കരുതലിന്റെ
തണലില്ലാതെ
കനിവിന്റെയുറവില്ലാതെ
വെയിലിന്റെ
പാടവരമ്പിലൂടെ
പകലിനെ നെറുകിലേറ്റി
നടകൊള്ളുമ്പോൾ
കണ്ണീരുമൂടി
കാഴ്ചമറയ്ക്കും
ഓർമ്മകളുടെ
ഉഷ്ണക്കാറ്റുകൾ...!
ബഹുദൂരം,
ഇരുളിന്റെ കൂടാരം,
ചേക്കേറാൻ തുനിയുമ്പോൾ
നിഴലുകൾ വേതാളങ്ങൾ
പിറകേ കൂടുമ്പോൾ
തിമിരംമൂടി
കാഴ്ചമറയ്ക്കും
ഓർമ്മകളുടെ
ശീതക്കാറ്റുകൾ....!
ഒടുവിൽ,
നഷ്ടങ്ങളുടെ
കാൽക്കൽ വീണു
പിഴകൾക്കു മാപ്പിരന്നു പിന്തിരിയവേ.
വിജനതീര കവാടത്തിൽ
വരവേല്ക്കാൻ
നില്പതേതൊരാൾ..!
PALAAYANAM POEM REMANY AMMAL