Image

യുക്രെയ്ൻ യുദ്ധവും ചെന്നായയുടെ ന്യായവും (ലേഖനം: സാം നിലമ്പള്ളില്‍)

Published on 14 October, 2022
യുക്രെയ്ൻ യുദ്ധവും ചെന്നായയുടെ ന്യായവും (ലേഖനം: സാം നിലമ്പള്ളില്‍)

ലോകത്തിലെ തെമ്മാടിരാജ്യങ്ങളാണ് (Rogue countries) റഷ്യയും ചൈനയും ഉത്തരകൊറിയയും. ഈ മൂന്ന് രാജ്യങ്ങളും സുഹൃത്തുക്കളാണ് എന്നതാണ് ഭീഷണാജനകം. റഷ്യയും ചൈനയും വളരെയധികം ഭൂപ്രദേശങ്ങളുള്ള രാജ്യങ്ങളാണെങ്കിലും മറ്റുള്ളവരുടെ ഭൂമി ബലപ്രയോഗത്തിലൂടെ കയ്യടക്കാന്‍ ശ്രമിക്കുന്നതാണ് യുദ്ധത്തിലേക്ക് നയിക്കുന്നത്. ഈ രാജ്യങ്ങളുടെ വലിയൊരുഭാഗം ഭൂമി ആള്‍വാസമില്ലാതെ  വിജനമായി കിടക്കുന്നതാണ്. എന്നിട്ടും അയല്‍രാജ്യങ്ങളുടെ ഭൂമി കയ്യേറുന്നതിനെപറ്റി എന്താണ് പറയുക. ഇതിനെ നമ്മുടെനാട്ടില്‍ ചട്ടമ്പിത്തരമെന്ന് പറയും. അയല്‍ക്കാരന്റെ വസ്തു ബലപ്രയോഗത്തിലൂടെ പിടിച്ചടക്കുക. അതിന് പണ്ടത്തെ ചെന്നായുടെ ന്യായംപറയുക. എലിമെന്ററി സ്‌കൂളില്‍ നമ്മള്‍ പഠിച്ച ചെന്നായും ആട്ടിന്‍കുട്ടിയുടെയും കഥ ഓര്‍മ്മയില്ലേ.

ഉക്രേന്‍ നേറ്റോയില്‍ ചേരുന്നതിനെ എതിര്‍ത്തുകൊണ്ടാണ് ആ രാജ്യത്തേക്ക് അധിനിവേശം നടത്തുന്നതെന്നാണ് പുടിന്‍ ആദ്യം പറഞ്ഞത്. നേറ്റോയില്‍ ചേരുന്നതിന് ഉദ്ദേശമില്ലെന്ന  പ്രസിഡണ്ട് സെലന്‍സ്‌കി പറഞ്ഞിട്ടും അതൊന്നുംവകവെയ്ക്കാതെ പുടിന്റെ പട്ടാളം ഉക്രേനിലേക്ക് കടന്നുകയറുകയായിരുന്നു. ഏതാനും ദിവസങ്ങള്‍കൊണ്ട് ഉക്രേന്‍മൊത്തം പിടിച്ചടക്കി തന്റെ പാവ ഗവണ്മെന്റിനെ അവിടെ സ്ഥാപിക്കാമെന്നും ഉദ്ദേശിച്ചുകൊണ്ട് പട്ടാളത്തെ അയച്ച പുടിനിപ്പോള്‍ വെള്ളംകുടിച്ചുകൊണ്ടിരിക്കയാണ്. കുറച്ചൊന്നുമല്ല , ഡോണ്‍നദിയിലെ വെള്ളം മൊത്തംകുടിച്ചാലും അയാളുടെ ദാഹം ശമിക്കില്ല.

 ഉക്രേന്‍ റഷ്യന്‍പട്ടാളത്തിനെതിരെ യുദ്ധംചെയ്യുമ്പോള്‍ പുടിന്‍ യുദ്ധംചെയ്യുന്നത് ഉക്രേനിലെ സാധാരണ ജനങ്ങള്‍ക്കെതിരെയാണ്. അയാള്‍ ഉക്രേനിലെ അപ്പാര്‍ട്ടുമെന്റുകളും ജനവാസകേന്ദ്രങ്ങളും ബോംബിട്ട് തകര്‍ക്കുമ്പോള്‍ അവിടെ മരിച്ചുവീഴുന്നത് പാവപ്പെട്ട സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. തിരിച്ചടിയായിട്ട് റഷ്യയിലെ ജനവാസകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഉക്രേനാകില്ല. അവര്‍ യുദ്ധംചെയ്യുന്നത് അവരുടെ സ്വന്തംഭൂമിയില്‍ തന്നെയാണ്., സ്വന്തംഭൂമി തിരിച്ചുപിടിക്കാനാണ്. 

പിടിന്റെ അതിക്രമങ്ങളോട് എതിര്‍പ്പുണ്ടെങ്കിലും പ്രതികരിക്കാനാകാത്ത അവസ്ഥയിലാണ് ഇന്‍ഡ്യ. ഒളിഞ്ഞും തെളിഞ്ഞും ഇന്‍ഡ്യ റഷ്യന്‍നടപടിയോട് അനിഷ്ടം പ്രകടിപ്പിച്ചു. അതൊന്നും കേള്‍ക്കാനോ മനസിലാക്കാനോ യുദ്ധഭ്രാന്തുപിടിച്ച പുടിന് സാധിക്കുന്നില്ല. ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് നരേന്ദ്ര മോദി ശകാരരൂപത്തിലാണ് പറഞ്ഞത്. കൈകാലുകള്‍ ചലിപ്പിച്ച് അസ്വസ്ഥത പ്രകടിപ്പിക്കുന്ന പുടിനെയാണ് ടീവിയില്‍ കാണാന്‍ സാധച്ചത്. നീട്ടിക്കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഉക്രേനാണ് റഷ്യക്കെതിരെ യുദ്ധംചെയ്യുന്നതെന്നും പറയുന്ന പുടിന്‍ പണ്ടത്തെ ചെന്നായെയാണ് ഓര്‍മ്മിപ്പിക്കുന്നത്.

മുറിവാല്.

കേരളത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്. കേരളീയനെന്ന് പറയാന്‍ ലജ്ഞതോന്നുന്നു. സദ്ദാം ഹുസൈനെ ഇറാക്കുകാര്‍ തൂക്കിലേറ്റിയപ്പോള്‍ ഹര്‍ത്താല്‍നടത്തിയവരല്ലേ നമ്മുടെ രാഷ്ട്രീയക്കാര്‍. അങ്ങനെയുള്ളവര്‍ രാജ്യംഭരിക്കുമ്പോള്‍ നല്ലതൊന്നും അവരില്‍നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. . തിന്മ വിളയാടുന്ന രാജ്യമായി മറി കേരളം. അവസാനം കേള്‍ക്കുന്നത് നരബലിയുടെ വാര്‍ത്തയാണ്. മനുഷ്യമാംസം തിന്നുന്നവര്‍. ഇക്കാലത്ത് ആഫ്രിക്കയില്‍പോലും ഇങ്ങനെയുള്ള കാട്ടുജാതിക്കാര്‍ ഉണ്ടാകില്ല., പക്ഷേ, കേരളത്തിലുണ്ട്. ഒരു ഹൃസ്വസന്ദര്‍ശ്ശനത്തിനുപോലും  കേരളത്തിലേക്ക് പോകാന്‍ ഭയമാകുകയാണ്. പിടിച്ചുകൊണ്ടുപോയി വേവിച്ച്തിന്നെങ്കിലോ.

(സാം നിലമ്പള്ളില്‍)
samnilampallil@gmail.com

Join WhatsApp News
Ninan Mathullah 2022-10-14 23:10:47
'നേറ്റോയില് ചേരുന്നതിന് ഉദ്ദേശമില്ലെന്ന പ്രസിഡണ്ട് സെലന്സ്കി പറഞ്ഞിട്ടും അതൊന്നുംവകവെയ്ക്കാതെ പുടിന്റെ പട്ടാളം ഉക്രേനിലേക്ക് കടന്നുകയറുകയായിരുന്നു'. This is a quote from the article. Please don't mislead readers. If Ukraine or NATO were to ready say that they won't join NATO or will not be admitted to NATO, this conflict wouldn't have arisen. Ukraine and NATO are talking of speeding up the process of giving admission to NATO. 'തിന്മ വിളയാടുന്ന രാജ്യമായി മറി കേരളം'. Kerala is not a country. India is a country. Writer has nothing to say about the evil going on in India. Is it because a party the writer identify with is ruling at the center and a different party ruling the state of Kerala?
Simon Peter Mukalelil 2022-10-15 01:04:05
ശ്രീമാൻ നൈനാൻ മാത്തുള്ള താങ്കൾ ഇന്ത്യ ഭരിക്കുന്ന മോഡി സർക്കാരിനോട് അനുകൂലിക്കുന്നില്ലെങ്കിൽ വേണ്ട. പക്ഷെ ശ്രീ സാമിനു ഏതു പാർട്ടിയിലും വിശ്വസിക്കാനും അത് തിരഞ്ഞെടുടക്കാനുമുള്ള അവകാശം എന്തിനു ചോദ്യം ചെയ്യുന്നു. പിന്നെ ഭാഷ പ്രയോഗം. കേരളത്തിനെ God's own country എന്നാണു എല്ലാവരും വിശേഷിപ്പിക്കുന്നത്. ഇവിടെ കമന്റ് എഴുതുന്നവരൊക്കെ അവരുടെ അഭിപ്രായം ശരിയാ മറ്റുള്ളവർ അവരൊട് ഒപ്പം നിൽക്കണം എന്ന് ചിന്തിക്കുന്ന പോലെയുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകട്ടെ. അപരൻ പറഞ്ഞത് തെറ്റ് ഞാൻ ശരി എന്ന് പറയുമ്പോൾ അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുകയാണ്. ശ്രീ നിലംപള്ളി മോഡി സർക്കാരിൽ പ്രീതനായിരിക്കാം. നിങ്ങൾ അല്ലായിരിക്കാം. ആയിക്കോട്ടെ. നിങ്ങൾ നിങ്ങളുടെ അഭിപ്രായം പറയുക. അത്ര തന്നെ.
Ninan Mathullah 2022-10-15 02:22:50
'നിങ്ങൾ നിങ്ങളുടെ അഭിപ്രായം പറയുക. അത്ര തന്നെ'. Simon Peter, as you said here I only said my opinion. I saw factual errors in the article, and just pointed it out. Thanks again.
moidunny abdutty 2022-10-18 00:52:07
How true statement regarding Putin, China and north Korea.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക