Image

സാരഥികൾ: ഡോ. മാത്യു വർഗീസ്, അസോസിയേറ്റ് ട്രഷറർ

Published on 11 October, 2022
സാരഥികൾ: ഡോ. മാത്യു വർഗീസ്, അസോസിയേറ്റ് ട്രഷറർ

അസോസിയേറ്റ് ട്രഷറർ ആയ ഡോ. മാത്യു വര്‍ഗീസ് (രാജന്‍) ഡിട്രോയിറ്റിലെ പ്രമുഖ സാമൂഹ്യ- സാംസ്കാരിക പ്രവര്‍ത്തകനും വെറ്ററിനറി മെഡിസിൻ പ്രാക്റ്റീഷനറും  ഫൊക്കാനയുടെ തലമുതിർന്ന നേതാവുമാണ്. കഴിഞ്ഞ ഭരണസമിതിയിൽ  അസോസിയേറ്റ് സെക്രെട്ടറി ആയിരുന്ന  ഡോ. മാത്യു ഫൊക്കാനയുടെ ഡെട്രോയിറ്റിൽ നിന്നുള്ള ഏറ്റവും സീനിയർ നേതാക്കന്മാരിലൊരാളാണ്. ഡിട്രോയിറ്റിലെ സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ഡോ. മാത്യു വര്‍ഗീസ് രണ്ടു തവണ ഫൊക്കാനയുടെ മുൻ അസോസിയേറ്റ് സെക്രെട്ടറി സ്ഥാനവും ഒരു തവണ  ട്രസ്റ്റി ബോർഡ് അംഗവുമായിരുന്നു. ഫൊക്കാനയിലെ പ്രത്യേകിച്ച് ഡെട്രോയിറ്റിലെ മലയാളികളുടെ ഇടയിൽ ഏറെ പ്രശസ്‌തനായ ഡോ. മാത്യു വർഗീസ്  ഡിട്രോയിറ്റിലെ  അമേരിക്കക്കാർക്കിടയിലും സുപരിചിതനാണ്. ഫൊക്കാനയിലെ ഏറ്റവും സീനിയർ നേതാക്കന്മാരിലൊരാളായ സൗമ്യ പ്രകൃതക്കാരനായ ഡോ. മാത്യു വര്ഗീസ് ഡെട്രോയിറ്റിലെ മലയാളികളുടെ ഏതു കാര്യങ്ങൾക്കും കൃത്യമായ ഇടപെടലുകൾ നടത്താറുണ്ട്. 

ഡോ. മാത്യു വര്‍ഗീസ്  ഫൊക്കാനയുടെ സ്‌പെല്ലിംഗ് ബീ കോമ്പറ്റീഷന്റെ  തുടർച്ചയായി മൂന്നു  തവണ ദേശീയ കോര്‍ഡിനേറ്ററായിരുന്നു.  ഇപ്പോൾ ഡിട്രോയിറ്റ് കേരള ക്ലബ്ബ് ബോർഡ് ഓഫ് ട്രസ്റ്റി വൈസ് ചെയർമാൻ ആണ്. ഫൊക്കാനയുടെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. വർഷങ്ങൾക്കു മുൻപു തന്നെ ഫൊക്കാനയുടെ സജീവ പ്രവർത്തകനായി രംഗത്ത് വന്നിട്ടുള്ള ഡോ മാത്യു വർഗീസ് എല്ലാ ഫൊക്കാന കൺവെൻഷനുകളുടെ നടത്തിപ്പിനായി സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. ഓർത്തഡോക്സ് സഭ അമേരിക്കന്‍ ഡയോസിസുകളുടെ മുന്‍ കൗണ്‍സില്‍ അംഗം, ഡിട്രോയിറ്റ് കേരള ക്ലബ് പ്രസിഡന്റ്, ഡിട്രോയിറ്റ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സെക്രട്ടറി, ഡിട്രോയിറ്റ് എക്യൂമെനിക്കല്‍ കമ്മിറ്റി സെക്രട്ടറി, ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ അഡ്‌ഹോക്ക് കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശൂര്‍ വെറ്ററിനറി കോളജില്‍ നിന്ന് വെറ്ററിനറി സയന്‍സില്‍ ബിരുദം നേടിയ ശേഷം 1978-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. അമേരിക്കയിലെ അഗ്രിക്കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വെറ്ററിനറി മെഡിക്കല്‍ ഓഫീസറായി 15 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം കഴിഞ്ഞ 21 വര്‍ഷക്കാലമായി മിഷിഗണില്‍ സ്വന്തമായി വെറ്ററിനറി പ്രാക്ടീസ് നടത്തി വരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക