Image

അതു കത്രികയല്ല, അർട്ടറി ഫോർസെപ്സ് ആണ് : ഡോ. കുഞ്ഞമ്മ ജോർജ്ജ്

Published on 11 October, 2022
അതു കത്രികയല്ല, അർട്ടറി ഫോർസെപ്സ് ആണ് : ഡോ. കുഞ്ഞമ്മ ജോർജ്ജ്

ഇന്നലെ ചാനൽ ന്യൂസ്‌ കേട്ട ഒരാൾ എന്റടുത്തു വന്നു പറഞ്ഞു, "കേൾക്ക് സിസ്സേറിയൻ കഴിഞ്ഞിട്ട് അഞ്ചു വർഷം കഴിഞ്ഞ ഒരു സ്ത്രീയുടെ വയറ്റിൽ നിന്നും കത്രിക പുറത്തെടുത്തു". 

ഞാൻ പറഞ്ഞു അതു കത്രികയാവില്ല, വല്ല അർട്ടറി ഫോർ സെപ്സും ആയിരിക്കും. കത്രികയായിരുന്നെങ്കിൽ ഓപ്പറേഷൻ കഴിഞ്ഞ്  ചില മണിക്കൂറുകൾക്കകം patient ന് റീ ഓപ്പറേഷൻ വേണ്ടി വന്നേനെ. 

സാഹചര്യ തെളിവുകൾ ആണ് ഒരു പോലീസ് കേസിൽ എന്നപോലെ ഇവിടെയും സഹായകമാവുക. 

എന്നാലും ടി വി ചാനലുകൾ എല്ലാം ഒരു പോലെ പറയുന്നു, എഴുതിക്കാണിക്കുന്നു, കത്രിക, കത്രിക..
ഇന്നത്തെ മനോരമ പത്രം തുറന്ന ഉടനെ കത്രിക വാർത്തയാണ് ആദ്യം നോക്കിയത്. Front പേജിൽ അല്ല. ക്യാപ്ഷൻ അതു തന്നെ, വയറ്റിൽ കത്രിക.. വായിച്ചു വരവേ എന്റെ diagnosis തെറ്റിയില്ല എന്നു മനസ്സിലായി . കത്രിക എന്നെഴുതി ബ്രേക്കറ്റിൽ അർട്ടറി ഫോർസെപ്സ് എന്ന് കൊടുത്തിരിക്കുന്നു... ഇന്നും ന്യൂസ്‌ ചാനലുകൾ അതു തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു, എഴുതി കാണിക്കുന്നു, കത്രിക., കത്രിക..Media വരുത്തുന്ന തെറ്റുകൾ ആവർത്തിക്കുകയാണ്.. രണ്ടായാലും രോഗിക്ക് പ്രശ്നം ഒന്നു തന്നെ അല്ലേ എന്ന് ആരും ചോദിച്ചു പോകും.. ആണ്.. സാധാരണ കത്രിക വയറ്റിൽ മറന്ന് വയ്ക്കാൻ പാടാണ്. Abdomen തുറക്കുന്ന സർജറികളിൽ തീരെ ചെറിയ കത്രികകൾ ഉപയോഗിക്കാറില്ല. എന്നാൽ അർട്ടറി ഫോർസെപ്സ് വലിയവ മുതൽ ചെറിയവ വരെ ഉണ്ട്‌. സാധാരണ ഇതു മറന്നു കിടക്കുന്നത് cavity opening സർജറികളിലാണ്. വയറു തുറക്കുക, നെഞ്ചിൻകൂട് തുറക്കുക.. ഈ cavity കൾ പിന്നെ ഒരു ലോകമാണ്.. സിസ്സേറിയൻ കൂടി ആകുമ്പോൾ പിന്നെ ഊഹിക്കാമല്ലോ.. ഓരോ ഓപ്പറേഷനും ഒരു team work ആണ്. ഒരു സർജറിക്കു വേണ്ടിവരുന്ന എല്ലാം സിസ്റ്റേഴ്സ് ആണ് initial count എടുത്തു സെറ്റ് ചെയ്തു വയ്ക്കുന്നത്.

കത്രിക ഇത്ര, മോപ്സ് ഇത്ര, forceps, needle, needle holder suture materials, ചെറിയ ഗോസ്, etc, etc. ഇതിന്റെ എല്ലാം എണ്ണം item തിരിച്ചു ഓപ്പറേഷൻ തീയേറ്ററിലെ ഭിത്തിയിൽ വച്ചിട്ടുള്ള ഒരു ബോർഡിൽ എഴുതി വയ്യ്ക്കും. ഉപരിയായി എന്തെങ്കിലും എടുത്താൽ അതും രേഖപ്പെടുത്തി വയ്ക്കും. ഓപ്പറേഷന് ശേഷം cavity അടയ്ക്കുന്നതിനു മുൻപ് എല്ലാ instruments and accessories എണ്ണം ടാലി ആയി എന്നു സിസ്റ്റർ പറഞ്ഞാലേ സർജൻ closure തുടങ്ങുകയുള്ളു.
cavity അടയ്ക്കാൻ തുടങ്ങും മുൻപ് ഞങ്ങൾ അന്നേസ്തെഷ്യക്കാരും പറയും സിസ്റ്റർജി counts.. സർജനും പറയും സിസ്റ്റർജി counts..
ഇതു വല്ലാത്തൊരു ചടങ്ങാണ്. ചിലപ്പോൾ ഇതൊന്നു ശരിയായി കിട്ടാൻ മണിക്കൂറുകൾ രോഗിയെ അന്നേസ്തെഷ്യ കൊടുത്തു കിടത്തിയിട്ടുണ്ട്.. 

ഒരിക്കൽ നീഡിൽ ഹോൾഡറിൽ നിന്നും ഒരു സൂചി തെറിച്ചുപോയി.. !

തെറിച്ചു പോകുന്നത് ഞാനും കണ്ടതാണ്. പക്ഷെ എവിടെ വീണു?. നിലമായ നിലമെല്ലാം തപ്പി. രോഗിയുടെ ഉള്ളിലും സാധിക്കുന്ന അത്ര തിരഞ്ഞു. 
എവിടെ കിട്ടാൻ..? അവസാനം ഒരു Mobile X - ray machine കൊണ്ടു വന്നു വയറ്റിൽ ഇല്ലെന്നു തീർച്ചയാക്കി..

ഇങ്ങനെ ഒരു ലക്ഷത്തിൽ ഒന്നോ രണ്ടോ മറ്റോ സംഭവിക്കുന്നുണ്ട്.. ഈ % ഒഴിച്ചു കൂടാത്തതാണ്.. എന്തു ചെയ്യും? 

ആനച്ചോറ് കൊലച്ചോറ് എന്നു പറയൂമ്പോലെയാ ഞങ്ങൾ ഉണ്ണുന്ന ചോറും.... ആരോടും ക്ഷമിക്കണമെന്ന് പറയുന്നുമില്ല....

Surgical scissors and artery forceps ന്റെ pictures കൊടുക്കുന്നുണ്ട്. വ്യത്യാസം മനസ്സിലാക്കുമല്ലോ.

ഏറെ വിഷമത്തോടെ ,
Dr. Kunjamma George.10/10/2022.

അതു കത്രികയല്ല, അർട്ടറി ഫോർസെപ്സ് ആണ് : ഡോ. കുഞ്ഞമ്മ ജോർജ്ജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക