Image

മടക്ക യാത്ര (മനക്കലൻ)

Published on 11 October, 2022
മടക്ക യാത്ര (മനക്കലൻ)

"ജീവിതം വിചിത്രം ആയ ഒരു തെരൂവീഥിയാണ്. ഒത്തു ചേരലുകളെക്കാൾ പിണങ്ങി പിരിയലുകളും അകന്നു മാറലു
കളും അതിൻ്റെ അടിപിടികളുടെ തിക്കും തിരക്കുമാണ് ആ തെരുവിൽ നടക്കുന്നത്''

ഒന്ന് കൂടി ജീവിതത്തെ സഗൗരവം നിരീക്ഷിക്കുമ്പോൾ, മടക്ക യാത്രയുടെ മണിമുഴക്കം ആണ് എന്നും കർണ പുടങ്ങളെ ത്രസിപ്പിക്കുന്ന, തെരുവോര രാഗങ്ങൾ എന്ന് പ്രയാസം കൂടാതെ ഗ്രഹിക്കാം. ഇവിടെ ഒത്തു ചേരൽ എന്നതിനേക്കാൾ അകന്നു മാറൽ തന്നെ യാണ് സംഗതവും സംഗീതവും.

തെരുവിൽ അധികം ചിലവഴിക്കുന്നത് നല്ലതല്ല; അവിടെയാണ് പിശാച് ഇരിക്കുന്നത് എന്ന് പ്രവാചകൻ അരുളി യത് കാണാം. നിഷ്കളങ്കരായ കച്ചവടക്കാരും അവരുമായി കൊള്ളക്കൊടുക്കകൾ നടത്തുന്ന ആളുകളും ഒഴിച്ചാൽ, സാഹചര്യങ്ങളെ നന്നായി ചൂഷണം ചെയ്യുന്ന, ചില unwanted elements എന്നും അങ്ങാടിയിലെ വഴി പിഴപ്പിക്കുന്ന ഘടഘങ്ങൾ ആയിരിക്കും

തെരുവോര കാഴ്ചകൾ കാണുമ്പോഴുള്ള കൗതുകങ്ങൾക്കപ്പുറത്ത്, തെരുവിലും നഗരങ്ങളിലും അങാടികളിലും ഒക്കെ അനാവശ്യങളും അനാശാസ്യങളും മാത്രമാണ് ഉണ്ടാവുക. അതിനാൽ തെരുവിൽ നിന്ന് വീട്ടിലേക്ക് മടങ്ങുക തന്നെ.

കടമ്മനിട്ട പാടിയപോലെ "മടക്കമാണല്ലോ മടങ്ങുവാണല്ലോ  എൻ്റെ ഗ്രാമത്തിലേക്ക് വീണ്ടും. പുഴയാകെ വറ്റി; 
അരയാൽ കരിഞ്ഞു. വരളാത്തത് ഇനി എൻ്റെ ഓർമകൾ മാത്രം... 

 ഇവിടെ വിവക്ഷിക്കുന്നത് യഥാർത്ഥ മടക്കത്തെ കുറിച്ചാണ്.
എല്ലാ തുടക്കത്തിനും ഒടുക്കം ഉണ്ടു. എല്ലാ പ്രവർത്തനത്തിനും ഒരു പ്രതിപ്രവർത്തനം ഉണ്ടു എന്നാണ് ശാസ്ത്രം. To every action there is an equal and opposite reaction

വിശുദ്ധ ഗ്രന്ഥം പറയട്ടെ:
"കുല്ലു മൻ അലൈഹാ ഫാൻ; വ യബുകാ
വജ്ഹു റബ്ബിക ദുൽ ജലാലി വൽ ഇക്രാം"
(എല്ലാം നാശോന്മുകം ആണ്; അവശേഷിക്കുന്നത് നിൻ്റെ മഹോന്നതനും പരിശുദ്ധനും ആയ രക്ഷിതാവിൻ്റെ മുഖം മാത്രം)

വന്നവരോക്കെ പോയെ പറ്റൂ. അതാണ് മനുഷ്യൻ്റെ തെറ്റാത്ത പാരമ്പര്യം. ഇന്ന് ഭൂമിക്ക് മുകളിൽ ജീവിച്ചിരിക്കുന്നവരുടെ
എത്രയോ ഇരട്ടി മനുഷ്യർ ഭൂമിക്കടിയിൽ ഉറങ്ങിക്കൊണ്ടിരിക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്.  ആ ഉറക്കതിൻ്റെ രൂപവും രീതിയും നമുക്ക് പ്രകടം അല്ല എന്ന് മാത്രം. സാങ്കേതികമായി ബർസകി ആയ ജീവിതം എന്ന് വിളിക്കപ്പെടുന്ന ഒരു ഘട്ടം... അഥവാ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് തീർപ് കൽപിക്കപെട്ടിട്ടില്ലാത്ത ഒരു അതി നിർണ്ണായക നാളുകൾ.

ബർസക്കിൽ ചിലർ, ലഭിക്കാൻ പോകുന്ന സ്‌വർഗീയ ജീവിതത്തിൻ്റെ ആനന്ദ നിർവൃതിയുടെ ആന്ദോളനങ്ങളിൽ ആറാടുമ്പോൾ, മറ്റു ചിലർ ഏറ്റു വാങ്ങേണ്ടി വരുന്ന നരക യാതനകളുടേ പേടിപ്പെടുത്തുന്ന ഭീകരവും ഭയാനകവുമായ ഘോരമുഴക്കങ്ങൾ, ശക്തിയേറിയ ഇടിമുഴക്കങ്ങൾ കേട്ട് ഭയവിഹ്വലരായി കഴിയും.

അതെ മരണം ഒടുക്കം അല്ല; തുടക്കം ആണ്.  പുതിയ ജീവിതത്തിൻ്റെ സുനിശ്ചിതമായ നാൾവഴികൾ തിരയുന്ന രാജപാതയാണ് മരണം. അഥവാ മരണം ജനനം ആണ്. ഉറപ്പായിട്ടും മരണം ജനനം ആണെന്നു കട്ടായം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക