Image

ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ, മാധ്യമരത്ന പുരസ്‌കാരങ്ങൾക്ക് നോമിനേഷനുകൾ ക്ഷണിക്കുന്നു

Published on 14 October, 2022
ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ, മാധ്യമരത്ന പുരസ്‌കാരങ്ങൾക്ക് നോമിനേഷനുകൾ ക്ഷണിക്കുന്നു

വടക്കേ അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക , മാധ്യമരംഗത്തെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന  മാധ്യമശ്രീ , മാധ്യമരത്ന  ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾക്ക് നോമിനേഷനുകൾ  സ്വീകരിച്ചു തുടങ്ങി. ഏഴാമത്  മാധ്യമശ്രീ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും , പ്രശംസാഫലകവും , മാധ്യമരത്ന പുരസ്‌കാര ജേതാവിന് 50000 രൂപയും , പ്രശംസാഫലകവും ലഭിക്കും. കൂടാതെ   വിവിധ മേഖലകളിൽ മികവ് തെളിയിച്ച 10  മാധ്യമപ്രവർത്തകർക്കും  പുരസ്‌കാരങ്ങൾ നൽകും. 25000 രൂപയും പ്രശംസാഫലകവുമാണ് ഇവർക്ക് ലഭിക്കുക.

മികച്ച പത്രപ്രവർത്തകൻ ( അച്ചടി  ദൃശ്യമാധ്യമങ്ങൾ  - 2   ) , മികച്ച വാർത്ത - 2 ) -  അച്ചടി/ ദൃശ്യമാധ്യമങ്ങൾ , മികച്ച ക്യാമറാമാൻ ( ദൃശ്യ മാധ്യമം )  , മികച്ച ഫോട്ടോഗ്രാഫർ ( അച്ചടി) , മികച്ച വാർത്ത അവതാരകൻ/ അവതാരക , മികച്ച അന്വേഷണാത്മക വാർത്ത (2)  (അച്ചടി-ദൃശ്യ മാധ്യമങ്ങൾ)   , മികച്ച യുവമാധ്യമ പ്രവർത്തകൻ/ പ്രവർത്തക എന്നിവർക്കാണ് ഈ പുരസ്‌കാരങ്ങൾ നൽകുക.

മലയാളി  മാധ്യമ പ്രവർത്തകർക്കാണ്  പുരസ്‌കാരങ്ങൾക്ക് അർഹത.  മാധ്യമപ്രവർത്തകർക്കു സ്വന്തമായും  , മികച്ച മാധ്യമപ്രവർത്തകർക്ക് വേണ്ടി പൊതുജനങ്ങൾക്കും നോമിനേഷനുകൾ സമർപ്പിക്കാം. നോമിനേഷൻ ഫോമുകൾ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ വെബ്സൈറ്റ് ആയ www.indiapressclub.org യിൽ ലഭ്യമാണ് . പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ പത്രവാർത്തകളോ, ഫോട്ടോകളോ, വീഡിയോകളോ ഉൾപ്പെടെ Manoj Jacob, Co-ordinator ,V/192 A,  Panad Road, Thattampady, Karumalloor P.O  Aluva, Kerala - 683 511,  എന്ന വിലാസത്തിൽ അയക്കുകയോ , indiapressclub2022@gmail.com  ലേക്ക് അയക്കുകയോ ചെയ്യാം. 2022   നവംബർ 15 നുള്ളിൽ  ലഭിക്കുന്ന നോമിനേഷനുകൾ മാത്രമാണ് അവാർഡിന് പരിഗണിക്കുക.

മാധ്യമ-സാഹിത്യരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുക. 2023  ജനുവരി 6 ന് കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ വെച്ച് രാഷ്ട്രീയ-സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. മുതിർന്ന മാധ്യമപ്രവർത്തകരെയും ,വിവിധ മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചവരെയും ചടങ്ങിൽ ആദരിക്കും.

എൻ.പി രാജേന്ദ്രൻ  , ഡി.വിജയമോഹൻ , ടി .എൻ ഗോപകുമാർ , ജോണി ലൂക്കോസ്, എം.ജി രാധാകൃഷ്ണൻ , ജോൺ ബ്രിട്ടാസ് ,  വീണാ ജോർജ് , ജോസി ജോസഫ്, ഉണ്ണി ബാലകൃഷ്ണൻ ,പ്രശാന്ത് രഘുവംശം , നിഷാ പുരുഷോത്തമൻ എന്നിവരാണ് മുൻപ് മാധ്യമശ്രീ-മാധ്യമര്തന പുരസ്‌കാരങ്ങൾക്ക്  അർഹരായ മാധ്യമപ്രവർത്തകർ.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : മനോജ് ജേക്കബ് - 964 557 5761 ,സുനിൽ തൈമറ്റം - +1 305 776 7752 , രാജു പള്ളത്ത് - +1 732 429 9529 , ഷിജോ പൗലോസ് - +1 201 238 9654 


വാർത്ത : രാജു പള്ളത്ത് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക