗത്ത് വെയില്‍സ്, നോര്‍ത്തേന്‍ ടെറിട്ടറി സംസ്ഥാനങ്ങളില്‍ കൂടി തുടക്കമായി. സിഡ്നിയില്‍ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാന പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ ഷാഡോ മന്ത്രി ജൂലിയ ഫിന്നും ഡാര്‍വിനില്‍ ഉപമുഖ്യമന്ത്രി നിക്കോള്‍ മാനിസനുമാണ് പദ്ധതി മലയാളികള്‍ക്ക് സമര്‍പ്പിച്ചത്.

ആലുവ രാജഗിരി ഹോസ്പിറ്റലും മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ആസ്ട്രേലിയ ചാപ്ടറുമാണ് സംഘാടകര്‍. സിഡ്നിയിലെ ചടങ്ങുകളില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ മനീഷ് ഗുപ്ത, ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സില്‍ നാഷണല്‍ പ്രസിഡന്റും മുന്‍ പ്രതിപക്ഷ നേതാവുമായ ജോഡി മക്കായ്, എഐബിസി എന്‍എസ് ഡബ്ല്യു സംസ്ഥാന പ്രസിഡന്റ് ഇര്‍ഫാന്‍ മാലിക്, ഫാമിലി കണക്ട് ന്യൂ സൗത്ത് വെയില്‍സ് കോര്‍ഡിനേറ്റര്‍ കിരണ്‍ ജെയിംസ് എന്നിവരും പങ്കെടുത്തു.

ഡാര്‍വിനിലെ ഉപമുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫാമിലി കണക്ട് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ജിന്‍സണ്‍ ആന്റോ ചാള്‍സ് നേതൃത്വം നല്‍കി. മള്‍ട്ടി കള്‍ച്ചറല്‍ ഓസ്ട്രേലിയയുടെ നോര്‍ത്തേന്‍ ടെറിട്ടറി സ്റ്റേറ്റ് പ്രസിഡന്റ് ഡോ എഡ്വിന്‍ ജോസഫ് ക്യുന്‍സ് ലാന്‍ഡ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ സജി പഴയാറ്റില്‍ തുടങ്ങിയവരും സംബന്ധിച്ചു.


ഓസ്ട്രേലിയയുടെ പ്രധാന നഗരങ്ങളില്‍ എല്ലാം ഫാമിലി കണക്ട് പദ്ധതിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ബ്രിസ്ബെയിനില്‍ പാര്‍ലമെന്റ് സ്പീക്കര്‍ കാര്‍ട്ടിസ് പിറ്റ് തുടങ്ങിവച്ച പദ്ധതിയില്‍ ഇതിനോടകം നാനൂറോളം ആസ്ട്രേലിയന്‍ മലയാളികള്‍ ഉപയോഗപ്പടുത്തിയിട്ടുണ്ടന്നാണ് കണക്ക്.മെല്‍ബണിലും പെര്‍ത്തിലും മലയാളികള്‍ക്കായി മുന്‍പ് തന്നെ ഹെല്‍പ് ഡസ്‌ക് തുടങ്ങിയിരുന്നു. വിദഗ്ദ ഡോക്ടര്‍മാരുടെ അപ്പോയ്ന്റ്‌മെന്റുകള്‍ക്കുള്ള കാലതാമസം പൊതുവില്‍ അനുഭവപ്പെടുന്നഓസ്ട്രേലിയന്‍ മലയാളികള്‍ക്ക് പദ്ധതി വലിയ അനുഗ്രഹം ആയാണ് കണക്കാക്കുന്നത്

ഓസ്ട്രേലിയന്‍ പ്രവാസിയുടെ നാട്ടിലുള്ള മാതാപിതാക്കള്‍ക്കായും സമഗ്ര ആരോഗ്യപരിപാലനം പദ്ധതിയുടെ ഭാഗമയുണ്ട്.

ഫാമിലി കണക്ട് പദ്ധതിയില്‍ പങ്കാളിയാകുവാന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍മാരായ ബിനോയ് തോമസ് 0401291829, മദനന്‍ ചെല്ലപ്പന്‍ 0430245919 എന്നിവരെ ബന്ധപ്പെടാവുന്നതാണ്. ആളുകള്‍ക്ക് നേരിട്ട് നാട്ടില്‍+918590965542 ബന്ധപ്പെടുവാനും സാധിക്കുന്നതാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക