മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ ഉണ്ടായ ഇരട്ടക്കൊലപാതകം. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചു മൂടി എന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്. രോഗാതുരമായ മനസാക്ഷിയുള്ളവര്‍ക്കേ ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുകയുള്ളൂ. പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാന്‍ കഴിയൂ. കടവന്ത്ര പോലീസില്‍ സെപ്തംബര്‍ 26 നു രജിസ്റ്റര്‍ ചെയ്ത മിസ്സിംഗ് കേസിന്റെ അന്വേഷണത്തിലാണ് പൊലീസ് ഈ കൊടുംക്രൂരതയുടെ ചുരുളുകള്‍ അഴിച്ചത്. അന്ധവിശ്വാസത്തിന്റെ ഭാഗമായി നടന്നതാണ് കൊലപാതകങ്ങള്‍ എന്ന് പ്രതികള്‍ മൊഴിനല്‍കിയതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിന്റെ ജാഗ്രതയോടെയുള്ള അന്വേഷണത്തിലാണ്, ഒരു മിസ്സിംഗ് കേസില്‍ നിന്ന് ഇരട്ടക്കൊലപാതകം നടന്നതായുള്ള കണ്ടെത്തലില്‍ എത്തിയത്. സമ്പത്തിനു വേണ്ടിയും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാന്‍ പോലുമാകാത്ത കുറ്റകൃത്യമാണ്..
മലയാളിക്ക് എല്ലാ വിധ ആധുനീക സുഖ സൗകര്യങ്ങളും അനുഭവിക്കണം; വേണം! എന്നാല്‍ അതിനു വേണി പണിയെടുത്ത്, പണം ഉണ്ടാക്കാന്‍ സാധിക്കില്ല; എളുപ്പവഴിയില്‍ വേണം...! ആടു, മാഞ്ചിയം ഒക്കെ കഴിഞ്ഞൂ, ഇനി മന്ത്രമാകാം! മന്ത്രം നടത്തിയിട്ടും കാര്യം നടക്കുന്നില്ലെങ്കില്‍, ദുര്‍മന്ത്രവാദം... തുനിഞ്ഞ് ഇറങ്ങിയില്ലേ, കുറെ പണം മുടക്കിയില്ലേ, ശരിയാകുന്നില്ലെങ്കില്‍, ഇനി ബലാല്‍സംഗത്തിന് നിന്നു തരാനും തയ്യാര്‍ , അതും ഫലിച്ചില്ലെങ്കില്‍, ബലികള്‍.. ആകാം.. ഒടുങ്ങാത്ത ആര്‍ത്തി, ധനത്തോടും, ആടംബര ജീവിതത്തോടുമുള്ള ആസക്തി..! സന്യാസി ആയില്ലെങ്കിലു, ഇത്തരം ആര്‍ത്തികളെ നിയന്ത്രിച്ചില്ലെങ്കില്‍, ഇതുപോലെ ജയിലില്‍ കിടക്കാം..! കേരളത്തെ ഞെട്ടിച്ച നരബലിയുടെ ചുരുളഴിയുമ്പോള്‍ കേരളത്തില്‍ ഇത് നടന്നല്ലോ എന്ന് അത്ഭുദം തോന്നുന്നു. ഐശ്വര്യവും സമ്പത്തും ലഭ്യമാകാനുള്ള സര്‍വൈശ്വര്യ പൂജയ്ക്ക് വേണ്ടി രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തി എന്നാണ് പൊലീസിന് പ്രതികള്‍ നല്‍കിയ മൊഴി.മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണിത്.പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാന്‍ കഴിയൂ. ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമ നടപടികള്‍ക്കൊപ്പം തന്നെ സാമൂഹിക ജാഗ്രതയും, അന്ധവിശ്വാസങ്ങള്‍ക്കെതിരെ സാമൂഹ്യ വിദ്യാഭ്യാസവും പൊതു അവബോധവും ഉറപ്പ് വരുത്തണം.. ഇത്തരം അന്ധവിശ്വാസങ്ങളെ തിരിച്ചറിയാനും പൊതു ശ്രദ്ധയില്‍ കൊണ്ടുവരാനും ഏവരും മുന്നോട്ടു വരണം.അനാചാരങ്ങള്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണം.ഈ കുറ്റകൃത്യം പുറത്തു കൊണ്ടുവരുന്നതില്‍ കേരള പോലീസ് കാണിച്ച ജാഗ്രത അഭിനന്ദനം അര്‍ഹിക്കുന്നു.
വിഷുവിനൊക്കെ ഓരോരുത്തരെ വിളിച്ചു വരുത്തി വിഷുഫലവും വാരഫലവും പറയിപ്പിക്കുന്ന നമ്മള്‍ ചെയ്യുന്നതും ഇതൊക്കെത്തന്നെയാണ്. എന്ത് പൂജ ചെയ്താലും ഒരു പത്ത് പൈസയുടെ ഗുണം ഉണ്ടാവില്ലെന്ന് ബോധവത്കരിക്കണം. അതിന് പകരം ഇമ്മാതിരി വിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുത്. കോഴി ക്കാലും കുപ്പിയും കിട്ടിയാല്‍ ഏതു അന്ധവിശ്വാസവും പ്രചരിപ്പിക്കരുത് മാധ്യമങ്ങള്‍ അന്ധവിശ്വാസികള്‍ക്കു പുതിയ ഐഡിയ ഇട്ടുകൊടുക്കുന്നതു പലപ്പോഴും ഇവിടുത്തെ മാധ്യമങ്ങളാണ് .. ഇതു പണത്തോടുള്ള ആര്‍ത്തി എന്ന ഭ്രാന്ത് ആണ്. പണിയെടുക്കാതെ ജീവിക്കാനുള്ള ത്വരയാണ് എല്ലാ അന്ധവിശ്വാസത്തിന്റെയും അടിവേര്..
അടിക്കുറിപ്പ് ..
ഈ സമയത്തു ഓര്‍ത്തുപോകുന്നത് മികച്ച പാര്‌ലമെന്ററിയാനുള്ള കേരള സെന്റര്‍ അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് ജോണ്‍ ബ്രിട്ടാസ് എം.പി. നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തില്‍ കേരളത്തില്‍ വര്‍ധിച്ചു വരുന്ന അന്ധവിശ്വാസങ്ങളും വിവാദങ്ങളും വികസന വിരുദ്ധതയുമെല്ലാം പരാമര്‍ശ വിഷയമായി
ലോകത്തുള്ള അന്ധവിശ്വാസങ്ങള്‍ മുഴുവനും കേരളത്തിലേക്ക് കൊണ്ട് വന്നു. കേരളത്തിലെ ഹൈക്കോടതിക്കു പതിമൂന്നാം നമ്പര്‍ ഇല്ല . കേരളത്തില്‍ ഈ അടുത്ത കാലം വരെ പതിമൂന്നാം നമ്പര്‍ വണ്ടി ഒരു മന്ത്രി ഉപയോഗിക്കില്ലായിരുന്നു . ഇടത് പക്ഷം വന്ന ശേഷമാണ് അതില്‍ മാറ്റം ഉണ്ടായത് .
ഇത്രയും വിദ്യാഭ്യാസം ഉള്ള കേരളത്തില്‍ ഇങ്ങനെ അന്ധവിശ്വാസം പാടുണ്ടോ ? മമ്മൂക്ക ഒരു ദിവസം കൈരളി ടിവിയുടെ മീറ്റിങ് നടക്കുന്ന സമയത്ത് ഒരു ടിഷ്യു പേപ്പറില്‍ ഒരു നുറുങ് കവിതയെഴുതി. പൂച്ച വണ്ടിയിടിച്ചു മരിച്ചു, ഈ പൂച്ചക്ക് ഏത് പൂച്ചയാണ് വിലങ്ങനെ ചാടിയത് ?
ഞന്‍ കേരളത്തില്‍ ഒരു ഡിജിപിയുടെ കൂടെ ഒരു യാത്ര പോയപ്പോള്‍ അദ്ദേഹത്തിന്റെ വണ്ടിയുടെ വിലങ്ങനെ ഒരു പൂച്ച ചാടി. അദ്ദേഹം വണ്ടി നിര്‍ത്തി വണ്ടിക്ക് മുന്നില്‍ മൂന്നു തവണ വലയം വച്ച് കാര്‍ക്കിച്ചു തുപ്പി. എന്നിട്ടാണ് യാത്ര തുടര്‍ന്നത് . ഞാന്‍ ഇത് പറഞ്ഞാല്‍ ചിലപ്പോള്‍ അബദ്ധമാകും. ഇനി നിങ്ങള്‍ എല്ലാവരും ഇത് ചെയ്യാന്‍ തുടങ്ങും.
അന്ധവിശ്വാസത്തിന് ഒരു കുഴപ്പമുണ്ട്. നമ്മള്‍ ചിലപ്പോള്‍ ഇത് എക്‌സ്‌പോസ് ചെയ്യാനാണ് പറയുന്നത് എങ്കിലും ആളുകള്‍ അത് ജീവിതത്തില്‍ പ്രയോഗികമാക്കും.
English Summary: Kerala 'black magic' case: Victims killed brutally within 24 hours of going missing, say police.