Image

മൂന്നു ലക്ഷം ഡോളറിന്റെ മദ്യം മോഷ്ടിച്ച കേസില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ ഡാളസ്സില്‍ നാലുപേര്‍ അറസ്റ്റില്‍ 

പി പി ചെറിയാന്‍ Published on 15 October, 2022
മൂന്നു ലക്ഷം ഡോളറിന്റെ മദ്യം മോഷ്ടിച്ച കേസില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ ഡാളസ്സില്‍ നാലുപേര്‍ അറസ്റ്റില്‍ 

ഡാളസ് : ഡാളസ് കൗണ്ടിയില്‍ വിതരണക്കാരില്‍ നിന്നും മൂന്നു ലക്ഷം ഡോളര്‍ വിലമതിക്കുന്ന മദ്യം മോഷ്ടിച്ച കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായി ടെക്‌സസ് ആള്‍ക്കഹോളിക്  ബീവറേജ് കമ്മീഷന്‍ അറിയിച്ചു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നടന്ന അന്വേഷണത്തിനൊടുവിലാണ് ജനീഷ് പങ്കജ് വൈഷ്ണവ് (33), വിക്ടര്‍ അന്റോണിയെ (34) കാര്‍ലോസ് ജെയ്മി (43) മൈക്കിള്‍ ഏഞ്ചല്‍ (22) എന്നിവര്‍ അറസ്റ്റിലായത്. ഇവര്‍ക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. 

സതേണ്‍ ഗ്ലേസിയര്‍ വൈന്‍ ആന്‍ഡ്  സ്പിരിറ്റ് ഉടമ ടെക്‌സസ് ആല്‍ക്കഹോളിക് ബീവറേജ് കമ്മീഷനില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. 

മോഷണംപോയ 220 കേയ്‌സ് വോഡ്ക , 119 കേയ്‌സ്  കൊഗ്നക്ക് , 29 കേയ്‌സ് ടെക്വില എന്നിവ ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ 300,000 ഡോളര്‍ വിലമതിക്കുന്ന ആല്‍ക്കഹോളാണ് ഇവര്‍ മോഷ്ടിച്ചത്. ഒക്ടോബര്‍ 12ന് അറസ്റ്റിലായ ഇവരെ പിന്നീട് കൗണ്ടി  ജയിലില്‍നിന്നും ബോണ്ടില്‍ വിട്ടയച്ചു. 

മോഷണ വസ്തുക്കള്‍ നിയമവിരുദ്ധമായി സ്റ്റോര്‍ മാനേജരും രണ്ടു ജീവനക്കാരും ഡെലിവറി ഡ്രൈവറില്‍ നിന്നും വാങ്ങിയതാണ് പിന്നീട് കണ്ടെടുത്തത്. 

കുറ്റം  തെളിഞ്ഞാല്‍ 10 വര്‍ഷത്തെ തടവും 10,000 ഡോളര്‍ പിഴയും ലഭികാവുന്ന കുറ്റമാണിത് എന്ന് റ്റി.എ.ബി.സി വക്താവ്  പറഞ്ഞു.

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക