StateFarm

ഡോ. ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള ഫോമയുടെ പുതിയ ടീമിന് എംപയര്‍ റീജിയന്‍ സ്വീകരണം നല്‍കുന്നു

Published on 19 October, 2022
ഡോ. ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള ഫോമയുടെ പുതിയ ടീമിന് എംപയര്‍ റീജിയന്‍ സ്വീകരണം നല്‍കുന്നു

ന്യൂയോര്‍ക്ക്: ഫോമ എംപയര്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള ഫോമാ നാഷണല്‍ ഭാരവാഹികള്‍ക്ക് ഒക്‌ടോബര്‍ 21-ന് വെള്ളിയാഴ്ച ഏഴുമണിക്ക് വൈറ്റ് പ്ലെയിന്‍സിലുള്ള റോയല്‍ പാലസ് റെസ്റ്റോറന്റില്‍ വച്ച് സ്വീകരണം നല്‍കുന്നു. 

അതോടൊപ്പം കഴിഞ്ഞ രണ്ടുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി സ്ഥാനം ഒഴിയുന്ന അനിയന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ടീമിനെ അനുമോദിക്കുകയും ചെയ്യുന്നതാണ്. 

പ്രസിഡന്റ് ഡോ. ജേക്കബ് തോമസിനെ കൂടാതെ ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോ. സെക്രട്ടറി ജയ്‌മോള്‍ ശ്രീധര്‍, ജോ. ട്രഷറര്‍ ജയിംസ് ജോര്‍ജ്, എന്നിവരും അനിയന്‍ ജോര്‍ജ് ടീമില്‍ ഉണ്ടായിരുന്ന ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി. ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോ. സെക്രട്ടറി ജോസ് മണക്കാട്ട് എന്നിവരും യോഗത്തില്‍ പങ്കെടുക്കും. അതോടൊപ്പം ട്രൈസ്റ്റേറ്റ് ഏരിയയില്‍ നിന്നുള്ള ഫോമയുടെ വിവിധ നേതാക്കളും പങ്കെടുക്കും. 

എംപയര്‍ റീജിയന്‍ ആര്‍.വി.പി ഷോളി കുമ്പിളുവേലി, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ഷിനു ജോസഫ്, ബെറ്റി ഉമ്മന്‍, മുന്‍ ആര്‍വിപി ഷോബി ഐസക്ക്, മുന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി. വര്‍ഗീസ് (സലീം), കംപ്ലയിന്റ്‌സ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ തോമസ് കോശി, ഫോമാ നേതാക്കളായ ജോഫ്രിന്‍ ജോസ്, പി.ടി തോമസ്, തോമസ് മാത്യു, സുരേഷ് നായര്‍, ആശിഷ് ജോസഫ്, ബ്ലിസ് പോള്‍, അംഗസംഘടനാ പ്രസിഡന്റുമാരായ മാത്യു വര്‍ഗീസ് (സന്തോഷ്), ഫിലിപ്പ് ചെറിയാന്‍, ബിജു ഉമ്മന്‍, അച്ചന്‍കുഞ്ഞ് ആല്‍ബനി, മോട്ടി ജോര്‍ജ്, ജോസ് മലയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. 

# FOMAA Meeting on Friday at Royal Palace

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക