Image

ഹാരിസ് കൗണ്ടി ; ലീന ഹിഡല്‍ഗോയും അലക്‌സ് മീലറും തമ്മിലുള്ള മത്സരം പ്രവചനാതീതം 

പി പി ചെറിയാന്‍ Published on 06 October, 2022
ഹാരിസ് കൗണ്ടി ; ലീന ഹിഡല്‍ഗോയും അലക്‌സ് മീലറും തമ്മിലുള്ള മത്സരം പ്രവചനാതീതം 

ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍) : ടെക്‌സസ് സംസ്ഥാനത്തെ സുപ്രധാന കൗണ്ടി ആയ ഹാരിസ് കൗണ്ടിയും നിലവിലുള്ള കൗണ്ടി ജഡ്ജ് ലീന ഹിഡല്‍ഗോയും (ഡെമോക്രാറ്റ്) അലക്‌സാണ്ട്രിയ ഡിമോറല്‍ മീലറും 
തമ്മിലുള്ള മത്സരം കടുക്കുന്നു. 

കോവിഡ് കാലഘട്ടത്തില്‍ പല വിവാദ തീരുമാനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ ലിന  വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കടുത്ത മത്സരമാണ് കാഴ്ചവെക്കുന്നത് . 

ഇലക്ഷന്‍ ദിവസം  അടുത്തുവരുന്തോറും ആര് ജയിക്കും എന്ന് പ്രവചനാതീതമായിരിക്കുന്നു . ഇരുവരും ഹാസ്പാനിക് കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരാണ് എന്നതാണ് ഇതിന് കാരണം. 

ഗര്‍ഭ ചിദ്രവും, തുടര്‍ച്ചയായി നടക്കുന്ന അക്രമ സംഭവങ്ങളും എല്ലാം തെരഞ്ഞെടുപ്പില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നു . 4.5 മില്യണ്‍ ജനസംഖ്യയാണ് കൗണ്ടിയില്‍ ഉള്ളത് .  

2018 ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് 32  വയസ്സുകാരിയായ ഹിഡല്‍ഗോ ആദ്യമായി ഹാരിസ് കൗണ്ടിയുടെ തലപ്പത്തെത്തിയത് .  ഹാരിസ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വനിതയാണ് ലിന . 

കൊളംബിയയില്‍ ജനിച്ച ലിന  2013 ല്‍ കൗമാരപ്രായത്തില്‍ മാതാപിതാക്കളോടൊപ്പം ആണ് ഹൂസ്റ്റണിലേക്ക് താമസം മാറ്റിയത് . 

37 വയസ്സുള്ള  മീലറെ സെനറ്റര്‍ ടെഡ് ക്രൂസാണ് എന്‍ഡോഴ്‌സ് ചെയ്തിരിക്കുന്നത് .  കാലിഫോര്‍ണിയ ആണ് ജന്മദേശം . യു.എസ് ആര്‍മി ബോംബ് സ്‌ക്വോഡില്‍  പ്രവര്‍ത്തിച്ചിട്ടുണ്ട്.

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക