MediaAppUSA

സാരഥികൾ: ഷാജി വർഗീസ്, ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് 

Published on 11 October, 2022
സാരഥികൾ: ഷാജി വർഗീസ്, ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് 

ന്യൂജേഴ്‌സി: ഫൊക്കാന മുൻ ട്രഷറർ, നാഷണൽ കമ്മിറ്റി അംഗം, മുൻ കമ്മിറ്റിയിൽ ന്യൂജേഴ്‌സി റീജിയണൽ വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ സ്തുത്യർഹമായ സേവനം ചെയ്താണ് ഫൊക്കാനയുടെ  ഇപ്പോഴത്തെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആയി ഷാജി വർഗീസ് ചുമതലയേൽക്കുന്നത്.   മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി ( മഞ്ച് ) സ്ഥാപക നേതാവും പ്രഥമ പ്രസിഡണ്ടും ഇപ്പോൾ ട്രസ്റ്റി ബോർഡ് ചെയമാനുമായ ഷാജി വർഗീസിന്റെ  നേതൃത്വത്തിലാണ് മഞ്ച് എന്ന സംഘടന ന്യൂജേഴ്‌സിയിൽ രൂപീകരിക്കപ്പെടുന്നത്.  സംഘടന രൂപീകൃതമായ കാലം മുതൽ ന്യൂജേഴ്സിയിലെ സാമൂഹിക- സാംസ്‌കാരിക- ജീവകാരുണ്യ പ്രവർത്തന കർമ്മ മേഖലയിൽ പകരം വയ്ക്കാനില്ലാത്ത സംഘടനയായി വളർത്തിക്കൊണ്ടു വരുവാൻ ഷാജിയുടെ നേതൃത്വത്തിന് കഴിഞ്ഞു. 

സംഘടനാ തലത്തിലെന്നപോലെ സാമുദായിക രംഗത്തും വലിയ നേതൃത്വം വഹിക്കുന്നു. രണ്ടു മാസം മുൻപ് നടന്ന മലങ്കര ഓർത്തഡോക്സ് സഭ മാനേജിങ്ങ് കമ്മിറ്റിയിൽ മികച്ച ഭൂരിപക്ഷം നേടിയാണ് അമേരിക്കയിൽ നിന്നുള്ള പ്രതിനിധിയായി ഷാജി തെരഞ്ഞെടുക്കപ്പെടുന്നത്.  കത്തോലിക്കാ ബാവ അടുത്തയിടെ അമേരിക്കയിൽ  നടത്തിയ അപ്പസ്തോലിക്ക് വിസിറ്റിൽ ഷാജിയുടെ സാന്നിധ്യവും ഏറെ ശ്രദ്ധേയമായിരുന്നു. മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് ഭദ്രാസനത്തിൽ കൗൺസിൽ മെമ്പർ ആയി 5 വർഷം  പ്രവർത്തിച്ച ശേഷമാണ് ഇപ്പോൾ മാനേജിങ്ങ് കമ്മിറ്റി അംഗമാകുന്നത്. സഭയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എം.ജി..സി.എസ.എമ്മിന്റെ സജീവ പ്രവർത്തകനായിരുന്നു. കോട്ടയം ബസേലിയോസ് കോളേജിൽ നിന്നാരംഭിച്ച യൂണിയൻ പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച ഊർജ്ജമാണ് അദ്ദേഹത്തെ ഒരു മികച്ച സംഘടനാ പ്രവർത്തകനാക്കി  മാറ്റിയത്.മെട്രോട്രെസ്‌ ഇൻഫ്രസ് സ്ട്രക്കച്ച്റിന്റെ മാർക്കറ്റിംഗ് മാനേങ്ങർ ആയിരുന്ന ഷാജി പിന്നീട് അക്കൗണ്ടന്റ് എക്സിക്യൂട്ടീവ് ആയി ഗൾഫിലേക്ക് തന്റെ പ്രവർത്തനമേഖല മാറ്റി. 1992ൽ അമേരിക്കയിൽ എത്തിയ അദ്ദേഹം ഇപ്പോൾ ഒരു ഹെൽത്ത് കെയർ കമ്പനിയിൽ ഐ.ടിമാനേജർ  ആയി പ്രവർത്തിക്കുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക