Image

ഇനിയൊന്നുമില്ലാതെ ( കവിത : പുഷ്പമ്മ ചാണ്ടി

Published on 14 October, 2022
ഇനിയൊന്നുമില്ലാതെ ( കവിത : പുഷ്പമ്മ ചാണ്ടി

ചെടികളിൽ അഭൗമ സൗന്ദര്യമായി പൂക്കൾ 

അതിന്റെ വർണം കൊണ്ട്

നമ്മെ മോഹിപ്പിക്കും ..

പൂത്തുലഞ്ഞ് ഇതളിതളായി പൊഴിഞ്ഞു 
വീഴുന്ന പൂക്കളെ എനിക്ക് ഇഷ്ടമേയല്ല...
ഇതൾ  കൊഴിഞ്ഞാലും

ഞെട്ടവിടെ അവശേഷിക്കും ..

അത് ,
വേദനയുടെ സ്‌മാരകചിഹ്നങ്ങൾ പോലെയാണ് ..

വിട്ടുപോകാത്ത ഓർമ്മകൾ , 
കനവു വെന്ത 
നോവുകളുടെ പൊള്ളലിൽ 
ചില നേരം 
പിടിച്ചു നിൽക്കാനാവാതെ  പതറി പരവശമാകും  ..

എന്നാൽ,

ഒരു നാൾ പൂത്തു മറുനാൾ കൊഴിയണം ... 

ചെടിയിൽ, 
പൂവിന്റെ ഒരവശിഷ്ടവും ബാക്കി വെക്കാതെ....

ഓർമ്മകളെ തച്ചുടച്ചു  കടന്നുപോകണം ,
പൊള്ളിവിയർത്ത ഭൂമിക്കു മേലെ ഒരു 
മഴ പോലെ                                                                                                                   

വേനലിന്റെ വിണ്ടുകീറൽ മായിച്ചു കൊണ്ട് ,

ഒഴുക്കിൽ ..മാഞ്ഞു , മറഞ്ഞങ്ങനെ

ഇനിയൊന്നുമില്ലാതെ ...

 

PUSHPAMMA CHANDY  POEM INIYONNUMILLAATHE 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക