Image

തരൂര്‍ തോല്‍ക്കണം (രാജു മൈലപ്രാ)

Published on 06 October, 2022
തരൂര്‍ തോല്‍ക്കണം (രാജു മൈലപ്രാ)

വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജനാധിപത്യ രീതിയില്‍ ഒരു തെരഞ്ഞെടുപ്പ് നടക്കുകയാണ്. 

ഹൈക്കമാന്‍ഡിന് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ ഇല്ലെന്നും, നെഹ്‌റു കുടുംബത്തില്‍ നിന്നും ആരുംതന്നെ സ്ഥനാര്‍ത്ഥികള്‍ ഇല്ലെന്നും സോണിയാജിയും രാഹുല്‍ജിയും ആദ്യംതന്നെ ആണയിട്ട് പറഞ്ഞതാണ്. അതു വിശ്വസിച്ച് അവരുടെ തന്നെ ആശീര്‍വാദത്തോടുകൂടി ബഹുമാന്യനായ ശശി തരൂര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിക്കുന്നു. 

എന്നാല്‍ തങ്ങളുടെ ഒരു 'വിശ്വസ്തനെ' കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയില്‍ അവരോധിക്കണമെന്നുള്ള ഒരു ഗൂഢലക്ഷ്യം അവര്‍ക്കും അവരുടെ ചില പാദസേവകര്‍ക്കും ഉണ്ടായിരുന്നു എന്ന് ഇപ്പോള്‍ പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. 

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗാലോട്ടിനെയാണ് അതിനുവേണ്ടി അവര്‍ കണ്ടുവെച്ചത്. ആ പദ്ധതി ചക്ക കുഴയുന്നതുപോലെ നാം കണ്ടതാണല്ലോ! കോണ്‍ഗ്രസിന് ഭരണം കൈവിട്ട് പോകുന്നതുവരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. കഷ്ടിച്ച് രക്ഷപെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ!

അപ്പോഴും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായുള്ള ശശി തരൂരിനെ പരിഗണിക്കുന്ന ഒരു വിഷയമേ വന്നില്ല. ഒരു കോണ്‍ഗ്രസ് പ്രസിഡന്റിനു ആവശ്യമില്ലാത്ത പല ക്വാളിഫിക്കേഷന്‍സും അദ്ദേഹത്തിനുണ്ട്. 

ആവശ്യത്തിലധികം വിദ്യാഭ്യാസം-
ഹിന്ദി, ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിലുള്ള പ്രാവീണ്യം-
മികച്ച പ്രാസംഗികന്‍; ഗ്രന്ഥകര്‍ത്താവ്-
യു.എന്നില്‍ ഉന്നത പദവിയിലിരുന്ന ലോക പരിചയം-
മികച്ച പാര്‍ലമെന്റേറിയന്‍-
ഏതൊരു ആള്‍ക്കൂട്ടത്തിലും തലയെടുപ്പോടുകൂടി ഒറ്റപ്പെട്ട് നില്‍ക്കുന്ന പേഴ്‌സണാലിറ്റി-
നെഹ്‌റു കുടുംബത്തോട് പരിപൂര്‍ണ്ണ വിധേയത്വമില്ലായ്മ- 
പോരേ പൂരം?

തരൂരിനെ നേരിടാന്‍ പ്രാപ്തിയുള്ള ഒരു നേതാവിനെ തേടിയുള്ള അന്വേഷണം ചെന്നവസാനിച്ചത് എണ്‍പത് വയസ് കഴിഞ്ഞ മല്ലാകാര്‍ജ്ജു ഖാര്‍ഗെ എന്നൊരു യുവാവിലാണ്! അതിനു കൊടിപിടിച്ചത് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ആന്റണി എന്ന മറ്റൊരു യുവ നേതാവ്!

അടുത്ത പത്തുവര്‍ഷത്തേയ്‌ക്കെങ്കിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാവി ഈ യുവ നേതാവിന്റെ കൈകളില്‍ ഭദ്രം. ആളു താഴെ തട്ടില്‍ നിന്ന് പടിപടിയായി വളര്‍ന്നുവന്നവനാണ്. 

പോരെങ്കില്‍ ഒന്നാംതരം ഒരു ദളിതനും. 
അധികാരമില്ലാത്ത ഒരു അലങ്കാര പദവി വരുമ്പോള്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയ ദളിത് പ്രേമമാണ്. അവരാകുമ്പോള്‍ വെറും ആജ്ഞാനുവര്‍ത്തികളായി നിന്നുകൊള്ളുമെന്നുള്ള മേലാളന്മാരുടെ ധാര്‍ഷ്ട്യം.

തരൂരിനെ സ്ഥാനാര്‍ത്ഥിത്വത്തെ ഏറ്റവുമധികം എതിര്‍ക്കുന്നത് കേരളത്തില്‍ നിന്നുള്ള നേതാക്കന്മാരാണെന്നുള്ളതാണ് ഏറ്റവും രസാവഹം- ആര്‍ക്കുവേണ്ടിയും വോട്ട് ചോദിക്കരുത് എന്നു ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമുണ്ടായിട്ടുപോലും, പത്രസമ്മേളനം വിളിച്ചാണ് അവര്‍ തരൂരിനോടുള്ള എതിര്‍പ്പും, ഖാര്‍ഗെയ്ക്കുള്ള പിന്തുണയും അറിയിക്കുന്നത്. ക്യാമറയ്ക്കുമുന്നില്‍ തരൂരിനെ എതിര്‍ത്ത് സംസാരിക്കുമ്പോള്‍, വി.ഡി സതീശന്റേയും, മുരളീധരന്റേയും, രമേശ് ചെന്നിത്തലയുടേയും മുഖത്ത് വിരിയുന്ന ആ പ്രകാശം പരത്തുന്ന ചിരി - ശശി തരൂരിനോടുള്ള അസൂയ അതില്‍ മുഴച്ചുനില്‍ക്കുന്നു. 

കേരളാ നേതാക്കന്മാരുടെ നിലപാട് ഇതാണെങ്കില്‍, അടുത്തുവരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവരെ കാത്തിരിക്കുന്നത് ഒരു 'സര്‍പ്രൈസ്' ആയിരിക്കും. 

'ഓവര്‍സീസ് കോണ്‍ഗ്രസുകാര്‍ക്ക്' മിണ്ടാട്ടമില്ല. പാവങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വലിയ കാര്യമൊന്നുമുണ്ടെന്ന് തോന്നുന്നില്ല. ആര് കോണ്‍ഗ്രസ് പ്രസിഡന്റായാലെന്താ? ഫലം അറിഞ്ഞാലുടനെ നമ്മുടെ ഫോട്ടോ സഹിതം വിജയിയെ അഭിനന്ദിച്ചുകൊണ്ടുള്ള പത്രപ്രസ്താവന ഇറക്കണം. 

തരപ്പെടുമെങ്കില്‍ അധികം താമസിയാതെ ഒരു സ്വീകരണവും സംഘടിപ്പിക്കണം- ഹല്ല പിന്നെ!

****** ****** ****** ****** 

ശശി തരൂര്‍ തോല്‍ക്കണം-
തരൂരിനെപ്പോലെ ഒരു നേതാവിനെ 
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
അര്‍ഹിക്കുന്നില്ല. 

# INDIAN NATIONAL CONGRESS ELECTION

 

 

Join WhatsApp News
Biju Cherian 2022-10-06 01:20:44
Well explained… congratulations Raju Mylapra… Kerala leaders didn’t like tharoor… these folks have NO SHAME to say this
OCI 2022-10-06 03:22:12
വോട്ട് ഇല്ലാത്തതു കൊണ്ടാണ് ഞങ്ങൾ ഒന്നും മിണ്ടാത്തത്. വല്ലതും പറഞ്ഞാൽ അവൻമ്മാരു ഞങ്ങളെ പിരിച്ചു വിടും. ആരു ജയിച്ചാലും ഞങ്ങൾ അവരെ അഭിനന്ദിക്കും. തീർച്ച.
Malayalee 2022-10-06 11:33:48
എനിക്ക് കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാരോട് വലിയ ബഹുമാനം തോന്നുന്നു ഇപ്പോൾ. മലയാളി എന്ന സ്ഥിതിക്ക് നമുക്കൊരു ഐഡന്റിറ്റി ഉണ്ട്. അത് എല്ലാ സംസ്ഥാനക്കാർക്കും രാജ്യത്തിനും ഉണ്ട്. അവനവന്റെ ഭാഷയോടുള്ള സ്നേഹം, ആ രാജ്യത്തോടുള്ള സ്നേഹം, അല്ലെങ്കിൽ ആ സംസ്ഥാനത്തോടുള്ള സ്നേഹം. അങ്ങനെ അങ്ങനെ! മലയാളിയുടെ പ്രത്യേകത എന്നു പറയുന്നത് നമ്മളെക്കാൾ ഉയരത്തിൽ വേറൊരു മലയാളി കയറിപ്പോകരുത് എന്ന അടിസ്ഥാന പ്രമാണമാണ്. അതിപ്പോൾ അക്ഷരാർഥത്തിൽ നേതാക്കന്മാർ പാലിക്കുന്നു. അതുകൊണ്ട് ഇപ്പോൾ എല്ലാവരും ഖാർഗെയെ പിന്തുണയ്ക്കുക! തരൂർ പൊട്ടി പാളീസാകട്ടെ! വേണമെങ്കിൽ മോദി കൊണ്ടു പോകട്ടെ! ഖാർഗെക്ക് ശേഷം നമുക്ക് എ.കെ. ആന്റണിയെ പ്രെസിഡെന്റാക്കാം! മലയാളി ഐക്യം സിന്ദാബാദ്!
Hi Hi Hi 2022-10-06 04:19:03
തരൂർ ജയിക്കണം; വയസർ  മാറി നിൽക്കാതെ കോൺഗ്രസ് രക്ഷപ്പെടില്ല .
S S Prakash 2022-10-06 10:22:30
Very correct 👏👏👏
CID 2022-10-06 12:16:46
പരസ്യ പ്രസ്താവനയുടെ പേരിൽ തരൂരിനെ അയോഗ്യനാക്കാൻ അണിയറ നീക്കം. ചൂക്കാൻ പിടിക്കുന്നത് കേരളത്തിലെ കോൺഗ്രസ് നേതാക്കന്മ്മാർ. അടുത്ത തെരെഞ്ഞടുപ്പിൽ കേരളത്തിൽ കോൺഗ്രസ് പാർട്ടി, അടിപടല മൂഞ്ചും.
jomon 2022-10-06 13:15:40
This will be final nail on the congress party coffin, if Tharoor will not elected , Also the Kerala leadership should be ashamed of themselves for not supporting Mr. Tharoor If he was rejected at the ballot, he should consider running as a BJP candidate in Trivandrum in the next general election. That will be guaranteed win for him. I had some hope for Congress in Kerala , for the next election. Now that the whole leadership and ex and old leaders are all grouped together against Sasi Tharoor, that hope has faded. Good luck Mr. Tharoor, you will be well off in BJP and you can do a lot of good things for Kerala and India
Jojo Thomas 2022-10-06 13:39:43
Dear Raju, As usual you conveyed your views, I 100% agree with you. Malayalee CRAB Mentality again as Crystal clear here. ഹൈക്കമാൻഡിനു ഓശാന പാടുവാൻ ശശി തരൂർ തയ്യാറാല്ല. ഹൈക്കമാൻഡിന്റെ നക്കാപിച്ചയ്‌ക്കും സോണിയ ഗാന്ധിക്ക് , മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കാൻ നാണമില്ലാതെ അവർ നൽകുന്ന അപ്പക്കഷണം കഴിച്ചു ജീവിക്കുന്ന കേരളത്തിലെ തലമൂത്ത ഖദർ ധാരികൾക്കേ കഴിയു. നേരെ ചൊവ്വേ ഇംഗ്ളഷ് ഹിന്ദി സംസാരിക്കാൻ കഴിയാത്ത ഇവരുടെ അന്നം മുട്ടിപോവും. ശശി തരൂർ മത്സരത്തിൽ നിന്നും പിന്മാറാതെ മത്സരിച്ചു തോറ്റു കാണിക്കണം മരുന്നിനോട് പ്രതികരിക്കാത്ത മരിച്ചു കൊണ്ടിരിക്കുന്ന രോഗിയ്ക്ക് തുല്യമായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥ ആണ് കോൺഗ്രസ് ഇപ്പോൾ ഈ ഹൈക്കമാൻഡ് തിരഞ്ഞെടുപ്പോടെ എണ്‍പത് വയസ് കഴിഞ്ഞ മല്ലാകാര്‍ജ്ജു ഖാര്‍ഗെ നയിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ അന്ത്യ നാളുകൾ എണ്ണിത്തുടങ്ങും CPI പ്രസ്ഥാനം കേരളത്തിൽ ഒതുങ്ങിയത് പോലെ ……
Jojo Thomas 2022-10-06 14:00:28
Dear Raju, As usual you conveyed your views, I 100% agree with you. Malayalee CRAB Mentality again as Crystal clear here. ഹൈക്കമാൻഡിനു ഓശാന പാടുവാൻ ശശി തരൂർ തയ്യാറാല്ല. ഹൈക്കമാൻഡിന്റെ നക്കാപിച്ചയ്‌ക്കും സോണിയ ഗാന്ധിക്ക് , മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കാൻ നാണമില്ലാതെ അവർ നൽകുന്ന അപ്പക്കഷണം കഴിച്ചു ജീവിക്കുന്ന കേരളത്തിലെ തലമൂത്ത ഖദർ ധാരികൾക്കേ കഴിയു. നേരെ ചൊവ്വേ ഇംഗ്ളഷ് ഹിന്ദി സംസാരിക്കാൻ കഴിയാത്ത ഇവരുടെ അന്നം മുട്ടിപോവും. ശശി തരൂർ മത്സരത്തിൽ നിന്നും പിന്മാറാതെ മത്സരിച്ചു തോറ്റു കാണിക്കണം മരുന്നിനോട് പ്രതികരിക്കാത്ത മരിച്ചു കൊണ്ടിരിക്കുന്ന രോഗിയ്ക്ക് തുല്യമായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥ ആണ് കോൺഗ്രസ് ഇപ്പോൾ ഈ ഹൈക്കമാൻഡ് തിരഞ്ഞെടുപ്പോടെ എണ്‍പത് വയസ് കഴിഞ്ഞ മല്ലാകാര്‍ജ്ജു ഖാര്‍ഗെ നയിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ അന്ത്യ നാളുകൾ എണ്ണിത്തുടങ്ങും CPI പ്രസ്ഥാനം കേരളത്തിൽ ഒതുങ്ങിയത് പോലെ ……
George Abraham 2022-10-06 14:35:44
I have published a letter (in my personal capacity) that was sent to Mrs. Gandhi supporting Tharoor. Therefore, your statement here that everyone in the 'Overseas Congress is silent' is contrary to the facts. A report on my letter was published here in Emalayalee.com as well. https://www.theindianpanorama.news/opinion/letters/an-open-letter-to-sonia-gandhi/ https://keralatimes.com/news/breaking-news/162691/
OCI MEMBER 2022-10-06 17:49:32
കേരളത്തിൽ നിന്നും അമേരിക്കൻ സന്ദർശനത്തിനു വരുന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കൻമ്മാർക്ക്, പ്രത്യേകിച്ചു വി.ഡി. സതീശൻ, കെ. മുരളി, രമേശ് ചെന്നിത്തല, തുടങ്ങിയവർക്ക് ഒരു കാരണവശാലും ആരും സ്വീകരണം നൽകരുത്. അഥവാ ആരെങ്കിലും നൽകിയാൽ കോൺഗ്രസ് പ്രവർത്തകർ അതിനെ ഉപരോധിക്കണം. യാതൊരു പ്രിൻസിപ്പലും ഇല്ലാത്ത നേതാക്കൻമ്മാർ ആണ് അവർ. ഓവർസീസ് കോൺഗ്രസ് അവരുടെ നേതൃത്വം അംഗീകരിക്കരുത്. (ഒരു കോൺഗ്രസ് അനുഭാവി)
Sunny John 2022-10-06 20:04:24
തരുരിനെപ്പോലെ വിദ്യാസമ്പന്നനായ, ദീർഘകവീക്ഷണമുള്ള, നേതൃപാടമുള്ള, ആശയങ്ങൾ സംവാദിക്കുവാൻ കഴിവുള്ള ഒരു നേതാവ് കോൺഗ്രസിന്റെ തലപ്പത്തു വരുവാൻ പാടില്ല. ഓച്ഛാനിച്ചു നിൽക്കുവാൻ കഴിവുള്ള, സ്വന്തമായി അഭിപ്രായങ്ങൾ ഇല്ലാത്ത ഒരു കളിപ്പാട്ടത്തെയാണ് അവർക്കു വേണ്ടത്. അവർക്കു വേണ്ടി വിടുപണി ചെയ്യുവാൻ മുൻപ് അറക്കൽകാരനായ ഒരാൾ ഉണ്ടായിരുന്നു. ഇന്ന് ആ സ്ഥാനം ഏറ്റടുത്തിരിക്കുന്നത് ഒരു ആലപ്പുഴക്കാരൻ തന്നെയാണെന്നത് കാവ്യ നീതി മാത്രം. എനിക്ക് ശേഷം പ്രളയം എന്ന് ചിന്തിക്കുന്ന കടൽക്കിഴവന്മ്മാർ. എല്ലാം നേടി, എല്ലാം അനുഭവിച്ചു; ഇനി ഒരുത്തനും തങ്ങളുടെ തലയ്ക്കു മീതെ വരാൻ പാടില്ല എന്ന് ചിന്തിക്കുന്നവർ . കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരെനെക്കുറിച്ചു ഒരുപാടു പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ അദ്ദേഹവും ഓളത്തിനൊത്തു തുഴയാൻ ശീലിച്ചു പോയി. നാലു കൊല്ലത്തിനു ശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ മുക്യമന്ത്രി സ്ഥാനം മുന്നിൽ കണ്ടുകൊണ്ടു ചെന്നിത്തല കളി തുടങ്ങി. സതീശൻ ചെന്നിത്തലയെ കവച്ചു വെയ്ക്കാമോയെന്നു ശ്രമിച്ചു നോക്കുന്നു. ചുമരുണ്ടെകിലെ ചിത്രമെഴുതുവാൻ പറ്റുകയുള്ളു എന്നത് ഇവർ ബോധപൂർവം മറക്കുന്നു. യുവജങ്ങളുടെ ഒരു ആർത്തിരമ്പുന്ന മുന്നേറ്റമുണ്ടായാലേ കോൺഗ്രസ് ഇനി രക്ഷപെടുകയുള്ളു. (FB)
നിരീക്ഷകൻ 2022-10-06 22:02:40
കുറഞ്ഞത് അടുത്ത 20 വർഷത്തേക്ക് കേന്ദ്രത്തിൽ അധികാരത്തിന്റെ അയലത്തുപോലും വരാൻ സാധ്യതയില്ലാത്ത ഒരു പാർട്ടിയുടെ അധ്യക്ഷസ്ഥാനത്തിനുവേണ്ടി എന്തിനാണീ തരൂർ വിവാദം(തരൂർ വിലാപം)
Friend of Tharoor 2022-10-06 23:45:03
Nobody in their right mind thinks that Congress Party will gain power in the Center for a long time. I think the lamentation by the Keralites are for not supporting a Malayalee candidate by the so-called Malayalee Congress leaders and the hesitation of the Congress Party to escape from the grip of the expired generation. Good luck to Tharoor.
ഗഫൂർക്ക 2022-10-07 03:27:56
അല്ലേലും മലയാളിക്ക് പാര എന്നും മലയാളി തന്നെയല്ലെ, അത് കേരളത്തിലാണേലും ടെക്സാസിൽ ആണേലും ശരി തന്നെ. കഷ്ടം മലയാളീ!!
jacob 2022-10-07 07:29:19
well explained
Thomas Kalladan 2022-10-07 21:56:32
പപട്ടി പുല്ല് തിന്നുകയും ഇല്ല; പശു തിന്നാൻ സമ്മതിക്കുകയും ഇല്ല. ഇതല്ലേ ഈ ലേഖനത്തിന്റെ സാരം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക